Connect with us

india

വഖഫ് നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പ്രതിഷേധം: കേന്ദ്രം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധ നടപടികള്‍: ഇ.ടി മുഹമ്മദ് ബഷീര്‍

ബില്ല് ജനാധിപത്യ വിരുദ്ധമെന്നും കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യക്തി നിയമ ബോർഡ് അറിയിച്ചു.

Published

on

വഖഫ് നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രതിഷേധം. ബില്ല് ജനാധിപത്യ വിരുദ്ധമെന്നും കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യക്തി നിയമ ബോർഡ് അറിയിച്ചു.

ഭരണഘടന വിരുദ്ധമായ നടപടികളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്ന് ധർണ്ണയിൽ സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കോൺഗ്രസ്, എൻ.സി.പി, എസ്.പി, ആർ.ജെ.ഡി, ഡി.എം.കെ, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കളും വിവിധ മുസ്‌ലിം, വിദ്യാർഥി സംഘടനകളും ധർണയിൽ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; കടകള്‍ക്കും വാഹനങ്ങള്‍ക്കും തീവെച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരു കൂട്ടരും ഏറ്റു മുട്ടിയത്

Published

on

മുംബൈ: നാഗ്പൂരില്‍ മഹല്‍ എന്ന പ്രദേശത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. കടകള്‍ക്കും വാഹനങ്ങള്‍ക്കും തീവെച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരു കൂട്ടരും ഏറ്റു മുട്ടിയത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്നും ഇല്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയാണ് സംഘര്‍ഷം.

കോട്വാലി, ഗണേഷ്പേത്ത്, ചിത്നിസ് പാര്‍ക്ക് എന്നിവിടങ്ങളില്‍ കല്ലേറുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നാണ് വിവരം.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം എത്രയും വേഗം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവര്‍ത്തിക്കുമെന്നും സംഘ്പരിവാര്‍ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകള്‍ അറിയിച്ചിരുന്നു.

ഔറംഗസേബിന്റെ ശവകുടീരത്തിന്റെ പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

അതേസമയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ഇരുവരും വ്യക്തമാക്കിയത്.

നാഗ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനായിട്ടുണ്ടെന്നും വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

Continue Reading

india

ഇന്ത്യയിലെത്തിയ യു.എസ് ഇന്റലിജന്റ്‌സ് ഡയറക്ടര്‍ക്ക് ‘ഗംഗാ ജലം’ നല്‍കി നരേന്ദ്ര മോദി

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തുളസി മോദിയെ സന്ദര്‍ശിച്ചത്. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ വംശജയായ യു.എസ് നാഷണല്‍ ഇന്റലിജന്റ്സ് ഡയറക്ടറുമായ തുളസി ഗബ്ബാര്‍ഡുമായുള്ള കൂടിക്കാഴ്ച നടന്നു. മഹാ കുംഭമേളക്കിടെ ശേഖരിച്ച ഗംഗാ ജലം നല്‍കിയാണ് യു.എസ് പ്രതിനിധിയെ മോദി സ്വീകരിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തുളസി മോദിയെ സന്ദര്‍ശിച്ചത്.

ഇന്ത്യയും യു.എസും തമ്മിലുള്ള സുരക്ഷാ ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളസി ഗബ്ബാര്‍ഡിന്റെ സന്ദര്‍ശനം. ഖാലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന അമേരിക്കയില്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.

ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു.

യു.എസ് സര്‍ക്കാര്‍ ചുമത്തിയ ഇറക്കുമതികള്‍ക്കുള്ള 25 ശതമാനം തീരുവ ഇന്ത്യക്കും ബാധകമാണെന് ട്രംപ് വ്യക്തമാക്കിയിരുന്നു. യു.എസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവ ഇന്ത്യ വെട്ടിക്കുറയ്ക്കണമെന്നും ട്രംപ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരായ യു.എസ് കേസ് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് ഒരു യു.എസ് പ്രതിനിധി ഇന്ത്യന്‍ പര്യടനത്തിനായി ദല്‍ഹിയില്‍ എത്തിയത്.

രണ്ടര ദിവസത്തെ പര്യടനത്തിനായാണ് തുളസി ഗബ്ബാര്‍ഡ് ഇന്ത്യയിലെത്തിയത്. ഇന്നലെ (ഞായറഴ്ച) ദല്‍ഹിയിലെത്തിയ തുളസി ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഇന്റലിജന്‍സ് സഹകരണം, സൈബര്‍ സുരക്ഷ, പ്രതിരോധ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യോഗങ്ങളിലും തുളസി ഗബ്ബാര്‍ഡ് പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിച്ച കോണ്‍ക്ലേവില്‍ 20ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ്, സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

Continue Reading

india

ഔറംഗസേബിന്റെ ശവകുടീരം ബുള്‍ഡോസ് ചെയ്യാന്‍ സമയമായി; വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ

വര്‍ഷങ്ങളായി എം.എല്‍.എ ആയ തനിക്ക് ഇനി രാഷ്ട്രീയത്തില്‍ തുടരാന്‍ താത്പര്യമില്ലെന്നും തന്റെ ഏക ലക്ഷ്യം ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കുക എന്നതാണെന്നും രാജാ സിങ് വേദിയില്‍വെച്ച് പ്രഖ്യാപിക്കുകയുണ്ടായി.

Published

on

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം ബുള്‍ഡോസ് ചെയ്യാന്‍ ആഹ്വാനവുമായി ബി.ജെ.പി വിവാദ എം.എല്‍.എ ടി. രാജ സിങ്. എന്തിനാണ് ഇപ്പോഴും നമ്മുടെ രാജ്യത്ത് ഔറംഗസേബിനൊരു ശവകുടീരം, അതിന്റെ ആവശ്യം എന്താണ് എന്ന് ചോദിച്ചായിരുന്നു ശവകുടീരം പൊളിക്കാന്‍ എം.എല്‍.എ ആഹ്വാനം ചെയ്തത്. പൂനെയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പ്രസംഗത്തിനിടെ അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ ഛാവയെക്കുറിച്ചും എം.എല്‍.എ പ്രതിപാദിക്കുന്നുണ്ട്. ഛത്രപതി ശിവാജി മഹാരാജിന്റെ മൂത്തമകനായ ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഒരു മാസത്തോളം സംബാജി മഹാരാജാവിനെ ബന്ദിയാക്കി ഔറംഗസേബ് പീഡിപ്പിക്കുന്നതായി ചിത്രീകരിച്ചിരുന്നു.

‘ഛാവ എന്ന സിനിമയ്ക്ക് നന്ദി.  മഹാരാഷ്ട്രയിലെ എല്ലാ കുട്ടികള്‍ക്കും ഛത്രപതി സംബാജി മഹാരാജ് ആരാണെന്നും ഔറംഗസേബ് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ചു കൊന്നുവെന്നും ഇപ്പോള്‍ അറിയാം,’ രാജ സിങ് പറഞ്ഞു.

നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ ഔറംഗസേബ് ഉത്തരവിട്ടതായും ഹിന്ദു രാജാക്കന്മാര്‍ക്കെതിരെ യുദ്ധങ്ങള്‍ നടത്തിയിരുന്നതായും എം.എല്‍.എ ആരോപിക്കുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ ശവകുടീരം മഹാരാഷ്ട്രയുടെ മണ്ണില്‍ ഒരു കഠാര പോലെയാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി എം.എല്‍.എ ആയ തനിക്ക് ഇനി രാഷ്ട്രീയത്തില്‍ തുടരാന്‍ താത്പര്യമില്ലെന്നും തന്റെ ഏക ലക്ഷ്യം ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കുക എന്നതാണെന്നും രാജാ സിങ് വേദിയില്‍വെച്ച് പ്രഖ്യാപിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം ഔറംഗസേബിന്റെ ശവകുടീരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ  അറ്റകുറ്റപ്പണി നടത്തിയതിനേയും രാജ സിങ് ചോദ്യം ചെയ്തിരുന്നു.

നമ്മുടെ പൂര്‍വികരെ ഉപദ്രവിച്ച ഒരു സ്വേച്ഛാധിപതിയുടെ ശവകുടീരം പരിപാലിക്കുന്നതിനായി നികുതിദായകരുടെ പണം വിനിയോഗിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് രാജ സിങ് കത്തയച്ചിരുന്നു. അതേസമയം ശവകുടീരത്തിന് നേരെയുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവസ്‌ ഉത്തരവിട്ടിട്ടുണ്ട്.

Continue Reading

Trending