Connect with us

kerala

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 21കാരി മുസ്‌ലിം ലീഗ് പ്രതിനിധിയായി പഞ്ചായത്ത് പ്രസിഡന്റ്

അന്ന് ഇടതുപക്ഷത്തിന്റെ കുത്തകയായ മാറഞ്ചേരി പഞ്ചായത്ത് പിടിച്ചെടുത്താണ് മുസ്‌ലിം ലീഗ് ഖദീജയെ പ്രസിഡന്റാക്കിയത്.

Published

on

കോഴിക്കോട്: 21 വയസുകാരിയായ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാവുന്നതിന്റെ വാര്‍ത്തകളാണ് സിപിഎം ഇപ്പോള്‍ ആഘോഷിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെ പുരോഗമനത്തിന്റെ അടയാളമായാണ് സിപിഎം ഇതിനെ ഉയര്‍ത്തിക്കാട്ടുന്നത്. മറ്റു പാര്‍ട്ടികളൊന്നും യുവാക്കള്‍ക്ക് അവസരം നല്‍കുന്നില്ല തങ്ങള്‍ മാതൃകയാണ് എന്നാണ് സിപിഎം അവകാശപ്പെടുന്നത്.

എന്നാല്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം ലീഗ് ചെയ്ത കാര്യമാണ് സിപിഎം ഇപ്പോള്‍ വലിയ ആഘോഷമായി കൊണ്ടാടുന്നത് എന്നതാണ് സത്യം. കാല്‍നൂറ്റാണ്ട് മുമ്പ് തന്നെ 21 വയസുകാരിയായ ഖദീജ മൂത്തേടത്തിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാക്കിയ ചരിത്രം പറയാനുണ്ട് മുസ് ലിം ലീഗിന്. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായാണ് 21 വയസുകാരിയായ ഖദീജ മുത്തേടം അന്ന് ഭരണം നടത്തിയത്.

അന്ന് ഇടതുപക്ഷത്തിന്റെ കുത്തകയായ മാറഞ്ചേരി പഞ്ചായത്ത് പിടിച്ചെടുത്താണ് മുസ്‌ലിം ലീഗ് ഖദീജയെ പ്രസിഡന്റാക്കിയത്. പൊന്നാനി എംഇഎസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ ശേഷം തിരൂരിലെ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക്കില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും നേടിയ വ്യക്തിയായിരുന്നു ഖദീജ മൂത്തേടം.

അഞ്ച് വര്‍ഷം മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഖദീജ മൂത്തേടം പിന്നീട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്നു. നിലവില്‍ വനിതാ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ്.

kerala

എറണാകുളം അത്താണിയില്‍ യുവാവിനെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംത്തിട്ട സ്വദേശി ജെറിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

എറണാകുളം അത്താണിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംത്തിട്ട സ്വദേശി ജെറിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്താണി -സെന്റ് ആന്റണി ചര്‍ച്ച് റോഡിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട അടൂര്‍ നെടുമണ്‍ സ്വദേശിയാണ് ജെറിന്‍ വി ജോണ്‍ (21).

കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു ജെറിന്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജെറിന്‍ വീട്ടില്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വിഷു ആഘോഷത്തിനായി സുഹൃത്തുക്കള്‍ വീടുകളിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഫോണില്‍ വിളിച്ചിട്ട് ജെറിനെ കിട്ടാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്.

ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. 2025 ഏപ്രില്‍ 14,15 തീയതികളില്‍ കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രില്‍ 14,15 തീയതികളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം, വയനാട്ടില്‍ വിവിധയിടങ്ങളില്‍ മഴയും കാറ്റുമാണ്. രണ്ടു മണിയോടെയാണ് വേനല്‍ മഴ ശക്തമായത്. കാലാവസ്ഥ വിഭാഗം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

kerala

‘അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പോറ്റുമകന്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊള്ളസംഘം പ്രവര്‍ത്തിക്കുന്നു’: പി വി അന്‍വര്‍

പിണറയി വിജയന്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാര്‍ സുരക്ഷിതനാണെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍. അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്നും അജിത് കുമാര്‍ പക്കാ ക്രിമിനലാണെന്നും പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊള്ളസംഘം പ്രവര്‍ത്തിക്കുന്നുവെന്നും പി വി അന്‍വര്‍ ആരോപിച്ചു.

അജിത് കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നെന്ന് പിണറയി വിജയന്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാര്‍ സുരക്ഷിതനാണെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി.

അജിത് കുമാര്‍ പൊലീസ് വേഷം ധെരിക്കുന്നത് പൊലീസ് സേനയ്ക്ക് അപമാനമാണെന്നും വേലി തന്നെ വിളവ് തിന്നുന്ന കാലമാണിതെന്നും പി വി അന്‍വര്‍ പറഞ്ഞു. അതേസമയം നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

പി വിജയനെതിരെ വ്യാജ മൊഴി കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. ഇതിലാണ് പി വി അന്‍വറിന്റെ പ്രതികരണം.

 

Continue Reading

Trending