Connect with us

kerala

വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് മഹാറാലി ജനുവരി 14ന് എറണാകുളത്ത്

ജൂലൈ ഒന്ന് മുതല്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ക്യാംപയിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്ത വരികയാണ്.

Published

on

കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്തു ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന കാമ്പയിന്റെ സമാപനം കുറിച്ച് കൊണ്ട് ജനുവരി 14ന് എറണാകുളത്ത് വെച്ച് യുവജന മഹാറാലി സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു.

ജൂലൈ ഒന്ന് മുതല്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ക്യാംപയിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്ത വരികയാണ്. കേന്ദ്രം ഭരിക്കുന്ന മോദീ സര്‍ക്കാറും കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാറും ഒരുപോലെ ജനവിരുദ്ധ ഭരണമാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്ത്യയുടെ മഹിതമായ മതേതര പാരമ്പര്യങ്ങളുടെ കഴുത്തറുത്ത് ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍. 2024 ലെ പൊതു തെരഞ്ഞടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രത്യേക നേട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ വര്‍ഗ്ഗീയത ആയുധമാക്കാനാണ് നീക്കം.

ഏക സിവില്‍കോഡും മണിപ്പൂര്‍ വംശഹത്യയും ഇതിന്റെ ഭാഗമാണ്. കൂടാതെ പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവക്ക് യഥേഷ്ടം വില വിര്‍ദ്ധിപ്പിച്ച് കോര്‍പ്പറേറ്റുകളുടെ താല്‍പര്യ സംരക്ഷകരായി കേന്ദ്ര സര്‍ക്കാര്‍ മാറി. കേരളത്തിലും സമാന സാഹചര്യമാണ് നിലവിലുള്ളത്. ഏക സിവില്‍ കോഡിനെ രാഷ്ട്രീയ ലാഭം നേടാനുള്ള ഒളി അജണ്ടയായി പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഫാസിസിറ്റ് ഭരണകൂടത്തിന് ചൂട്ട് പിടിക്കുകയാണ് കേരള സര്‍ക്കാറും. ഓണം അടുത്തെത്തിയിട്ടും അരിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില നിയന്ത്രണ വിധേയമാക്കാന്‍ യാതൊരു നടപടിയും കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കേന്ദ്ര – കേരള സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങളെ പൊതു സമൂഹത്തില്‍ തുറന്ന് കാട്ടുകയെന്നതും കാമ്പയിന്റെ ലക്ഷ്യമാണെന്ന് നേതാക്കള്‍ തുടര്‍ന്നു. കാമ്പയിന്റെ ഭാഗമായി ശാഖകളില്‍ യൂത്ത് മീറ്റ്, പഞ്ചായത്ത് തലത്തില്‍ പ്രതിനിധി സംഗമം, മണ്ഡലം തലത്തില്‍ സ്മൃതി വിചാരം തുടങ്ങിയവ നടന്ന് വരുന്നു. ജില്ലാ തലത്തില്‍ നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിക്കും. ജനുവരിയി 14ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന യുവജന മഹാറാലി ചരിത്ര സംഭവമാക്കാന്‍ തങ്ങളും ഫിറോസും ആഹ്വാനം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കണ്‍വീനര്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്

Published

on

പി വി അന്‍വറിനെ കേരള കണ്‍വീനറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് അന്‍വര്‍ സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് കൈമാറിയത്. അതോടൊപ്പം നിലമ്പൂരില്‍ ഇനി മത്സരിക്കാന്‍ ഇല്ലെന്നും യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കാനുമാണ് തീരുമാനമെന്നും അന്‍വര്‍ അറിയിച്ചു.

തനിക്ക് പകരം വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ അറിയുന്ന ആളാണ് ജോയി, നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Continue Reading

kerala

പെട്രോള്‍ ബോംബേറില്‍ നിര്‍മാണ തൊഴിലാളികളായ 2 യുവാക്കള്‍ക്കു ഗുരുതര പരുക്ക്

കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്

Published

on

പാലക്കാട് ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു എറിഞ്ഞ് 2 തൊഴിലാളികള്‍ക്കു പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തിനെത്തിയതായിരുന്നു ഇരുവരും. ആക്രമണം നടക്കുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

തൈപ്പൊങ്കല്‍; ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

Published

on

തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി ബാധകമാകുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായതുകൊണ്ടാണ് ഈ ജില്ലകള്‍ക്ക് അവധി.

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

 

Continue Reading

Trending