X

മുണ്ടക്കൈ ദുരന്തം: ദുരിതബാധിതരുടെ താത്കാലിക പുനരധിവാസം പ്രതിസന്ധിയിൽ, സർക്കാർ നിശ്ചയിച്ച തുകയ്ക്ക് വാടക വീട് കിട്ടാനില്ല

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താത്കാലിക പുനരധിവാസം പ്രതിസന്ധിയിൽ. സർക്കാർ നിശ്ചയിച്ച തുകയ്ക്ക്, മേപ്പാടി വൈത്തിരി മേഖലയിൽ വാടക വീട് കിട്ടാനില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു. മേപ്പാടി ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ കഴിയുന്നവരോട് സ്വമേധയാ വാടക വീട് കണ്ടെത്താനാണ് ഇപ്പോൾ പറയുന്നത്. അന്വേഷിച്ചു നടക്കാത്ത സ്ഥലമില്ലെന്ന് ചൂരൽമല സ്വദേശി രേവതി പറയുന്നു.

സർക്കാർ കണ്ടെത്തിയ വാടക കെട്ടിടങ്ങളിലേയ്ക്ക് എന്നുമുതൽ മാറ്റും, മേപ്പാടി വൈത്തിരി തുടങ്ങിയ സമീപപ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നവരുടെ മുൻഗണന എങ്ങനെയാണ്, വാടക ഇനത്തിൽ നൽകുന്ന 6000 രൂപ എത്ര കാലം സർക്കാർ നൽകും എന്നീ കാര്യങ്ങളിലും വ്യക്തത വരണം. 975 പേരാണ് നിലവിൽ ക്യാമ്പിൽ കഴിയുന്നത്.

സ്ഥിരമായ പുനറധിവാസം യാഥാർത്ഥ്യമാകും വരെ ബന്ധുവീടുകളിൽ കഴിയുന്നവർക്ക് ഉൾപ്പെടെ വാടക നൽകുമെന്ന് മന്ത്രി കെ രാജൻ. കേന്ദ്രത്തിന് നൽകാനുള്ള വിശദമായ മെമ്മോറാണ്ടം തയ്യാറായി. രണ്ടു ദിവസത്തിനുള്ളിൽ കൈമാറും. 1200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കെന്നും മന്ത്രി വിശദീകരിച്ചു.

webdesk13: