Connect with us

kerala

ഇടത് സർക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കലക്ട്രേറ്റ് മാർച്ച് ഫെബ്രുവരി 6 ന്

വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ ക്യാമ്പയിൻ സമാപനമായി കോഴിക്കോട് നടത്തിയ മഹാറാലിയിലാണ് സമര പ്രഖ്യാപനം നടത്തിയത്.

Published

on

കോഴിക്കോട് : സർക്കാർ ഉദ്യോഗങ്ങളിൽ മുസ്‌ലിം സംവരണം അട്ടിമറിക്കാനുള്ള ഇടത് സർക്കാർ നീക്കത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഫിബ്രുവരി 6 ന് കലക്ട്രേറ്റ് മാർച്ച് നടത്തും. വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ ക്യാമ്പയിൻ സമാപനമായി കോഴിക്കോട് നടത്തിയ മഹാറാലിയിലാണ് സമര പ്രഖ്യാപനം നടത്തിയത്. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നടപ്പിലാക്കാനാണെന്ന വാദം ഉയർത്തിയാണ് രണ്ട് ശതമാനം മുസ്‌ലിം സംവരണം വെട്ടിക്കുറക്കാൻ സർക്കാർ ശ്രമിക്കുന്നത്.

2019 ഒക്ടോബറിൽ ഇത്തരത്തിലുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയപ്പോൾ നിയമസഭയിൽ തന്നെ പ്രതിഷേധം ഉയർത്തി ഉത്തരവ് പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവ് പുന:പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് അന്നത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ ഒരു മാറ്റവും വരുത്താതെ ഇപ്പോൾ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നു. ഇത് മുസ്‌ലിം ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണ്.

ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട സംവരണം നൽകണം എന്ന് തന്നെയാണ് യൂത്ത് ലീഗ് നിലപാട്. അതിന് ഒരു വിഭാഗത്തിൻ്റെ സംവരണം മാത്രം വെട്ടിക്കുറക്കുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ യൂത്ത് ലീഗ് നടത്തുന്ന സമരങ്ങളുടെ തുടർച്ചയായാണ് സംവരണ വിഷയത്തിൽ കലക്ട്രേറ്റ് മാർച്ച് പ്രഖ്യാപിച്ചത്.

ഫിബ്രുവരി 6 ന് കേരളത്തിലെ എല്ലാ കലക്ട്രേറ്റുകളിലേക്കും നടത്തുന്ന മാർച്ച് വൻ വിജയമാക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending