Connect with us

kerala

മുണ്ടക്കൈ ദുരന്തം; ധനസഹായം ദുരിതബാധിതരുടെ അക്കൗണ്ടിൽ എത്തിയോ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

മനുഷ്യത്വരഹിതമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

Published

on

വയനാട് ദുരന്തത്തിൽ പെട്ടവർക്കുള്ള അടിയന്തര ധനസഹായം ദുരന്തബാധിതരുടെ അക്കൗണ്ടിൽ എത്തിയോ എന്ന് ഉറപ്പാക്കണം എന്ന് ഹൈക്കോടതി. ദുരന്തബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ പിടിച്ച ബാങ്കുകളുടെ നടപടിയെ കോടതി വിമർശിച്ചു. മനുഷ്യത്വരഹിതമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

വയനാടിന് പുറമേ കോഴിക്കോട് ഉൾപ്പെടെയുള്ള മഴക്കെടുതി ബാധിച്ച മേഖലകൾക്ക് കൂടി പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെക്രട്ടേറിയറ്റ് ടോയ്ലെറ്റിലെ ക്ലോസറ്റ് പൊട്ടി വീണു; ജീവനക്കാരിക്ക് ഗുരുതര പരിക്ക്

ജീവനക്കാരി ബാത്റൂം ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു.

Published

on

സെക്രട്ടേറിയറ്റ് ടോയ്ലെറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമംഗലക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സെക്രട്ടേറിയറ്റ് അനക്സ് 1ലെ ഒന്നാം നിലയിലെ ടോയ്ലെറ്റില്‍ അപകടമുണ്ടായത്. ജീവനക്കാരി ബാത്റൂം ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു. അപകടത്തില്‍ ഇവര്‍ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. ഒന്‍പത് തുന്നലിടേണ്ടിവന്നിട്ടുണ്ടെന്നാണു വിവരം.

നിലവിളി കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ വാതില്‍ പൊളിച്ചാണ് സുമംഗലയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജനറല്‍ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Continue Reading

kerala

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലെ കോടതി വിധി; മന്ത്രി സജി ചെറിയാന്‍ രാജിവെക്കണം; പി.കെ കുഞ്ഞാലിക്കുട്ടി

അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ തവണ രാജിവെച്ചത്.

Published

on

ഭരണഘടനാവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ അന്വേഷണം നടക്കുമ്പോൾ സജി ചെറിയാൻ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ തവണ രാജിവെച്ചത്. സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്.

സാങ്കേതികമായി, അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അദ്ദേഹം മന്ത്രിയായിരിക്കാൻ പാടില്ല. സംസ്ഥാനത്തെ പോലീസ് കേസ് അന്വേഷിക്കുമ്പോൾ, ആ അന്വേഷണം ഫലപ്രദമായി നടക്കണമെങ്കിൽ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് മാറി നിൽക്കണം. അദ്ദേഹം രാജിവെയ്ക്കുന്നതാകും ഉത്തമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

‘പാലക്കാട് യുഡിഎഫിന് നല്ല ഭൂരിപക്ഷം ഉണ്ടാകും’ , ചേലക്കര സര്‍ക്കാരിനെതിരെ വിധിയെഴുതും; രമേശ് ചെന്നിത്തല

ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള സന്ദീപ് വാര്യരുടെ വരവ് ഗുണകരമാകുമോയെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

പാലക്കാട് യുഡിഎഫിന് നല്ല ഭൂരിപക്ഷം ഉണ്ടാകുമെന്നും ചേലക്കര സര്‍ക്കാരിനെതിരായ വിധിയെഴുത്ത് ആകുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള സന്ദീപ് വാര്യരുടെ വരവ് ഗുണകരമാകുമോയെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. ഫോണിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞത്. സന്ദീപ് വാര്യരും ഫോണില്‍ വിളിച്ചിരുന്നു. ആര്‍എസ്എസിന് ഭൂമി വിഷയം സന്ദീപിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഭരണഘടനാ വിവാദ പരാമര്‍ശത്തിലെ ഹൈക്കോടതി വിധിയില്‍ മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending