Connect with us

kerala

ലഹരിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് വൺ മില്യൻ ഷൂട്ടും പ്രതിജ്ഞയും

നാട് മുഴുവൻ ലഹരി വിതരണക്കാരെ കൊണ്ട് നിറഞ്ഞിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ സർക്കാറിന് സാധിക്കുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു

Published

on

കോഴിക്കോട്: സാമൂഹ്യ സന്തുലനാവസ്ഥയെ തകിടം മറിച്ച് വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ജനമനസ്സുകളെ ഉണർത്താൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വൺ മില്യൺ ഷൂട്ടും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.

ജനുവരി 30ന് വ്യാഴാഴ്ച പഞ്ചായത്ത് തലങ്ങളിൽ ആണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക. സമൂഹത്തെ കാർന്ന് തിന്നുന്ന ക്യാൻസറായി മാറിയ ലഹരി നിരവധി കുടുംബങ്ങളെയാണ് ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ നടത്തുന്ന വ്യാപകമായ ഇടപെടലുകളിൽ വിദ്യാർത്ഥികളടക്കം നിരവധി പേർ കണ്ണികളായി പോകുന്നു. ലഹരി ഉപയോഗിച്ച് തുടങ്ങുന്ന ഇവർ പിന്നീട് ഏജൻ്റുമാരായി മാറുന്ന ദുരവസ്ഥയും ഉണ്ട്. ലഹരിക്കടിമപ്പെട്ട് സ്വന്തം മാതാ – പിതാക്കളെ വെട്ടി ക്കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആഘോഷങ്ങളുടെ പേരിൽ നടത്തപ്പെടുന്ന ഡി.ജെ പാർട്ടികൾ ലഹരി പാർട്ടികളായി മാറുന്നു എന്നതാണ് സത്യം.

നാട് മുഴുവൻ ലഹരി വിതരണക്കാരെ കൊണ്ട് നിറഞ്ഞിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ സർക്കാറിന് സാധിക്കുന്നില്ലെന്ന് നേതാക്കൾ തുടർന്നു. ഇത്തരം മാഫിയകൾ വിലസുന്ന പ്രദേശങ്ങളിൽ കർശനമായ രാത്രി നിരീക്ഷണം ഉൾപ്പെടെ നടത്തി പ്രതിരോധം തീർക്കുന്നതിൽ പൊലീസ് പരാജയമാണെന്ന് വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. യു.ഡി.എഫ് മദ്യനയത്തിൽ മായം ചേർത്തി ഇടത് സർക്കാർ കൊണ്ട് വന്ന മദ്യനയം ലഹരി മാഫിയക്ക് പെട്ടന്ന് വളരാനുള്ള അവസരം ഒരുക്കുന്നതാണ്.

മദ്യശാലകൾ തുടങ്ങാൻ ആരാധനാലയങ്ങളിൽ നിന്നുള്ള മീറ്റർ പരിധി കുറച്ചതും തദ്ദേശസ്ഥാപനങ്ങൾക്കുള്ള നിയന്ത്രണം ഒഴിവാക്കിയതും ഉദാഹരണങ്ങളാണ്. കടുത്ത ജനരോഷം ഉയർന്നിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാൻ്റിന് അനുമതി നൽകിയ പിണറായി സർക്കാർ സ്വീകരിക്കുന്ന ഉദാര നിലപാടുകൾ ലഹരി മാഫിയക്ക് അഴിഞ്ഞാടുന്നതിന് അവസരം നൽകുന്നു. രാജ്യത്തിൻ്റെ പ്രതീക്ഷയായ പുതു തലമുറയെ ലഹരിയിൽ നിന്നും സംരക്ഷിക്കാൻ നിരന്തരമായ ബോധവൽക്കരണം അനിവാര്യമാണ്. സ്വൈര്യ സമൂഹത്തെ തകർക്കുന്ന ഈ വിപത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കണം. ഇതിനായുള്ള പ്രചരണമായാണ് വൺ മില്യൺ ഷൂട്ടും പ്രതിജ്ഞ പരിപാടിയും യൂത്ത് ലീഗ് ആസൂത്രണം ചെയ്യുന്നത്. മുഴുവൻ മനുഷ്യ സ്നേഹികളും ഇതിൽ ഭാഗവാക്കാവണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,160 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് വില റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടയിരുന്നെങ്കിലും വില താഴേക്ക് ഇടിയുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60000 കടന്ന് മുന്നേറിയത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

 

 

Continue Reading

kerala

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം; പൊലീസ് അന്വേഷണം ആരംഭിച്ചു

Published

on

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങള്‍ പുറത്ത് വരൂ.

 

 

Continue Reading

kerala

30 ദിനങ്ങളും കടന്ന് സമരം; ആശാ പ്രവര്‍ത്തകരോട് മുഖം തിരിച്ച് സര്‍ക്കാര്‍

ഈ മാസം 17നു ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും.

Published

on

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം 30 ദിനങ്ങളും കടക്കുന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്തില്‍ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തില്‍ സമരം കടുപ്പിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.

ഈ മാസം 17നു ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഉപരോധം. ന്യായമായ ആവശ്യങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചതെന്നു സമര സമിതി നേതാവ് എസ് മിനി വ്യക്തമാക്കി.

ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ചര്‍ച്ച നടത്തുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് സമരക്കാര്‍ നിയമലംഘനത്തിനു തയാറാകുന്നതെന്ന് അസോസിയേഷന്‍ നേതാവ് എസ്. മിനി പറഞ്ഞു.

സമരം ചെയ്യുന്നവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്നും നിയമം അനുസരിച്ചു സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നു പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ നേതൃത്തില്‍ 13നു ആറ്റുകാല്‍ പൊങ്കാലയിടും.

 

Continue Reading

Trending