Culture
മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം: ബിജെപി പ്രവര്‍ത്തകര്‍ കൈവിരലുകള്‍ അറുത്തുമാറ്റിയ മുസ്‌ലിം ബാലനെ കാണാതായി
കൊല്‍ക്കത്ത: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ മുസ്‌ലിം ബാലനെ ബിജെപി പ്രവര്‍ത്തകര്‍ നഗ്നനാക്കി നടത്തിച്ചു. പതിനൊന്നുകാരന്‍ ഇസ്മായിലിനു നേരെയാണ് ആക്രമണമുണ്ടായത്. മോഷണം ആരോപിച്ച് കുട്ടിയുടെ നാലു വിരലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. സംഭവത്തിനു ശേഷം കുട്ടിയെ കാണാനില്ലെന്ന് ഇസ്മായിലിന്റെ പിതാവ് എസ്.കെ റഫീക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അഞ്ചു ദിവസമായി കുട്ടിയെ കാണാനില്ലെന്നാണ് പിതാവ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജര്‍ണാ മൈതിയുടെ ഭര്‍ത്താവ് ജയന്ത മൈതിയാണ് കേസിലെ പ്രധാന പ്രതി.

ജൂണ്‍ മൂന്നു മുതലാണ് കുട്ടിയെ കാണാതായത്. ഗോരക്പൂര്‍ സ്‌പോര്‍ട്‌സ് അതോറിറ്റി അംഗങ്ങളില്‍ ചിലര്‍ ഇസ്മായിലിനെ കാഗാജിയ മൈതാനത്തിനടുത്തായി ആക്രമിക്കുകയായിരുന്നു.
ക്ലബ് അംഗങ്ങളായ അവിജിത്, ചിക്കു, സനു തുടങ്ങിയവര്‍ ഇസ്മയിലിനെ പിന്തുടര്‍ന്ന് മര്‍ദിച്ചതായാണ് വിവരം. ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു ക്രൂര മര്‍ദ്ദനം അരങ്ങേറിയത്. ഇതിനു ശേഷം ജയന്ത മൈതിയുടെ നിര്‍ദേശപ്രകാരം കൈവിരലുകള്‍ മുറിച്ചു മാറ്റുകയായിരുന്നു. വിരലുകള്‍ അറുത്തു കൊണ്ടിരിക്കേ കുതറി ഓടിയ ബാലനെ പിന്തുടര്‍ന്ന് വീണ്ടും ആക്രമണത്തിനിരയാക്കുകയായിരുന്നു. കാണാതായ ഇസ്മായില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തീര്‍ച്ചയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബംഗാളില്‍ ബിജെപി നേതാക്കള്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റ് സനാഉള്ള ഖാന്‍ സംഭവത്തോട് പ്രതികരിച്ചു. അതേസമയം, ഇസ്മായിലിനെ ആക്രമിച്ച രണ്ടു പേരെ അറസ്റ്റുചെയ്തതായി മിഡ്‌നാപൂര്‍ എസ്പി അറിയിച്ചു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രധാനപ്രതി ജയന്ത മൈതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. അതിനിടെ, കുട്ടിയെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോയില്‍ ഇസ്മായിലിനെ പിതാവും ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്.
india
ബിഹാര്‍ പോളിങ് ബൂത്തിലേക്ക്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.
Film
പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്
മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.
പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.
ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.
Film
‘ബൾട്ടി’ക്കു ശേഷം ബിഗ് ബഡ്‌ജറ്റ് സിനിമയുമായി ഷെയിൻ നിഗം
എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയിൽ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു.
തീയ്യേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രമായ ‘ബൾട്ടി’ക്കു ശേഷം ഒരു ബിഗ് ബഡ്‌ജറ്റ് സിനിമയിൽ ഷെയിൻ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയിൽ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു.
ഈ വർഷം പൂജാ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ‘ബൾട്ടി’ ഒരു നായകനെന്ന നിലയിൽ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ സിനിമയുടെ വൻ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ ഷെയിൻ പങ്കാളിയാകുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.
കേരള-തമിഴ് പശ്ചാത്തലത്തിൽ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. പ്രവീൺ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ്റ് ആയി പ്രവർത്തിച്ചതിൻറെ പരിചയസമ്പത്തുമായാണ് പ്രവീൺ നാഥ് എത്തുന്നത്. വസുമിത്ര കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൻറെ കോ-ഡയറക്‌ടർമാരായി ഷഫീക് കെ കുഞ്ഞുമോൻ, നവീൻ ബോസ്വാൻ എന്നിവരുമുണ്ട്. ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ, അഭിനേതാക്കൾ എന്നിവരുടെ വിവരങ്ങൾ ഉടൻ പുറത്തു വരും.
-
india3 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
News3 days agoഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രവിജയം; കിരീടത്തോടൊപ്പം താരങ്ങളുടെ ബ്രാന്‍ഡ് മൂല്യവും ആകാശനീളം
-
kerala1 day agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala12 hours ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം
-
kerala3 days agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്
-
kerala3 days agoസ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബര്‍ ഷാജന് സ്കറിയ നേരിട്ട് ഹാജരാകണമെന്ന് കോടതി

