kerala
കെ.സുധാകരന്റെ പ്രസ്താവന: പരിഹാരമായെന്നു മുസ്‌ലിം ലീഗ്
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കംചെയ്യുന്നതിന് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന്റെ കാര്യത്തില്‍ പാര്‍ട്ടി യു.ഡി.എഫില്‍ അഭിപ്രായം പറയും

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തിയതായി പറയുന്ന ആര്‍.എസ്.എസുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മുസ്‌ലിം ലീഗ് അതിന്റെ അതൃപ്തി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചുവെന്നും ആയത് പരിഹാരമായെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. സയ്യിദ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഇക്കാര്യത്തില്‍ കെ.സി വേണുഗോപാല്‍, സുധാകരന്‍, വി.ഡി സതീശന്‍ തുടങ്ങിയവരുമായി ആശവിനിമയം നടത്തി.പ്രസ്താവന നാക്കുപിഴയാണെന്ന് സുധാകരന്‍തന്നെ സമ്മതിച്ചകാര്യം സലാം ചൂണ്ടിക്കാട്ടി.
പാര്‍ട്ടി സംസ്ഥാനഭാരവാഹികളുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സലാം.
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കംചെയ്യുന്നതിന് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന്റെ കാര്യത്തില്‍ പാര്‍ട്ടി യു.ഡി.എഫില്‍ അഭിപ്രായം പറയും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. രണ്ടു പാര്‍ട്ടികളാകുമ്പോള്‍ രണ്ടഭിപ്രായം സ്വാഭാവികമാണെന്നും അതിനാണ് യു.ഡി.എഫ് സംവിധാനമെന്നും സലാം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിയജണ്ട അനുവദിക്കില്ല.
തീരദേശ ഹൈവേയുടെ കാര്യത്തില്‍ പാവപ്പെട്ട ജനതയുടെ വേദന കണ്ടില്ലെന്ന ്‌നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത -സി.ഐ.സി വിഷയത്തില്‍ പാര്‍ട്ടി ഇടപെടുന്ന പ്രശ്‌നമില്ല.
kerala
തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
നേമം സ്വദേശി വിഷ്ണു രാജ്, കരമന സ്വദേശി സനോജ് എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം പാറശ്ശാലയില്‍ ആന്ധ്രാ പ്രദേശില്‍ നിന്നും ബസില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. നേമം സ്വദേശി വിഷ്ണു രാജ്, കരമന സ്വദേശി സനോജ് എന്നിവരാണ് പിടിയിലായത്.
ആന്ധ്രയില്‍ നിന്ന് ആദ്യം നാഗര്‍കോവിലേക്കെത്തിച്ച കഞ്ചാവ് പിന്നീട് തിരുവനന്തപുരത്തേക്ക് എത്തിക്കവെയാണ് പാറശ്ശാലയില്‍വെച്ച് പിടികൂടിയത്, പാറശ്ശാല പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. പിടിയിലായ വിഷ്ണു രാജ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു
kerala
കാസര്‍ഗോഡ് എട്ടുവയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു
വീട്ടു പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള തോട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

കാസര്‍ഗോഡ് ബന്തിയോട് കൊക്കച്ചാലില്‍ എട്ടുവയസുകാരന്‍ തോട്ടിലെ വെള്ളത്തില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താനാണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. വീട്ടു പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള തോട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒന്നര കിലോമീറ്റര്‍ അകലെ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടത്തുകയായിരുന്നു. പുറത്തെടുക്കുമ്പോള്‍ വളരെ അവശനിലയില്‍ ആയിരുന്നു കുട്ടി. ഉടന്‍ തന്നെ ബന്ധോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
kerala
സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ജീവനക്കാരനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു
കാസര്‍കോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്.

സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. കാസര്‍കോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്. യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരന്‍ കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ ഇയാള്‍ കെഎസ്ആര്‍ടിസിയെ രൂക്ഷമായി വിമര്‍ശിച്ച് വീഡിയോ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെയാണ് നടപടിയുണ്ടായത്.
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
-
kerala3 days ago
ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി
-
News3 days ago
ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം; ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്
-
News8 hours ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല