Connect with us

crime

യു.പിയില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്‌ലിം യുവാവിന്റെ തല മൊട്ടയടിച്ചു, ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു

Published

on

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നോരിപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ജയ്ശ്രീം വിളിക്കാന്‍ നിര്‍ബന്ധിക്കാന്‍ ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബുലങ്ഷഹര്‍ ജില്ലയിലാണ് സംഭവം. 3 പേര്‍ ചേര്‍ന്നായിരുന്നു ഷഹലിനെ മര്‍ദിച്ചത്.

ജൂണ്‍ 14 നായിരുന്നു സംഭവം നടന്നത്. എന്നാല്‍ യുവാവിന്റെ കുടുംബം എ.എസ്പി.യെ സമീപിച്ചതിന് ശേഷമായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

ജൂണ്‍ 14ന് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഷഹലിനെ 3 പേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മൊബൈല്‍ മോഷണത്തെ കുറിച്ച് ചോദിക്കുകയും അതിന് ശേഷം മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. പിന്നീട് തലയുടെ മുന്‍വശം മൊട്ടയടിച്ച് ജയ്ശ്രീറം വിളിക്കാനും പ്രതികള്‍ ഷഹലിനെ നിര്‍ബന്ധിച്ചു. പ്രതികള്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതിന് ശേഷം ഷഹില്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസ് നടപടി എടുത്തില്ലെന്നും പകരം മോഷണക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ സമര്‍ദം ചെലുത്തിയാതായും ഷഹലിന്റെ കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് ജൂണ്‍ 17ന് ഷഹലിന്റെ രക്ഷിതാക്കള്‍ പരാതിയുമായി സിറ്റി എ.എസ്.പിയെ സമീപിക്കുകയായിരുന്നു. തെളിവായി വൈറലായി വീഡിയോ ഇവര്‍ നല്‍കി.

ഇതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തുകയും മൂന്ന് പേരില്‍ 2 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയായി ബുലന്ദ്ഷഹര്‍ എ.എസ്.പി എസ്.എസ്.പി എസ്.എന്‍ തിവാരി അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടു. മോഷണം ആരോപിച്ചാണ് യുവാവിനെ പ്രതികള്‍ മര്‍ദിച്ചത്. യുവാവിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റില്‍

വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി

Published

on

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍. ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി.

Continue Reading

crime

കാലടിയിൽ സ്​കൂട്ടർ യാത്രികനെ ആക്രമിച്ച്​ 20 ലക്ഷം കവർന്നു

കാലടി പൊലീസ്​ സ്​ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Published

on

കൊച്ചി: കാലടി ചെങ്ങലിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് 20 ലക്ഷം രൂപ കവർന്നു. വികെഡി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിലെ മാനേജറായ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടം​ഗ സംഘം ആക്രമിച്ച ശേഷം പണവുമായി കടന്നത്. വൈകുന്നേരം അഞ്ചരയോടെ സംഭവം.

വയറിന്​ കുത്തേറ്റ മാനേജർ തങ്കച്ചന് ഗുരുതര പരിക്കേറ്റു. ഇയാളെ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചു. വികെഡി വെജിറ്റബിൾ എന്ന സ്ഥാപനത്തിലെ മാനേജറാണ് തങ്കച്ചൻ. വെള്ളിയാഴ്​ച വൈകീട്ടാണ്​ സംഭവം. കാലടി പൊലീസ്​ സ്​ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading

crime

തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം

Published

on

തൃശൂര്‍: കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. റിട്ട. അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടന്നത്. 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. വീട്ടിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വര്‍ണമാണ് നഷ്ടമായത്.

ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. മോഷണം നടക്കുമ്പോള്‍ പ്രീത മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബന്ധുവീട്ടില്‍ പോയിരുന്ന മകന്‍ ഇന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണ ശ്രമത്തിന്റെ ഭാഗമായി വീട്ടിലെ അലമാരകള്‍ മുഴുവന്‍ കുത്തിപ്പൊളിച്ച നിലയിലാണ്.

ഇന്ന് രാവിലെ മോഷണ വിവരം അറിഞ്ഞതിന് പിന്നാലെ കുടുംബം പൊലീസിനെ അറിയിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.

Continue Reading

Trending