Connect with us

kerala

ബാലരാമപുരത്തെ രണ്ടരവയസുകാരിയുടെ കൊലപാതകം: കാരണം വ്യക്തത വരുത്താനാകാതെ പൊലീസ്

ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ മാനസിക ആരോഗ്യ വിദഗ്ധന്റെ സഹാത്തോടെയാകും ചോദ്യം ചെയ്യുക.

Published

on

ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടിയിട്ടും കൊലപാതകം നടത്തിയതിന്റെ കാരണത്തില്‍ വ്യക്തത വരുത്താനാകാതെ പൊലീസ്. കുട്ടിയുടെ അമ്മ ശ്രീതുവിനോടുള്ള സഹോദരന്‍ ഹരികുമാറിന്റെ താത്പര്യം എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൊലപാതകത്തില്‍ ശ്രീതുവിന് പങ്കുള്ളതായി പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

കുട്ടിക്ക്‌ ശ്രദ്ധ കൊടുത്തതോടെ സഹോദരിക്ക് തന്നോടുള്ള സ്‌നേഹം കുറഞ്ഞെന്ന് പ്രതിയായ ഹരികുമാറിന് തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, കുട്ടിയുടെ കരച്ചില്‍ പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്.

അതേസമയം പെട്ടെന്നുണ്ടായ പ്രകോപനം മാത്രമാണോ കൊലയ്ക്ക് കാരണം എന്നതിലും വ്യക്തത വരേണ്ടതുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും കണ്ടെത്തണം.

ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ പലരില്‍ നിന്നും പണം വാങ്ങിയതായും പറയുന്നു. ദേവസ്വം ബോര്‍ഡിലെ സ്ഥിരം ജോലിക്കാരി എന്നാണ് ഇവര്‍ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതെന്നും വിവരമുണ്ട്.

അതേസമയം കൊലപാതകം നടന്ന വീട്ടില്‍ നിന്നും പ്രതി കഴിച്ചിരുന്ന ഗുളികകള്‍ പൊലീസിന് ലഭിച്ചിരുന്നു. മാനസിക പ്രശ്നമുള്ളവര്‍ കഴിക്കുന്ന ഗുളികയും അതില്‍ ഉണ്ട്. ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ മാനസിക ആരോഗ്യ വിദഗ്ധന്റെ സഹാത്തോടെയാകും ചോദ്യം ചെയ്യുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലും; ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെ വനം വകുപ്പിന്റെ നടപടി

പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം വകുപ്പ് പ്രതികരിച്ചു

Published

on

നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ് രംഗത്ത്. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം വകുപ്പ് പ്രതികരിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കാന്‍ വനം വകുപ്പ് ശുപാര്‍ശ ചെയ്തു.

പഞ്ചായത്തിന്റെ നടപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ വനം വകുപ്പ് ചര്‍ച്ച നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണനാണ് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Continue Reading

india

ധനമന്ത്രിയുമായുള്ള ചര്‍ച്ചയിലും ആശവര്‍ക്കര്‍മ്മാരെ തഴഞ്ഞ് മുഖ്യമന്ത്രി

Published

on

ദില്ലി:കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കറും പ്രൊഫ. കെ.വി തോമസും പങ്കെടുത്തു. രാവിലെ 9 മണിയോടു കൂടിയായിരുന്നു കൂടിക്കാഴ്ച്ച തുടങ്ങിയത്. മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം ധനമന്ത്രി പാർലമെൻ്റിലേക്ക് പോയി. പാർട്ടിയുടെ പിബി യോ​ഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ദില്ലിയിൽ തുടരുകയാണ്.

വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ കാലാവധി നീട്ടി നൽകുന്നത് ചർച്ചയായി. ലാപ്സായ കേന്ദ്ര സഹായം മുൻകാല പ്രാബല്യത്തോടെ നൽകണമെന്ന് കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു. വയനാട്, വിഴിഞ്ഞം, വായ്പ പരിധി തുടങ്ങിയവ ചർച്ചയായി. കേരളത്തിൻറെ വികസന വിഷയങ്ങളിൽ അനുകൂല സമീപനം വേണമെന്നാവശ്യവും കൂടിക്കാഴ്ചയിലുണ്ടായി. ആശ വർക്കർമാരുടെ സമരത്തിൽ ചർച്ചയുണ്ടായില്ല.

Continue Reading

kerala

പൊങ്കാലയ്ക്കായി പോകുന്നതിനിടെ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്

12 സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കും അഞ്ചുകുട്ടികള്‍ക്കുമാണ് പരിക്കേറ്റത്

Published

on

ആറ്റുകാല്‍ പൊങ്കാലയ്ക്കായി പോകുന്നതിനിടെ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശികളായ ഭക്തരുമായി പോയ മിനിബസ് ആക്കുളം പാലത്തിന് സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം. 12 സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കും അഞ്ചുകുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തുമ്പയില്‍നിന്നും പേട്ടയില്‍നിന്നും പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

Continue Reading

Trending