X

സ്വാതന്ത്ര്യദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിക്കും

കോഴിക്കോട് : രാജ്യത്തിൻ്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15 ന് ശാഖാ തലങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ ആയി ആചരിക്കും. സാമ്രാജ്യത്വ ശക്തികളിൽ നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് 76 വർഷം തികഞ്ഞു. വ്യത്യസ്ത ആശയങ്ങളും ചിന്താഗതികളും സംസ്കാരങ്ങളു മുള്ളവർ ഒറ്റക്കെട്ടായി രാജ്യത്തിന് വേണ്ടി പടപൊരുതിയാണ് സ്വാതന്ത്ര്യം നേടിയെടുത്തത്. രാജ്യം ഇത് വരെ നേടിയ പുരോഗതിയുടെയും മുന്നേറ്റത്തിൻ്റെയും അടിസ്ഥാന കാരണവും ഈ ഐക്യവും കെട്ടുറപ്പുമാണ്. ലോകത്തിന് മുമ്പിൽ അഭിമാനത്തോടെ ഉയർത്തി കാണിക്കാൻ കഴിയുന്ന ഭരണഘടനയും ജനാധിപത്യ മതേതര സംവിധാനവുമാണ് നമുക്കുള്ളത്. എന്നാൽ ഫാസിസ്റ്റ് ശക്തികളിൽ ഇന്ത്യയുടെ ഭരണം എത്തിയതോടെ നമ്മുടെ മഹിതമായ പൈതൃകവും പാരമ്പര്യവും പിച്ചിച്ചീന്തപ്പെട്ടു. നിലനിൽപിന് വേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും കുതന്ത്രങ്ങളൊരുക്കുന്നവരാണ് ഇന്ന് രാജ്യം ഭരിച്ച് കൊണ്ടിരിക്കുന്നത്. മണിപ്പൂരും ഏക സിവിൽ കോഡും ഒടുവിലത്തെ ഉദാഹരണങ്ങൾ മാത്രം.

മതേതര മനസ്സുകളുടെ കൂട്ടായ്മയിലൂടെ മാത്രമേ ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. ഈ സന്ദേശമാണ് യൂണിറ്റി ഡേയിലൂടെ യൂത്ത് ലീഗ് സമൂഹത്തിന് കൈമാറുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സിക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ആഗസ്ത് 15ന് യൂണിറ്റ് തലങ്ങളിൽ പതാക ഉയർത്തൽ, സ്വതന്ത്ര്യ ദിന സന്ദേശം കൈമാറൽ, പ്രതിജ്ഞ എന്നിവക്ക് ശേഷം ദേശീയഗാനാലാപത്തോടെ പരിപാടികൾ സമാപിക്കും. യൂണിറ്റ് ഡേ വൻ വിജയമാക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

webdesk13: