Connect with us

kerala

മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ദിനാചരണം; സര്‍ക്കാര്‍ ആശുപത്രികള്‍ ശുചീകരിക്കും

പ്രളയവും നിപ്പയും കോവിഡുമെല്ലാം പ്രയാസങ്ങള്‍ സൃഷ്ടിച്ച സമയത്ത് സേവന സന്നദ്ധതയോടെ നിലയുറപ്പിച്ച വിഭാഗമാണ് വൈറ്റ് ഗാര്‍ഡ്.

Published

on

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സേവന സന്നദ്ധ വിഭാഗം വൈറ്റ് ഗാര്‍ഡിന്റെ സ്ഥാപക ദിനമായ ഡിസംബര്‍ 24ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രി പരിസരങ്ങള്‍ ശുചീകരിച്ച് ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവര്‍ അറിയിച്ചു. ശുചീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗ്ഗീസ് മുഖ്യാതിഥിയായിരിക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്യും. 7000 ത്തോളം വരുന്ന വൈറ്റ് ഗാര്‍ഡ് അംഗങ്ങളാണ് സംസ്ഥാനത്തുടനീളമായി ശുചീകരണത്തില്‍ പങ്കാളികളാവും.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തികളില്‍ സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ സംബന്ധിക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി മലപ്പുറത്ത് ഉദ്ഘാടനം ചെയ്യും, ഫൈസല്‍ ബാഫഖി തങ്ങള്‍ തൃശ്ശൂരില്‍ സംബന്ധിക്കും. അഷ്‌റഫ് എടനീര്‍ കാസര്‍ഗോഡും, കെ.എ മാഹീന്‍ തൊടുപുഴ താലൂക്ക്. ഇടവെട്ടി ഗവ. ഹോസ്പിറ്റല്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തിയും ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറിമാരായ സി. കെ മുഹമ്മദലി കണ്ണൂരില്‍ സംബന്ധിക്കും, ഗഫൂര്‍ കോല്‍ക്കളത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി പരിസരത്ത് നടക്കുന്ന ശുചീകരണ പ്രവര്‍ത്തികള്‍ ഉത്ഘാടനം ചെയ്യും. അഡ്വ. കാര്യറ നസീര്‍ തിരുവനന്തപുരത്തും, ടി.പി.എം ജിഷാന്‍ എറണാകുളത്തും ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ മുഴുവന്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളും ശുചീകരണത്തിനായി രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി; യുവതിക്കെതിരെ പരാതി

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

Published

on

കൊച്ചിയില്‍ ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് സ്‌കൂട്ടര്‍ യാത്രിക വഴിമുടക്കിയതായി പരാതി. നിരന്തരം ഹോണ്‍ മുഴക്കിയിട്ടും യുവതി വഴി നല്‍കിയില്ല. ഇന്നലെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.

കൈ അറ്റുപോയ രോഗിയുമായി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനാണ് സ്ത്രീ മാര്‍ഗതടസ്സം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് യുവതി ഓടിച്ചിരുന്നത്.

അതേസമയം, ആംബുലന്‍സ് ഡ്രൈവര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Trending