Connect with us

kerala

മുസ്‌ലിംലീഗ് മനുഷ്യാവകാശ മഹാറാലി ഇന്ന്; ജനസാഗരം ഒഴുകിയെത്തും

ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിഷേധത്തിന്റെ പ്രകമ്പനവുമായി കോഴിക്കോട് കടപ്പുറം ജനസാഗരമാകും.

Published

on

കോഴിക്കോട്: നെഞ്ചകം നീറുന്ന നോവോടെ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തകര്‍ ഇന്ന് കോഴിക്കോട്ടേക്ക് ഒഴുകിയെത്തുന്നു. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിഷേധത്തിന്റെ പ്രകമ്പനവുമായി കോഴിക്കോട് കടപ്പുറം ജനസാഗരമാകും. ലോകമെമ്പാടും നടക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളുടെ ഭാഗമായാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് മനുഷ്യാവകാശ മഹാറാലി സംഘടിപ്പിക്കുന്നത്. ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിക്കുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

റാലിയുടെ വിജയത്തിനായി കഴിഞ്ഞ ദിവസങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. ഇന്നലെ ശാഖാ തലങ്ങളില്‍ വിളംബര ജാഥകള്‍ നടന്നു. ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. വാഹനത്തില്‍നിന്ന് നി ര്‍ദേശിക്കപ്പെട്ട സ്ഥലത്ത് ഇറങ്ങി ചെറു പ്രകടനങ്ങളായാണ് പ്രവര്‍ത്തകര്‍ കടപ്പുറത്തേക്ക് എത്തിച്ചേരുക. അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന മനുഷ്യാവകാശ മഹാറാലിയില്‍ ഫലസ്തീന് വേണ്ടി പ്ലക്കാര്‍ഡുകളും ബാനറുകളും ഉയരും. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി മുദ്രാവാക്യങ്ങള്‍ മുഴങ്ങും.

ഫലസ്തീന്‍ ജനതയോട് ഇന്ത്യ എക്കാലവും പുലര്‍ത്തിയ അനുഭാവത്തിന്റെ പ്രഖ്യാപനം കൂടിയാണ് മുസ്‌ലിംലീഗ് നടത്തുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കുന്ന വേദിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ അനുഗമിച്ചു. ലോക മനസ്സാക്ഷി മരവിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് റാലിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫലസ്തീന് വേണ്ടി ലോക ജനതയുടെ മനസ്സാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

kerala

കനത്ത മഴ; എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജില്ലയില്‍ നാളെ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Published

on

കനത്ത മഴയും കാറ്റും മൂലം എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നാളെ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് അവധി പ്രഖ്യാപിച്ചത്.അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

Continue Reading

Trending