X

മുസ്‌ലിംലീഗും അതിന്റെ പ്രവര്‍ത്തകരുമായിരുന്നു മേച്ചേരിയിലെ ഹൃദയ വൈകാരികതയെ ജ്വലിപ്പിച്ചു നിര്‍ത്തിയ ഘടകം: ടി.വി ഇബ്രാഹിം എം.എല്‍.എ

പതിറ്റാണ്ടുകളോളം ഒരു സമൂഹത്തിന് വഴി കാണിച്ച ഏത് പ്രായക്കാരേയും ആകര്‍ഷിക്കുന്ന എഴുത്തുവിദ്യയുടെ കുലപതിയായിരുന്ന റഹീം മേച്ചേരിയെന്ന് ടി.വി.ഇബ്രാഹിം എം.എല്‍.എ. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പതിറ്റാണ്ടുകളോളം ഒരു സമൂഹത്തിന് വഴി കാണിച്ച ഏത് പ്രായക്കാരേയും ആകര്‍ഷിക്കുന്ന എഴുത്തുവിദ്യയുടെ കുലപതിയായിരുന്ന റഹീം മേച്ചേരി എന്ന സാത്വികന്‍ കര്‍മ്മ വീഥിയില്‍ പിടഞ്ഞു വീണ ആ ദിനം. തെളിഞ്ഞൊഴുകിയിരുന്ന തൂലിക പാതി വഴിയില്‍ നിശ്ചലമായ ദിനം ! കേട്ട വാര്‍ത്ത ശരിയാവരുതേയെന്ന് പ്രാര്‍ത്ഥിച്ചത് അനേകായിരങ്ങളാണ്.കണ്ണീര്‍ക്കണങ്ങളൊഴുക്കി ശുഭ വാര്‍ത്തക്ക് വേണ്ടി കാത്തിരുന്നത് ജന ലക്ഷങ്ങളാണ്.പക്ഷേ ,ഏകനായ നാഥന്റെ തീരുമാനം മറ്റൊന്നായിരുന്നു .അന്ന് ഹൃദയം നുറുങ്ങുന്ന വേദനയാല്‍ സജലങ്ങളായ മിഴികള്‍ ആ മഹാന്റെ ഓര്‍മ്മകളില്‍ മുഴുകുമ്പോള്‍ വീണ്ടും,വീണ്ടും സജലമാവുകയാണ്. കാലം മായ്ക്കാത്ത മുറിപ്പാടുകളാണ് മേച്ചേരിയുടെ വേര്‍പാട് സമുദായത്തിന് സമ്മാനിച്ചത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം പ്രഭാഷകന്‍, കോളമിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, ഓര്‍മയിലും നിരീക്ഷണത്തിലും കൃത്യതയുളള കേരളത്തിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയ ലേഖകന്‍ എന്നീ നിലകളില്‍ കഴിവുകള്‍ തെളിയിച്ചു.മുസ്ലിംലീഗും അതിന്റെ പ്രവര്‍ത്തകരുമായിരുന്നു മേച്ചേരിയിലെ ഹൃദയ വൈകാരികതയെ ജ്വലിപ്പിച്ചു നിര്‍ത്തിയ ഘടകങ്ങള്‍ എം.എല്‍.എ പറഞ്ഞു.

webdesk11: