Connect with us

GULF

അജ്മാന്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് നേതാക്കന്മാര്‍ക്ക് സ്വീകരണം നല്‍കി

സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം വി.കെ.പി.ഹമീദ് അലി സാഹിബ്, കാസര്‍ഗോഡ് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എ. ജി. സി. ബഷീര്‍ സാഹിബ് എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി

Published

on

അജ്മാന്‍ കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യുഎയില്‍ എത്തിയ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം വി.കെ.പി.ഹമീദ് അലി സാഹിബ്, കാസര്‍ഗോഡ് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എ. ജി. സി. ബഷീര്‍ സാഹിബ് എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി.

അജ്മാന്‍ ‘സഅദ സെന്റര്‍’ ല്‍ ആഷിഖ് പടന്ന യുടെ ഖിറാഅത്തോടെ നടന്ന പരിപാടി ഷാര്‍ജ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ജമാല്‍ ബൈത്താന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. അജ്മാന്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ മുന്‍ സെക്രട്ടറി റംഷാദ് അത്തൂട്ടി ആദ്യക്ഷത വഹിച്ച ചടങ്ങില്‍ വി. കെ. പി. ഹമീദ് അലി സാഹിബ്, എ. ജി. സി. ബഷീര്‍ സാഹിബ് എന്നിവര്‍ സംസാരിച്ചു. നേതാക്കള്‍ക്ക് മണ്ഡലം വര്‍ക്കിങ് പ്രസിഡന്റ് കെ. എം. അബ്ദുല്‍ റഹ്മാന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഫര്‍സിന്‍ ഹമീദ് എന്നിവര്‍ മൊമെന്റോ സമ്മാനിച്ചു.

ജില്ലാ മുന്‍ സെക്രട്ടറി നൗഫല്‍ കാടങ്കോട്, മണ്ഡലം ട്രഷറര്‍ അബ്ദുള്ള ബീരിച്ചേരി, പടന്ന പഞ്ചായത്ത് നേതാക്കന്മാരായ സാഹിര്‍ അലി, എം. വി. അബൂബക്കര്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു.
മണ്ഡലം സെക്രട്ടറി ഇക്ബാല്‍ അബ്ദുള്ള സ്വാഗതവും, മണ്ഡലം ട്രഷറര്‍ അബ്ദുള്ള ബീരിച്ചേരി നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Published

on

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന് സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​ത്ത് സി​റ്റി മി​ർ​ഗാ​ബ് രാ​ജ്ബാ​രി റെ​സ്റ്റ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​സ് തോ​ട്ട​ട ഖി​റാ​അ​ത്ത് ന​ട​ത്തി. ആ​ബി​ദ് ഖാ​സി​മി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഫാ​റൂ​ഖ് ഹ​മ​ദാ​നി, സ​ലാം ചെ​ട്ടി​പ്പ​ടി, ജി​ല്ല നേ​താ​ക്ക​ളാ​യ ന​വാ​സ് കു​ന്നും​കൈ, സാ​ബി​ത്ത് ചെ​മ്പി​ലോ​ട്, കു​ഞ്ഞ​ബ്ദു​ള്ള ത​യ്യി​ൽ, ഷ​മീ​ദ് മ​മാ​ക്കു​ന്ന്, സ​യ്യി​ദ് ഉ​വൈ​സ് ത​ങ്ങ​ൾ, സ​യ്യി​ദ് ഉ​മ്രാ​ൻ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ എം.​പി. നൂ​റു​ദ്ദീ​ൻ, സി​റാ​ജു​ദ്ദീ​ൻ അ​ബ്ദു​ൽ​റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ​ക്ക് നാ​സ​ർ അ​ൽ മ​ഷ് ഹൂ​ർ ത​ങ്ങ​ൾ മെമ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി എം.​കെ. റ​ഈ​സ് ഏ​ഴ​റ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സാ​ഹി​ർ കി​ഴു​ന്ന, മു​ഹ​മ്മ​ദ​ലി മു​ണ്ടേ​രി, റി​യാ​സ് ക​ട​ലാ​യി, നൗ​ഫ​ൽ കടാ​ങ്കോ​ട്,ത​ൽ​ഹ​ത്ത് വാ​രം, മു​സ്ത​ഫ ടി.​വി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

GULF

മക്ക-മദീന ഹൈവേയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

വ്യാഴാഴ്ച മക്ക – മദീന റോഡില്‍ വാദി ഖുദൈദില്‍ ആയിരുന്നു ദാരുണമായ അപകടം നടന്നത്

Published

on

മദീന: സൌദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് തീപിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച മക്ക – മദീന റോഡില്‍ വാദി ഖുദൈദില്‍ ആയിരുന്നു ദാരുണമായ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടത് ഇന്തോനേഷ്യന്‍ ഉംറ തീര്‍ത്ഥാടക സംഘമായിരുന്നു. റമദാനില്‍ ഉംറ നിര്‍വഹിക്കാനെത്തിയ 20 ഇന്ത്യോനേഷ്യക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റു 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ച ആറുപേരില്‍ രണ്ടുപേര്‍ കിഴക്കന്‍ ജാവയിലെ ബോജൊനെഗോറോയില്‍ നിന്നുള്ളവരാണ്.

ബോജൊനെഗോറോ റീജിയണല്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ അംഗമായ എനി സോദര്‍വതിയും, സുംബെറെജോയിലെ മുഹമ്മദിയ ഇസ്ലാമിക് ഹോസ്പിറ്റലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡയാന്‍ നോവിറ്റയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജിദ്ദയിലെ ഇന്ത്യോനേഷ്യന കോണ്‍സുലേറ്റ് ജനറല്‍ (കെജെആര്‍ഐ) സംഭവത്തില്‍ ഇടപെടുകയും, ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം അപകടസ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി ഒരു സംഘത്തെ അയക്കുകയും ചെയ്തു.

ഇരകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരിതബാധിത കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഉംറ ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെ വിവിധ കക്ഷികളുമായി സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ഇന്തോനേഷ്യന്‍ പൗര സംരക്ഷണ ഡയറക്ടര്‍ ജൂധ നുഗ്രഹ, ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും, അതിജീവിച്ച തീര്‍ത്ഥാടകരുടെ അവസ്ഥ സര്‍ക്കാര്‍ തുടര്‍ന്നും നിരീക്ഷിക്കുമെന്ന് ഊന്നിപ്പറയുകയും ചെയ്തു. മൃതദേഹങ്ങള്‍ ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോകുന്നതും പരിക്കേറ്റവരുടെ പരിചരണവുമാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

GULF

കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Published

on

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീൻ എന്ന കുട്ടിക്ക (60) ആണ് ചൊവ്വാഴ്ച മരിച്ചത്.

ജിദ്ദ ഹയ്യ് നഈമിൽ മന്തിക്കടയിൽ ജീവനക്കാരനായ ഇദ്ദേഹം 33 വർഷമായി പ്രവാസിയാണ്. ഭാര്യ: സൈനബ, മക്കൾ: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കൾ: സൈതലവി അരി(മ്പ, സൈനുദ്ധീൻ (ജിദ്ദ).

ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Continue Reading

Trending