Connect with us

kerala

എൽ.ഡി.എഫ് സർക്കാരിനെതിരെ യുവജനകുറ്റപത്രവുമായി യൂത്ത് ലീഗ് പദയാത്ര

പദയാത്ര ഫെബ്രുവരി അവസാന വാരം നിയോജകമണ്ഡലം തലങ്ങളിൽ

Published

on

അഞ്ചുവർഷത്തോടടുക്കുന്ന ഇടതുസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്്‌ലിം യൂത്ത് ലീഗ് പദയാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി അവസാന വാരം നിയോജകമണ്ഡലം തലങ്ങളിലാണ് പദയാത്ര നടത്തുന്നത്.

ഇടതു സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട, ഭരണത്തിന്റെ തണലിൽ നടത്തിയ അഴിമതികൾ, മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ആരോപണവിധേയമായ സ്വർണ്ണക്കടത്ത്, പാർട്ടിയിലെ ഉന്നതരുടെ ബന്ധുക്കളടക്കം ജയിലഴിക്കുള്ളിലായ മയക്കുമരുന്ന് കേസ്, വിവിധ വകുപ്പുകളിൽ നടന്ന പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവ പദയാത്രയിലൂടെ പൊതുജനസമക്ഷം അവതരിപ്പിക്കും.

പിണറായി സർക്കാരിന്റെ ഭരണത്തിൽ നടന്ന സ്വജനപക്ഷപാത, ജനവിരുദ്ധ നടപടികൾ പദയാത്രയിൽ വിശദമായി ചർച്ച ചെയ്യപ്പെടും. പരിപാടി വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പിലെ അനധികൃത നിയമനമടക്കം ഇടതു സർക്കാർ നടത്തിയ നിരവധി നിയമവിരുദ്ധ നടപടികൾക്കെതിരെ മുസ്്‌ലിം യൂത്ത് ലീഗ് ശക്തമായ സമരങ്ങൾ നടത്തിയിരുന്നു. ഐതിഹാസികമായ ആ സമരങ്ങളുടെ തുടർച്ചയാണ് ഫെബ്രുവരിയിലെ പദയാത്രയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബത്തോട് ഹൈക്കോടതി

Published

on

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി.

കല്ലറ പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആര്‍ഡിഒ ഒരു ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചിലേക്കാണ് ഈ ഹര്‍ജി വന്നത്. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണം തടയാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. അസ്വാഭാവിക മരണമാണോ സ്വാഭാവിക മരണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട് – കോടതി നിരീക്ഷിച്ചു. എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് കോടതി ആവശ്യപ്പെട്ടു. മരണം എവിടെ അംഗീകരിച്ചു എന്നത് കൂടി വ്യക്തമാക്കണം. സ്വാഭാവിക മരണമാണെങ്കില്‍ അംഗീകരിക്കാം. കല്ലറ തുറന്ന് പരിശോധിക്കുന്നതിനെ എന്തിനാണ് പേടിക്കുന്നത് എന്നും സി എസ് ഡയസ് ചോദിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ നോട്ടീസ് അയച്ചു. കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റി.

മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്ന് കൂടിയാണ് കുടുംബം ആവശ്യപ്പെടുന്നത്. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവര്‍ത്തിച്ചു. എന്നാല്‍ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്.

Continue Reading

gulf

ബഹ്‌റൈന്‍-കോഴിക്കോട് ഗള്‍ഫ് എയര്‍ സര്‍വിസ് നിര്‍ത്തലാക്കുന്നു; കൊച്ചിയിലേക്കുള്ള സര്‍വിസ് വെട്ടിക്കുറച്ചു

ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സര്‍വിസ് 4 ദിവസമാക്കികുറച്ചത് യാത്രക്കാര്‍ക്ക് വലിയ ബീന്ധിമുട്ട് സൃഷ്‌ച്ചിരുന്നു.

Published

on

കരിപ്പൂരിലേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വിസ് നിര്‍ത്തുന്നു. ഏപ്രില്‍ മുതലാണ് ഇത് നടപ്പില്‍ വരുക. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് 29 വരെ മാത്രമേ ഈ റൂട്ടില്‍ ബുക്കിങുകള്‍ സ്വീകരിക്കുന്നുള്ളു. കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗള്‍ഫ് എയര്‍ സര്‍വിസ് ഏപ്രില്‍ 6 മുതല്‍ പ്രതിവാരം മൂന്നുദിവസമാക്കി കുറച്ചു.

കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗള്‍ഫ് എയര്‍ സര്‍വിസ് കഴിഞ്ഞ നവംബര്‍ മുതലാണ് നാലു ദിവസമാക്കി കുറച്ചത്. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സര്‍വിസ് 4 ദിവസമാക്കികുറച്ചത് യാത്രക്കാര്‍ക്ക് വലിയ ബീന്ധിമുട്ട് സൃഷ്‌ച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സര്‍വിസ് പൂര്‍ണ്ണമായി നിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളനുസരിച്ച് ബഹ്‌റൈന്‍കോഴിക്കോട് റൂട്ടില്‍ 9394% യാത്രക്കാര്‍ ഉണ്ട്.

പലദിവസങ്ങളിലും ബുക്കിങ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. എന്നിട്ടും സര്‍വിസ് നിര്‍ത്തുന്നതെന്തിനാണെന്ന ചോദ്യം അവശേഷിക്കുകയാണ്. ഗള്‍ഫ് എയര്‍ വിമാന സര്‍വിസുകളില്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബര്‍ 27 മുതല്‍ വ്യത്യാസം വരുത്തിയിരുന്നു.

എക്കണോമി ക്ലാസ്സില്‍ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത് എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തില്‍ 25 കിലോ ലഗേജായും എക്കണോമി ക്ലാസ്സ് സ്മാര്‍ട്ട് വിഭാഗത്തില്‍ 30 കിലോയായും ഫെ്‌ലക്‌സ് വിഭാഗത്തില്‍ 35 കിലോയായും വെട്ടിക്കുറച്ചിരുന്നു.

Continue Reading

kerala

‘മാപ്പ്, കോടതിയോട് എന്നും ബഹുമാനം’; വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുമെന്ന് ബോബി ചെമ്മണൂര്‍

ഇന്ന് രാവിലെയാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചതെന്ന് ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Published

on

കോടതിയോട് ബഹുമാനം മാത്രമെന്ന് ബോബി ചെമ്മണൂര്‍. എന്തോ സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. ഇന്ന് രാവിലെയാണ് റിലീസ് ഓര്‍ഡറുമായി എത്തിയത്. ഇന്നലെ ഉത്തരവുമായി വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും വന്നിരുന്നില്ല.

പിന്നീടാണ് അറിഞ്ഞത് എന്തോ സാങ്കേതിക പ്രശ്‌നമാണെന്ന്. ഇന്ന് രാവിലെയാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചതെന്ന് ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സഹതടവുകാരുടെ പ്രശ്‌നം ഉണ്ടായിരുന്നു. ഒരുപാട് പേര്‍ സഹായം തേടിയിരുന്നു. അവര്‍ക്ക് നിയമസഹായം നല്‍കുന്നതിനെക്കുറിച്ചെല്ലാം സംസാരിക്കുകയുണ്ടായി. എന്നാല്‍ ഇന്നലെ ജയിലില്‍ നിന്നും പുറത്തിറങ്ങാതിരുന്നത് അതു കാരണമല്ല. ആ വിഷയത്തിന് വേണ്ടിയല്ല ഇന്നലെ ഇറങ്ങാതിരുന്നത്. ഇന്നലെ ഒപ്പിടാന്‍ വിസമ്മതിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും ശരിയല്ല. അങ്ങനെ ഒപ്പിടാനുള്ള ഒരു സംവിധാനവും ഉണ്ടായിട്ടില്ല. അതു രേഖാമൂലമുള്ള കാര്യമല്ലേ. അങ്ങനെ നിരസിച്ചിട്ടൊന്നുമില്ല. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

മനപ്പൂര്‍വം ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി ഒന്നും പറയാറില്ല. കഴിയുന്നതും ആളുകള്‍ക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ്. മനപ്പൂര്‍വമല്ലെങ്കിലും എന്റെ വാക്കു കൊണ്ട് ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ യാതൊരു ഈഗോ കോംപ്ലക്‌സുമില്ല. കോടതിയെ ബഹുമാനിക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. ഇത്രയും കാലത്തിനിടയ്ക്ക് കോടതിയെ ധിക്കരിച്ചു എന്നത് തന്നെക്കുറിച്ച് ഉണ്ടായിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

നാടകം കളിക്കുക എന്നതൊന്നും ഉദ്ദേശിച്ചിട്ടില്ല. ഒരു ബിസിനസ്മാനാണ് താന്‍. കോടതിയോട് വിവരമുള്ള ആരെങ്കിലും കളിക്കുമോ?. അതിന്റെ ആവശ്യമില്ല. അത്തരമൊരു വ്യക്തിയല്ല താന്‍. ഒരിക്കലും അത്തരമൊരു ഉദ്ദേശശുദ്ധിയോടെ അത്തരത്തില്‍ പ്രവൃത്തി തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. കോടതിയോട് എന്നും ബഹുമാനം മാത്രമേയുള്ളൂ. തന്റെ വാക്കുകൊണ്ട് ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി മാപ്പു ചോദിക്കുകയാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

ജയിലിന് പുറത്ത് ആഘോഷത്തിന് കൂടിയവരെക്കുറിച്ച് തനിക്ക് അറിയില്ല. ഒരു കാരണവശാലും ജയിലിലേക്ക് ആരും വരരുതെന്ന് എല്ലാ ജില്ലകളിലേയും ബോച്ചെ ഫാന്‍സ് കോര്‍ഡിനേറ്റര്‍മാര്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയിരുന്നു. അവിടെ വന്ന് തിക്കും തിരക്കുമുണ്ടാക്കിയാല്‍ എന്നെ തന്നെയാണ് ബാധിക്കുകയെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

ഭാവിയില്‍ സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഇനിയും ഷോറൂം ഉദ്ഘാടന പരിപാടികളില്‍ സെലിബ്രിറ്റികളെ വീണ്ടും ക്ഷണിക്കും. മാര്‍ക്കറ്റിങ്ങ്, സെയില്‍സ് പ്രമോഷന്‍ ലക്ഷ്യമിട്ടാണ് അവരെ വിളിക്കുന്നത്. ആ ഉദ്ദേശത്തിലാണ് വിളിക്കുന്നത്. അത് അവരോട് പറയാറുണ്ടെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

കോടതിയിലും ബോബി ചെമ്മണൂര്‍ മാപ്പ് ചോദിച്ചു. സംഭവിച്ചതില്‍ ഖേദമുണ്ടെന്നും, നിരുപാധികം മാപ്പു ചോദിക്കുന്നുവെന്ന് ബോബി ചെമ്മണൂരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇനി ഇതുപോലെ സംസാരിക്കില്ലെന്നും കോടതിയില്‍ ഉറപ്പു നല്‍കി. ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ അംഗീകരിച്ച കോടതി, കേസ് തീര്‍പ്പാക്കി. ജാമ്യം കിട്ടിയിട്ടും ഇന്നലെ ജയിലിൽ നിന്നും പുറത്തിറങ്ങാതിരുന്നതിനെ രാവിലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

Continue Reading

Trending