Connect with us

kerala

“ട്രെയിൻ യാത്രാ ദുരിതം, കേന്ദ്ര അവഗണനക്കെതിരെ” മുസ്‌ലിം യൂത്ത് ലീഗ് റയിൽ സമരം 20ന്

Published

on

കോഴിക്കോട് : ട്രെയിൻ യാത്രാ ദുരിതം, കേന്ദ്ര അവഗണനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റെയിൽവെ ധർണ്ണ സമരം 20 ന് വൈകുന്നേരം കോഴിക്കോട് റയിൽവേ പരിസരത്തു വെച്ച് നടക്കും.

പുതിയ തീവണ്ടികൾ അനുവദിക്കുക, ദീർഘ ദൂര ട്രൈനുകളിൽ സ്ലീപ്പർ, സെക്കന്റ്‌ ക്ലാസ്സ്‌ കോച്ചുകൾ വർധിപ്പിക്കുക, മെമോ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുക, വന്ദേ ഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് അവസാനിപ്പിക്കുക, ടിക്കറ്റ് കൊള്ളക്ക് പരിഹാരം കാണുക, യഥാസമയം അറ്റകുറ്റ പണികളും നവീകരണവും നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റയിൽ സമരം. ഇത് സംബന്ധമായി ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് മീറ്റ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി ഉൽഘാടനം ചെയ്തു.

പി.എം ഹനീഫ് സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ ഉൾപ്പെട്ടവർക്കുള്ള ആദ്യ ഗഡു ഫണ്ട് കൈമാറ്റം ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂർ, ആഷിക് ചെലവൂർ, സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തെഹ്‌ലിയ എന്നിവർ കൈമാറി. ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ്‌ സി. ജാഫർ സാദിക്ക് നന്ദിയും പറഞ്ഞു.

എസ്.വി ഷൗലീക്ക്, ഷഫീക്ക് അരക്കിണർ, ഹാരിസ് കൊത്തിക്കുടി, എ. ഷിജിത്ത് ഖാൻ, എം.ടി സൈദ് ഫസൽ, എം.പി ഷാജഹാൻ, ഒ.എം നൗഷാദ്, ശുഐബ് കുന്നത്ത്, സിറാജ് ചിറ്റേടത്ത്, വി. അബ്ദുൽ ജലീൽ, എം. നസീഫ്, ഐ. സൽമാൻ, കുഞ്ഞിമരക്കാർ, മൻസൂർ മാങ്കാവ്, എം സിറാജുദ്ധീൻ, റിഷാദ് പുതിയങ്ങാടി, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, കെ.കെ റിയാസ്, പി.സി സിറാജ്, ശിഹാബ് കന്നാട്ടി, സി.എ നൗഫൽ, അൻസീർ പനോളി, പി.എച്ച് ഷമീർ, സി.കെ ഷക്കീർ, ലത്തീഫ് നടുവണ്ണൂർ, ഇ.പി സലീം, റിയാസ് മാസ്റ്റർ, പി. അൻസാർ, സലീം മിലാസ്, കോയമോൻ, സുബൈർ വെള്ളിമാട്കുന്ന്, ഷൗക്കത്ത് വിരുപ്പിൽ, കെ ജാഫർ സാദിക്ക്, പി.കെ ഹകീം, സിദ്ധീഖ് തെക്കയിൽ, ഷാഫി സക്കരിയ, നിസാം കാരശ്ശേരി, റാഫി മുണ്ടുപാറ, പി.വി അൻവർ ഷാഫി, അഫ്നാസ് ചോറോട്, സ്വാഹിബ് മുഖദാർ, സമദ് നടേരി, ഹാരിസ് പി.പി, റഹ്മത്ത് ടി, സലാം അരക്കിണർ, സത്താർ കീശരിയൂർ, ഹാഫിസ് മാതാഞ്ചേരി, സമീർ കെ.എം സംബന്ധിച്ചു.

kerala

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് ഇന്ന് തറക്കല്ലിടും

ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്.

Published

on

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്. നാലുമണിയോടെ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് തറക്കല്ലിടുന്നത്. പ്രിയങ്കാ ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ , പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി കെ.രാജന്‍, വിവിധ മന്ത്രിമാര്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം ചടങ്ങിന്റെ ഭാഗമാകും.

7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലുള്ള വീടുകളാണ് ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവില്‍ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേര്‍ വീടിന് പകരം നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവന്‍ പേരും സമ്മതപത്രം നല്‍കി കഴിഞ്ഞു.

Continue Reading

kerala

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്

Published

on

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന സന്തോഷ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.

കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. അതേസമയം, വവ്വാക്കാവില്‍ കേസിലെ മറ്റൊരു പ്രതി അനീറിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. വാതില്‍കുത്തിപ്പൊളിച്ചാണ് വീട്ടില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

എറണാകുളത്ത് അണ്ടര്‍-19 ക്രിക്കറ്റ് ടീം അംഗമായ വിദ്യാര്‍ഥി മുങ്ങിമരിച്ചു

പറവൂര്‍ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്

Published

on

എറണാകുളത്ത് യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. വടക്കന്‍ പറവൂര്‍ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്. പുത്തന്‍വേലിക്കരയിലെ ഇളന്തിക്കര മണല്‍ ബണ്ടിന് സമീപമായിരുന്നു അപകടം. മാനവ് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്നലെയായിരുന്നു അപകടം. വൈകിട്ടു നാല് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. പുഴയില്‍ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്തുകികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാനവ് പുഴയിലേക്ക് താഴ്ന്നുപോയി. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

Trending