Connect with us

Video Stories

കെ.എ.എസ് സംവരണം: ചരിത്രം കുറിച്ച് മുസ്‌ലിംലീഗ്

Published

on


ഫിര്‍ദൗസ് കായല്‍പുറം

സംവരണം ഔദാര്യമല്ല, അവകാശമാണെന്ന ബോധത്തിലേക്ക് ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ പാകമാക്കുന്നതില്‍ മുസ്‌ലിം ലീഗ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. എഴുപത്തിരണ്ട് സംവത്സരങ്ങള്‍ പിന്നിടുന്ന സമ്പന്നമായൊരു രാഷ്ട്രീയ ചരിത്രമുണ്ടതിന്. സംവരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുമ്പോള്‍ അത് ബോധ്യമാവുകതന്നെ ചെയ്യും.
മുസ്‌ലിംലീഗിന്റെ സംവരണ സമരങ്ങള്‍ ഗുണം ചെയ്തത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല, അവഗണനയുടെ ഭാരം പേറിയ ഒട്ടേറെ സമുദായങ്ങള്‍ക്കാണ്. ഏറ്റവുമൊടുവില്‍ മുസ്‌ലിംലീഗ് നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന സമരപോരാട്ടങ്ങള്‍ ഫലം കണ്ടതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (കെ.എ.എസ്) മൂന്ന് സ്ട്രീമുകള്‍ക്കും സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഐ.എ.എസ് പോലെ ഉന്നതമായ കേഡര്‍ തസ്തികകള്‍ ഉള്‍പെടുന്ന കെ.എ.എസില്‍ സംവരണം നിഷേധിക്കാന്‍ ആസൂത്രിതമായ നീക്കമാണ് ഇടത്‌സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘ഒരിക്കല്‍ സംവരണത്തിന്റെ ആനുകൂല്യം നേടി സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് പിന്നെന്തിനാണ് സംവരണം’? എന്ന മറുചോദ്യം ഉന്നയിച്ചാണ് കെ.എ.എസില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചതിക്കുഴി തോണ്ടിയത്. ആദ്യത്തെ സ്ട്രീമില്‍ മാത്രം സംവരണം നല്‍കാമെന്ന ‘ഔദാര്യ’വും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം നല്‍കിയേ മതിയാവൂ എന്ന ഉറച്ചനിലപാടുമായി മുസ്‌ലിം ലീഗും പോഷക സംഘടനകളും സമരരംഗത്തിറങ്ങി. 2018 ഏപ്രില്‍ പത്തിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളിലും സംവരണ സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു.
മുസ്‌ലിം ലീഗിന്റെ സര്‍വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചത്.
പരാതി സംബന്ധിച്ച് കമ്മീഷന്‍ സര്‍ക്കാരിന്റേയും പി.എസ്.സിയുടേയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കെ.എ.എസില്‍ സ്ട്രീം ഒന്ന് വിഭാഗത്തില്‍ നേരിട്ടുള്ള നിയമനമാണെന്നും അതില്‍ സംവരണം അനുവദിക്കുന്നുണ്ടെന്നും എന്നാല്‍ സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ നിലവിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുമാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതെന്നും ഇതില്‍ സംവരണ സമുദായങ്ങള്‍ക്ക് ഒരു തവണ സംവരണം ലഭ്യമായിട്ടുണ്ടെന്നും അതിനാല്‍ വീണ്ടും സംവരണം നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാരിന് വേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കമ്മീഷന്‍ മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിശോധിച്ച കമ്മീഷന്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ചില്ല. പിന്നാലെ എസ്.സി- എസ്.ടി കമ്മീഷനും മൂന്ന് സ്ട്രീമുകളിലും സംവരണം നല്‍കണമെന്ന് നിര്‍ദേശിച്ചു.
മുസ്‌ലിം, ക്രൈസ്തവ, ഈഴവ, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കെ.എ.എസിലൂടെ കനത്ത സംവരണ നഷ്ടം ഉണ്ടാകുമായിരുന്നു. കേരള നിയമസഭയില്‍ ഈ വിഷയം ആദ്യമായി ഉന്നയിച്ചത് 2018 ജനുവരി 30ന് ടി.വി ഇബ്രാഹിം എം.എല്‍.എയായിരുന്നു. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം കെ.എ.എസിലെ അപകടക്കെണി ചൂണ്ടിക്കാട്ടി. പിന്നീട് 2018 മാര്‍ച്ച് 15ന് കെ.എ.എസ് അമെന്റ്‌മെന്റ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നിയസഭയില്‍ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗിലെ ഡോ. എം.കെ മുനീര്‍, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം. ഉമ്മര്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, പി. ഉബൈദുള്ള എന്നിവരാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. 28 ഭേദഗതികളാണ് നിര്‍ദേശിച്ചത്. രണ്ട് ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു. നിര്‍ണായമായ ഒരു ബില്ല് നിയമസഭയില്‍ വന്നപ്പോള്‍ മുസ്‌ലിം ലീഗിന് പുറമെ വി.ടി ബലറാം മാത്രമാണ് ഭേദഗതി നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇടതുപക്ഷത്തെ എല്ലാ അംഗങ്ങളും ഈ ഘട്ടത്തില്‍ നിശബ്ദരായിരുന്നത് വിചിത്രമായ കാഴ്ചയായി.
എന്നാല്‍ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എ.എസിലെ സംവരണ വിഷയത്തെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്‍ തടസപ്പെടുകയായിരുന്നു. തുടര്‍ന്ന് സംവരണം നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് ടി.എ അഹമ്മദ് കബീര്‍ സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും നേതൃത്വം നല്‍കി നിരവധി പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചത്. ഒടുവില്‍ സര്‍ക്കാരിന് നിലപാട് തിരുത്തേണ്ടിവന്നു. സ്ട്രീം രണ്ടിലും മൂന്നിലും സംവരണം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ആകെ തസ്തികകളുടെ മൂന്നിലൊന്ന് അവസരം സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമാകുമായിരുന്നു. അത്രത്തോളം ഗുരുതരമായ സാമൂഹ്യനീതി നിഷേധത്തിനെതിരെയാണ് മുസ്‌ലിം ലീഗ് നേതൃത്വം നിലകൊണ്ടത് എന്നത് എക്കാലവും അഭിമാനിക്കാവുന്നതാണ്.

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍

അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്.

Published

on

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം മര്‍ദനമേറ്റ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മര്‍ദിച്ചത്.

യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പിക്കപ്പ് വാനിലെത്തിയ സംഘം ആദിവാസി യുവാവിനെ മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. സിജുവിനെ കെട്ടിയിട്ടതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Continue Reading

Trending