Connect with us

News

കൊലപാതക കേസ്‌; ജൂത പൗരന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ

2022ലെ കൊലപാതക കേസിൽ ഇയാളുടെ വധശിക്ഷ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി ശരിവെച്ചത്.

Published

on

ഇസ്രാഈലുമായുള്ള ഏറ്റുമുട്ടൽ സാധ്യതകൾ ശക്തമായിരിക്കെ, കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ജൂത പൗരന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ.

23 കാരനായ അർവിൻ ഗഹ്‌രേമാനിയുടെ ശിക്ഷയാണ് നടപ്പാക്കിയത്. 2022ലെ കൊലപാതക കേസിൽ ഇയാളുടെ വധശിക്ഷ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി ശരിവെച്ചത്.

പണം കടം നൽകിയ തർക്കത്തെ തുടർന്ന് കെർമൻഷയിലെ ജിമ്മിനുപുറത്ത് ഇരയെ അർവിൻ കുത്തിക്കൊല്ലുകയായിരുന്നെന്ന് ഇറാന്റെ നീതിന്യായ വിഭാഗവുമായി ബന്ധപ്പെട്ട മീസാൻ ഓൺലൈൻ വെബ്സൈറ്റ് അറിയിച്ചു.

ഇസ്രാഈലിനുവേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് 1999ൽ ഇറാൻ 13 ജൂത പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ പലരെയും നാലുവർഷം വരെ തടവിന് ശിക്ഷിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദുരന്ത ഭൂമിയായി തുടര്‍ന്ന് വിലങ്ങാട്; പുനരധിവാസത്തില്‍ തീരുമാനമായില്ല; പൂര്‍ണപരാജയമായി പിണറായി സര്‍ക്കാര്‍

പിണറായി സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണ് വിലങ്ങാടിലെ തകര്‍ന്ന റോഡുകളും പാലങ്ങളും

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ തകര്‍ത്ത റോഡുകളുടേയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍. ദുരന്തം നടന്ന് ഏഴ് മാസം പിന്നിട്ടിട്ടും പുനര്‍നിര്‍മാണം ഒന്നുമായില്ല. പിണറായി സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണ് വിലങ്ങാടിലെ തകര്‍ന്ന റോഡുകളും പാലങ്ങളും.

വിലങ്ങാട്ടെ പലയിടങ്ങളിലായുള്ള പാലങ്ങളും റോഡുകളും പൂര്‍ണമായും സശിച്ചിട്ടുണ്ട്. പ്രദേശത്തെ മഞ്ഞചീളിയില്‍ റോഡ് കുത്തിയൊലിച്ച് പോയി. രണ്ട് പാലങ്ങളും തകര്‍ന്നു. ഉരുള്‍പൊട്ടിയൊഴുകിയ ആ വഴിയില്‍ താത്കാലികമായുണ്ടാക്കിയ റോഡ് മാത്രമാണ് ഇപ്പോഴുമുള്ളതെങ്കിലും ഇതിനിരുവശവും കൂറ്റന്‍ പാറക്കല്ലുകള്‍ നീക്കം ചെയ്യാതെ കിടപ്പുണ്ട്. ചെറുതും വലുതുമായ ഏഴ് പാലങ്ങളാണ് ഇങ്ങനെ തകര്‍ന്നത്.

കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ബസുകള്‍ കടന്ന് പോകുന്ന ഉരുട്ടി പാലം ഉരുളിന് ശേഷം അപകടാവസ്ഥയിലാണ്. അപ്രോച്ച് റോഡും പാതിയോളം പുഴയിലാണ്. ഉരുട്ടി , വിലങ്ങാട് ടൗണ്‍ തുടങ്ങി പാനോത്ത് വരെ വിവിധ ഇടങ്ങളില്‍ റോഡ് തകര്‍ന്നു. അറ്റകുറ്റപ്പണികള്‍ ഇനിയും വൈകിയാല്‍ റോഡ് പൂര്‍ണമായും ഇല്ലാതാകും.

Continue Reading

kerala

വയനാട് പുനരധിവാസം; യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട് കളക്ടറേറ്റ് ഉപരോധിക്കും

ദുരന്തബാധിതരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Published

on

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട് കളക്ടറേറ്റ് ഉപരോധിക്കുന്നു. പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ദുരന്തബാധിതരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റ് കവാടത്തില്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് ഇന്നലെ വൈകുന്നേരം രാപകല്‍ സമരം ആരംഭിച്ചിരുന്നു. ദുരന്തബാധിതര്‍ക്ക് 10 സെന്റ് ഭൂമി നല്‍കണമെന്ന് ടി സിദ്ദിഖ് ആവശ്യപ്പെട്ടു.

ഏഴ് സെന്റ് ഭൂമി നല്‍കുകയെന്നത് സര്‍ക്കാറിന്റെ മാത്രം തീരുമാനമാണ്. ദുരന്തബാധിതരോട് ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. പത്ത് സെന്റെങ്കിലും നല്‍കണം എന്നായിരുന്നു ദുരന്തബാധിതരുടെ പ്രധാന ആവശ്യം. ദുരന്തം വേട്ടിയാടിയ മനുഷ്യരാണ്. അവര്‍ ഏഴ് സെന്റ് ഭൂമിയില്‍ ഒരു വീട് വെച്ചാല്‍ പിന്നെ എന്താണ് ബാക്കിയുള്ളത്. നിന്ന് തിരിയാന്‍ പോലും സ്ഥലം ഉണ്ടാകില്ല. അത് കൊണ്ടാണ് അവര്‍ പത്ത് സെന്റ് ആവശ്യപ്പെട്ടത്. കോടി കണക്കിന് പണം ക്രിമിനലുകളെ സംരക്ഷിക്കാന്‍ നല്‍കിയല്ലോ.ദുരന്തബാധിതരെ കാണാന്‍ കഴിയുന്നില്ലേ.പിശുക്കന്മാരെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്.’ ടി സിദ്ദിഖ് പറഞ്ഞു.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച്‌വീണ് യാത്രക്കാരിക്ക് പരിക്ക്

താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം

Published

on

താമരശ്ശേരില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും വീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം.

നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് അപകടം നടന്നത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോര്‍ തുറന്ന് യുവതി തെറിച്ച്‌വീഴുകയായിരുന്നു. സീനത്തിനെ ഓമശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്ന് അപകടത്തിന് പിന്നാലെ ആരോപണം ഉയര്‍ന്നു.

Continue Reading

Trending