X

യു.പിയില്‍ മുസ്‌ലിം ബാലനെ സഹപാഠി മര്‍ദിച്ച സംഭവം: സഹായ വാഗ്ദാനവുമായി ലാഡര്‍ ഫൗണ്ടേഷന്‍

ഉത്തര്‍പ്രദേശിലെ മുസാഫിര്‍പുരില്‍ മുസ്‌ലിം ബാലനെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സഹായം ജലരേഖയായി. നിയമ നടപടിയും ഇഴയുകയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതിയായ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ശക്തമായ നടപടി ഉണ്ടായിട്ടില്ല. മര്‍ദനത്തിന് ഇരയായ കുട്ടിക്ക് സഹായ ഹസ്തവുമായി വാഗ്ദാനവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ലാഡര്‍ ഫൗണ്ടേഷന്‍ രംഗത്തെത്തി.

മുസ്ലിം ബാലനെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുട്ടിയുടെ തുടര്‍പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തത്. പുതിയ ക്ലാസിലേക്ക് കടന്നതോടെ സര്‍ക്കാര്‍ സഹായം നിര്‍ത്തിയെന്നു കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ സ്‌കൂള്‍ യൂണിഫോമോ പാഠപുസ്തകമോ ഇതുവരെ ലഭിച്ചിട്ടില്ല. ഈ വിവരം പുറത്തുവന്നതോടെ കുടുംബത്തിനുള്ള സഹായവുമായി ലാഡര്‍ ഫൗണ്ടേഷനാണ് രംഗത്തെത്തിയത്.

webdesk14: