Connect with us

kerala

മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിഞ്ഞു ; ഗതാഗതം തടസ്സപ്പെട്ടു

മുൻ വർഷങ്ങളിലും ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.

Published

on

കൊച്ചി ധനുഷ്കോടി ദേശിയ പാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.ഗ്യാപ് റോഡിൽ നിന്നും ബൈസൺ വാലി പാതയിലേയ്ക്ക് തിരിയുന്ന റോഡിന് അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.രാവിലെ പത്തു മണിയോടെയാണ് സംഭവം.മലമുകളിൽ നിന്നും വലിയ പാറകളും മണ്ണും റോഡിലേയ്ക് പതിച്ചു. മുൻ വർഷങ്ങളിലും ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.

kerala

കുംഭമേളയ്ക്ക് ബോംബ് ഭീഷണി; മുസ്‌ലിം പേരില്‍ വ്യാജ ഭീഷണി സന്ദേശമയച്ച വിദ്യാര്‍ഥി പിടിയില്‍

ബിഹാറിലെ പൂര്‍ണിയ സ്വദേശി ആയുഷ് കുമാര്‍ ജെയ്സ്വാള്‍ (19) ആണ് യു.പി പൊലിസിന്റെ പിടിയിലായത്

Published

on

മുസ്ലിം നാമത്തില്‍ കുംഭമേളയ്ക്ക് ബോംബ് ഭീഷണി സന്ദേശമയച്ച വിദ്യാര്‍ഥി പൊലിസ് പിടിയില്‍. ബിഹാറിലെ പൂര്‍ണിയ സ്വദേശി ആയുഷ് കുമാര്‍ ജെയ്സ്വാള്‍ (19) ആണ് യു.പി പൊലിസിന്റെ പിടിയിലായത്.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ (അലഹാബാദ്) നടക്കുന്ന മഹാ കുംഭമേളയ്ക്കു നേരെ ബോംബ് സ്ഫോടനം നടത്തുമെന്നും ആയിരത്തിലേറെ ഹിന്ദുക്കളെ കൊല്ലുമെന്നുമാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആയുഷ് കുമാര്‍ ഭീഷണി സന്ദേശമയച്ചത്. പ്രതിയുടെ അയല്‍വാസിയായ നാസിര്‍ പത്താന്‍ എന്നയാളുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ആയുഷ് കുമാര്‍ ജെയ്സ്വാള്‍ സന്ദേശമയച്ചത്.

ഭീഷണി സന്ദേശം അയച്ച ഫോണിന്റെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ബിഹാറില്‍നിന്ന് പിടികൂടിയ ഇയാളെ പ്രയാഗ്രാജിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുമെന്ന് ഭവാനിപൂര്‍ പൊലിസ് അറിയിച്ചു. സന്ദേശം അയച്ചതിന് പിന്നാലെ ആയുഷ് കുമാര്‍ നേപ്പാള്‍ സന്ദര്‍ശിക്കാന്‍ പോകുകയും ചെയ്തിരുന്നു. ആയുഷിന്റെ നേപ്പാല്‍ യാത്രയും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഭീഷണി സന്ദേശവുമായി ഈ യാത്രയ്ക്ക് പങ്കുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭം ഫെബ്രുവരി 26 വരെ തുടരും. 40 കോടിയോളം സന്ദര്‍ശകരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഡിസംബര്‍ 31 നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉത്തര്‍പ്രദേശിലെ പോലീസ് നടപടിയെടുക്കുകയും അലഹബാദിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുകയുമുണ്ടായി. മുസ്ലിം നാമത്തില്‍ ഭീഷണി സന്ദേശം പുറത്തുവന്നതോടെ സമുഹമാധ്യമങ്ങളിലെ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ വലിയ തോതിലുള്ള മുസ്ലിം വിദ്വേഷ പ്രചാരണമാണ് നടന്നത്.

Continue Reading

kerala

പെരിയ ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിയുടെ വീട് സന്ദര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയും

പ്രതികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് ജയില്‍ മാറ്റമെന്ന് മരിച്ച ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചു.

Published

on

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമനും. പാര്‍ട്ടി തള്ളിപ്പറഞ്ഞ പ്രതികളുള്‍പ്പെടെയുള്ളവരെ പി.ജയരാജന്‍ ഇന്നലെ ജയിലിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണിത്.

പ്രതികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് ജയില്‍ മാറ്റമെന്ന് മരിച്ച ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ആരോപിച്ചു. പ്രതികളെയും കുടുംബങ്ങളെയും സന്ദര്‍ശിച്ചത് കൂടെ ഉണ്ടെന്ന സന്ദേശം കൈമാറാനാണെന്നും ജില്ലാ സെക്രട്ടറി എംഎല്‍എമാര്‍ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ടവരാണ് പ്രതികളുടെ വീട് സന്ദര്‍ശിച്ചതെന്നും ഇനിയും കൊലപാതകം നടത്താനുള്ള ധൈര്യം പകരുകയാണ് ലക്ഷ്യമെന്നും സത്യനാരായണന്‍ പറഞ്ഞു.

അതേസമയം, പെരിയ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പി.ജയരാജന്റെ പങ്ക് ഇന്നലത്തോടെ തെളിഞ്ഞെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പി.ജയരാജന്റെ ജയില്‍ സന്ദര്‍ശനം ചട്ട ലംഘനമാണ്. സിപിഎം ആണെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യോട്ടേ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രതികരണം.

Continue Reading

kerala

പി.വി.അന്‍വറിന് യുഡിഎഫ് പിന്തുണ, എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണ്; വിഡി സതീശന്‍

പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്

Published

on

തിരുവനന്തപുരം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ പി.വി.അന്‍വര്‍ എംഎല്‍എക്ക് യുഡിഎഫ് പിന്തുണ. അന്‍വറിന്റെ അറസ്റ്റ് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

”പി.വി. അന്‍വര്‍ എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണ്. ഇതിന് പിന്നില്‍ ഉന്നതങ്ങളിലെ ഗൂഡാലോചനയുണ്ട്. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയെയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല” സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

Trending