Connect with us

kerala

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ ആലപ്പുഴ കലക്ടറേറ്റിന് മുന്നില്‍ മുസ്ലിംലീഗ് പ്രതിഷേധ സംഗമം

മുസ്ലിംലീഗ് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ യൂത്ത്‌ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി.

Published

on

മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്റ്ററായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കലക്ടറേറ്റിന് മുന്നില്‍ മുസ്ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ.എം ബഷീറിന് നീതി വേണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

മുസ്ലിംലീഗ് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ യൂത്ത്‌ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ചെയര്‍മാനായ നെഹ്‌റുട്രോഫി ബോട്ട് റേസ് കമ്മിറ്റി യോഗത്തില്‍ നിന്നും മുസ്ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികള്‍ വിട്ടുനില്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വായ പോയ കോടാലി’; പി വി അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എന്തും വിളിച്ചുപറയാന്‍ ത്രാണിയുണ്ടെന്നാണ് പി വി അന്‍വര്‍ വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

on

പി വി അന്‍വര്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വായ പോയ കോടാലിയെന്നാണ് പി വി അന്‍വറിനെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. പ്രശ്നങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നാണ് പി വി അന്‍വര്‍ നോക്കുന്നതെന്നും അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്തി പ്രതികരിച്ചു.

എന്തും വിളിച്ചുപറയാന്‍ ത്രാണിയുണ്ടെന്നാണ് പി വി അന്‍വര്‍ വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

ട്രോളി ബാഗില്‍ സിപിഎമ്മില്‍ ഭിന്നത: രാഹുല്‍ മാങ്കൂട്ടത്തില്‍

സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ ഇപ്പോള്‍ കാണാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Published

on

ട്രോളി ബാഗ് വിഷയത്തില്‍ സിപിഎമ്മിന് ഉള്ളിലെ ഭിന്നത നേതൃത്വത്തിന് തലവേദനയായെന്നും വിഷയത്തില്‍ മുമ്പ് സജീവമായി പ്രതികരിച്ചിരുന്ന പലരും ഇപ്പോള്‍ പ്രതികരിക്കാത്തത് എന്തെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. നാലു ദിവസമായിട്ടും പൊലീസ് തന്നെ വിളിച്ചിട്ടുപോലുമില്ലെന്നും സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ ഇപ്പോള്‍ കാണാനില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

വിഷയത്തില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എം ബി രാജേഷും പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയും ഒരു കോക്കസെന്ന് രാഹുല്‍ പറഞ്ഞു.

 

 

Continue Reading

kerala

അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

വീട്ടില്‍ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചിരുന്നു.

Published

on

ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം അകത്ത് ചെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്. വീട്ടില്‍ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചിരുന്നു. എന്നാല്‍ വൈകീട്ട് സ്‌കൂള്‍ വിട്ട് വന്ന കുട്ടി വിഷം ചേര്‍ത്തതറിയാത തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

വിദ്യാര്‍ത്ഥിനിയുടെ മുത്തശ്ശിക്ക് മുയല്‍ മാന്തിയതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്തതിനു പിന്നാലെ ശരീരം തളര്‍ന്ന് ചികിത്സയിലാണ്. കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending