കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മെയ് ഒന്നിന് ആരംഭിക്കുമെന്ന് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. മെയ് ഒന്ന് മുതല്‍ 30 വരെയാണ് അംഗത്വ വിതരണം നടക്കുക. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും പ്രായപരിധി കഴിയാത്തവരുടെ അംഗത്വം പുതുക്കുന്നതിനും ഈ കാലയളവില്‍ ശാഖാ കമ്മിറ്റികള്‍ നേതൃത്വം നല്‍കും. മെമ്പര്‍ഷിപ്പ് കാമ്പയിനുമായ ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ളത്തവണ ഡിജിറ്റല്‍ സംവിധാനത്തിലായിരിക്കും.
ജൂണ്‍ 1 മുതല്‍ 30 വരെ നടക്കുന്ന ശാഖാ സമ്മേളനത്തോടെ പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. ജൂലായ് 1 മുതല്‍ ഓഗസ്റ്റ് 15 വരെ പഞ്ചായത്ത്/മുന്‍സിപ്പല്‍/മേഖല സമ്മേളനവും പുതിയ കമ്മിറ്റി രൂപീകരണവും നടക്കും. ഓഗസ്റ്റ് 16 മുതല്‍ സെപ്തം 15 മണ്ഡലം സമ്മേളനവും പുതിയ കമ്മിറ്റി രൂപീകരണവും ജനുവരി ഒന്ന് മുതല്‍ 20 വരെ ജില്ലാ സമ്മേളനവും കമ്മിറ്റി രൂപീകരണവും നടക്കും . ശാഖാ തലത്തില്‍ മെമ്പര്‍മാരുടെ സംഗമവും പഞ്ചായത്ത് /മുന്‍സിപ്പല്‍ തലങ്ങളില്‍ യുവജനറാലിയും പൊതുസമ്മേളനവുമാണ് സംഘടിപ്പിക്കുക. മണ്ഡലം,ജില്ലാ തലങ്ങളില്‍ പ്രതിനിധി സമ്മേളനങ്ങളായിരിക്കും. സംസ്ഥാന സമ്മേളനം ജനുവരി 30,31 ഫെബ്രുവരി ഒന്ന് തിയ്യതികളില്‍ എരണാകുളത്ത് വെച്ചു നടക്കും.
ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരെയും പാനല്‍ കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. കാസര്‍ക്കോട്- ഫാത്തിമ തഹ്ലിയ (റിട്ടേണിംഗ് ഓഫീസര്‍), കെ.എം.എ റഷീദ്, അല്‍ത്താഫ് മാങ്ങാടന്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). കണ്ണൂര്‍ – അഷറഫ് എടനീര്‍ (റിട്ടേണിംഗ് ഓഫീസര്‍), സഹീര്‍ ആസിഫ്, റഫീഖ് കൂടത്തായി (പാനല്‍ കമ്മിറ്റി അഗങ്ങള്‍). കോഴിക്കോട് – ഗഫൂര്‍ കോല്‍കളത്തില്‍ (റിട്ടേണിംഗ് ഓഫീസര്‍) ,നസീര്‍ നെല്ലൂര്‍, അസീസ് കളത്തൂര്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). വയനാട് – മുജീബ് കടേരി (റിട്ടേണിംഗ് ഓഫീസര്‍), മിസ്ഹബ് കീഴരിയൂര്‍, ഷരീഫ് കുറ്റൂര്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). മലപ്പുറം – പി. ഇസ്മായില്‍ (റിട്ടേണിംഗ് ഓഫീസര്‍), ടി മൊയ്തീന്‍ കോയ, എം.പി നവാസ് (പാനല്‍ കമ്മിറ്റി അഗങ്ങള്‍). പാലക്കാട് – സി.കെ മുഹമ്മദലി (റിട്ടേണിംഗ് ഓഫീസര്‍), ഹാരിസ് കരമന, സി.എച്ച് ഫസല്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). തൃശൂര്‍ – ടി.പി.എം ജിഷാന്‍ (റിട്ടേണിംഗ് ഓഫീസര്‍), മുസ്തഫ അബ്ദുല്‍ ലത്തീഫ്, പി.സി നസീര്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). എര്‍ണാകുളം – ഫൈസല്‍ ബാഫഖി തങ്ങള്‍ (റിട്ടേണിംഗ് ഓഫീസര്‍), ഗുലാം ഹസന്‍ ആലംഗീര്‍, റിയാസ് നാലകത്ത് (പാനല്‍ കമ്മിറ്റി അഗങ്ങള്‍). കോട്ടയം – അഷറഫ് എടനീര്‍ (റിട്ടേണിംഗ് ഓഫീസര്‍), എ എം സനൗഫല്‍, പി.എം മുസ്തഫ തങ്ങള്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). ആലപ്പുഴ – അഡ്വ നസീര്‍ കാര്യറ (റിട്ടേണിംഗ് ഓഫീസര്‍), എന്‍.കെ ഹഫ്സല്‍ റഹ്മാന്‍, സി. ജാഫര്‍ സാദിഖ് (പാനല്‍ കമ്മിറ്റി അഗങ്ങള്‍). ഇടുക്കി – കെ.എ മാഹീന്‍ (റിട്ടേണിംഗ് ഓഫീസര്‍) , പി.എ സലീം, കുരിക്കള്‍ മുനീര്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). പത്തനംതിട്ട – ടി.പി.എം ജിഷാന്‍ (റിട്ടേണിംഗ് ഓഫീസര്‍), നൗഷാദ് തെരുവത്ത്, ഷാഫി കാട്ടില്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). കൊല്ലം – സി.കെ മുഹമ്മദലി (റിട്ടേണിംഗ് ഓഫീസര്‍), ടി.ഡി കബീര്‍, ഇ.എ.എം അമീന്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍). തിരുവനന്തപുരം – ഗഫൂര്‍ കോല്‍കളത്തില്‍ (റിട്ടേണിംഗ് ഓഫീസര്‍), ബാവ വിസപ്പടി , എ.എം അലി അസ്ഗര്‍ (പാനല്‍ കമ്മിറ്റി അഗങ്ങള്‍).
മാര്‍ച്ച് 10 നകം ജില്ലാ പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്ന് മണ്ഡലം ക്വാട്ട നിര്‍ണയവും റിട്ടേണിംഗ് ഓഫീസര്‍മാരുടെ നിയമനവും നടത്തും. മാര്‍ച്ച് 20-22 ന് ചേരുന്ന മണ്ഡലം പ്രവര്‍ത്തക സമിതി യോഗം പഞ്ചായത്ത്/മുന്‍സിപ്പല്‍/മേഖല ക്വാട്ട നിര്‍ണയവും റിട്ടേണിംഗ് ഓഫീസര്‍മാരുടെ നിയമനവും നടക്കും. ഏപ്രില്‍ 25,- 27പഞ്ചായത്ത് പ്രവര്‍ത്തക സമിതിയോഗങ്ങള്‍ ചേര്‍ന്ന് ശാഖകളിലേക്കുള്ള റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ച് മെമ്പര്‍ഷിപ്പ് വിതരണം ചെയ്യും.
യൂത്ത് ലീഗ് ഭരണഘടനാ പരിഷ്‌കരണത്തിനായി സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ കണ്‍വീനറും അഷറഫ് എടനീര്‍, എന്‍.കെ ഹഫ്സല്‍ റഹ്മാന്‍ എന്നിവര്‍ അംഗങ്ങളായും സബ് കമ്മിറ്റി രൂപീകരിച്ചു. മാര്‍ച്ച് 10 – ഭരണഘടനാ ഭേദഗതി കരട് തയ്യാറാക്കും. 16ന് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം കരട് ചര്‍ച്ച ചെയ്യും. തുടര്‍ന് ഏപ്രില്‍ 12ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഭരണഘടന ഭേദഗതിക്ക് അന്തിമ രൂപംനല്‍കും. മെമ്പര്‍ഷിപ്പ് കാമ്പയിനും മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി വിജയിപ്പിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.