Connect with us

kerala

ഉപതെരെഞ്ഞെടുപ്പുകൾക്ക് ഒരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്

സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു

Published

on

കോഴിക്കോട്: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്‌ സ്ഥാനാർത്ഥികളുടെ ഉജ്ജ്വല വിജയത്തിന് വേണ്ടി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയോഗം കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു.

വർഗീയ-ജനവിരുദ്ധ സർക്കാറുകൾക്കെതിരെയുള്ള മതേതര ജനമുന്നേറ്റമാകുന്ന തെരെഞ്ഞെടുപ്പിൽ ജനാധിപത്യചേരിയുടെ വിജയത്തിന് യുവാക്കളുടെ പിന്തുണയും ന്യൂജെനറേഷൻ വോട്ടുകളും ഉറപ്പുവരുത്തുന്നതിന് പരിപാടികൾ നടപ്പാക്കും. പ്രതിപക്ഷ യുവജന സംഘടനകളുടെ ഏകോപനവും യു.ഡി.വൈ.എഫ് പ്രവർത്തനങ്ങളും തെരെഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാക്കാനും പദ്ധതികൾ ആവിഷ്കരിച്ചു. ഉപതെരെഞ്ഞെടുപ്പ് സംബന്ധമായി വയനാട് ലോക്‌സഭ മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലത്തിലേക്കും, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കും നിരീക്ഷകന്മാരെ നിശ്ചയിച്ചു. വയനാട് ലോക്‌സഭ മണ്ഡലം ഇലക്ഷൻ പ്രവർത്തികളുടെ കോർഡിനേറ്ററായി സംസ്ഥാന ട്രഷറർ പി. ഇസ്മായിലിന് ചുമതല നൽകി. ലോക്‌സഭ മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലത്തിലേക്കായി കല്‍പറ്റയിൽ സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.എം.എ റഷീദ്, മാനന്തവാടിയിൽ സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി, വയനാട് ജില്ല ജനറൽ സെക്രട്ടറി സി.എച്ച് ഫസല്‍, സുല്‍ത്താന്‍ ബത്തേരിയിൽ കോഴിക്കോട് ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂര്‍, സംസ്ഥാന കമ്മിറ്റി അംഗം സി. ജാഫര്‍ സാദിഖ്, വണ്ടൂരിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫൈസല്‍ ബാഫഖി തങ്ങള്‍, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുള്‍ ലത്തീഫ്, നിലമ്പൂരിൽ സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്‌ലിയ, സംസ്ഥാന കമ്മിറ്റി അംഗം ഗൂലാം ഹസ്സന്‍ ആലംഗീര്‍, ഏറനാട്ടിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി, മലപ്പുറം ജില്ല സെക്രട്ടറി ശരീഫ് കുറ്റൂര്‍, തിരുവമ്പാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്റഫ് എടനീര്‍, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്തീന്‍കോയ എന്നിവരെ ചുമതലപ്പെടുത്തി.

നിയമ സഭ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തിലും പാലക്കാട്‌ ജില്ല ജനറൽ സെക്രട്ടറി റിയാസ് നാലകത്തും, ചേലക്കരയിൽ തൃശൂർ ജില്ല പ്രസിഡന്റ്‌ എ.എം സനൗഫല്‍, പാലക്കാട്‌ ജില്ല പ്രസിഡന്റ്‌ പി.എം മുസ്തഫ തങ്ങള്‍, തൃശൂർ ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് എന്നിവർക്കും ചുമതല നൽകി. വിവിധ പഞ്ചായത്ത് ബൂത്ത് തല നിരീക്ഷകരെയും ചുമതലപ്പെടുത്തും.

യുവജാഗരൺ കാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത് ,മുൻസിപ്പൽ പ്രർത്തക സംഗമങ്ങൾ നവംബർ മാസത്തിലും ശാഖാ തല സംഗമം ഡിസംബറിലും പൂർത്തിയാക്കാനും തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ, ജില്ല പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ എന്നിവർ പ്രതിനിധികളാക്കുന്ന സംസ്ഥാന നേതൃ ക്യാമ്പ് നവംബർ മാസത്തിൽ നടത്താനും യോഗം തീരുമാനിച്ചു.

സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍ സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി പ്രസംഗിച്ചു.

kerala

സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് ലോറിക്കടിയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം

കോട്ടയ്ക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു

Published

on

മലപ്പുറം കടുങ്ങാത്തുകുണ്ട് കോട്ടയ്ക്കൽ റോഡിൽ സ്കൂട്ടറില്‍ നിന്ന് തെറിച്ച് ലോറിക്കടിയിലേക്ക് വീണ ബൈക്ക് യാത്രികൻ മരിച്ചു. വരമ്പനാല സ്വദേശി ഷാഹിൽ (21) ആണ് മരിച്ചത്. ഷാഹിൽ സഞ്ചരിച്ച ബൈക്ക് സ്കൂട്ടറിൽ തട്ടി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടമുണ്ടായത്. കോട്ടയ്ക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പുറകില്‍ നിന്ന് വന്ന് ലോറിയുടെ അടിയിലേക്ക് ഷാഹില്‍ വീഴുകയായിരുന്നു.

Continue Reading

kerala

ചികിത്സ പിഴവ്, കൊവിഡ് ബാധിതനല്ലാത്ത ആള്‍ക്ക് കൊവിഡ് ചികിത്സ; 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ലപ്പുറം കക്കാടംപൊയിൽ സ്വദേശികളായ സോജി – റെനി ദമ്പതികളാണ് മൂന്നുവർഷം നീണ്ട നിയമ പോരാട്ടം നടത്തിയത്.

Published

on

കൊവിഡ് ബാധിതനല്ലാത്ത ആൾക്ക് കൊവിഡ് ചികിത്സ നൽകിയതിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. എറണാകുളത്തെ മെഡിക്കൽ സെന്റർ ആശുപത്രിക്കും, ഡോക്ടറായ റോയി ജോർജിനും എതിരെയാണ് കോടതിവിധി. മലപ്പുറം കക്കാടംപൊയിൽ സ്വദേശികളായ സോജി – റെനി ദമ്പതികളാണ് മൂന്നുവർഷം നീണ്ട നിയമ പോരാട്ടം നടത്തിയത്.

കടുത്ത മാനസിക പ്രയാസവും ആരോഗ്യപ്രശ്നങ്ങളും നേരിട്ടെന്ന് സോജി  പറഞ്ഞു. കോവിഡ് നെഗറ്റീവ് ആയത് മറച്ചുവെച്ച് വൃക്ക രോഗിയായ സോജിയ്ക്ക് കോവിഡ് മരുന്ന് കുത്തിവച്ചു. ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് വന്ന ശേഷവും കൊവിഡ് ചികിത്സ തുടർന്നുവെന്ന് സോജി പറയുന്നു.

അടിയന്തരമായി ഐസിയുവിൽ കയറണമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. ഡോക്ടർക്ക് ദുരുദേശമുള്ളതുപോലെയായിരുന്നു പെരുമാറ്റം. ഇനി ഒരു ഡോക്ടറും അനീതി ചെയ്യരുതെന്ന ഉദ്ദേശത്തോടെയാണ് നിയമപരമായി മുന്നോട്ട് പോയതെന്ന് സോജി പറഞ്ഞു.

2021 മെയിൽ ആണ് സംഭവം നടന്നത്. ആന്റിജൻ ടെസ്റ്റ് എടുത്തപ്പോൾ കൊവിഡ് ഉണ്ടെന്നോ ഇല്ലെന്നോ ഇല്ലാത്ത ഫലമാണ് വന്നത്. തുടർന്ന് രോ​ഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആർടിപിസിആർ ടെസ്റ്റ് എടുത്തിട്ടും ഫലം രോ​ഗിയെ അറിയിച്ചില്ല. ഐസിയുവിൽ ചികിത്സ തുടരുകയായിരുന്നു. രണ്ട് ദിവസം ചികിത്സ തുടർന്നു. കിഡ‍്നി സംബന്ധമായ അസുഖം ഉണ്ടെന്ന് സോജി അറിയിച്ചിരുന്നു. എന്നിട്ടും കൊവിഡ് ചികിത്സ തുടർന്നു. പിന്നീട് നിർബന്ധ പൂർവം ഡിസ്ചാർജ് വാങ്ങ് മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

അതേസമയം കിഡ‍്നി രോ​ഗിക്ക് നൽകാൻ കഴിയാത്ത ​മരുന്നുകളാണ് സോജിക്ക് നൽ‌കിയതെന്ന് ഡിസ്ചാർജ് സമ്മറിയിൽ നിന്ന് കുടുംബം മനസിലാക്കിയത്. തുടർന്ന് പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ഒരു ഡോക്ടർമാരുടെ കമ്മിഷനെ നിയമിച്ചു. എന്നാൽ ആരോ​ഗ്യ വകുപ്പിൽ നിന്നും ഡോക്ടർമാരുടെ സംഘത്തിൽ നിന്നും നീതി ലഭിക്കാത്തതിനെ തുടർന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

Continue Reading

gulf

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ നിര്യാതയായി

പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്.

Published

on

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീർഥാടക മക്കയിൽ മരിച്ചു. പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്.

കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച മുമ്പ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണം. കിഴക്കേ വെട്ടിക്കാട്ടിരി പരേതനായ ഏലംകുളവൻ മുഹമ്മദ്‌ എന്ന ചെറിയാപ്പ ഹാജിയുടെ മകളാണ്.

ഭർത്താവ്: കെ. അബ്ദുൽ കരീം (വനിത കോളജ്, വണ്ടൂർ ഹിന്ദി അധ്യാപകൻ). മകൻ: ഫാസിൽ. ഭർത്താവും മകനും മക്കയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Continue Reading

Trending