Connect with us

kerala

മുണ്ടക്കൈ ദുരന്തം: മരണസംഖ്യ 205 ആയി

26 മ‍ൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കയത്.

Published

on

മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 205 ആയി. ഇതുവരെ 160 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 45 ശരീര ഭാഗങ്ങളും ദുരന്തമുഖത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരിൽ തിരിച്ചറിഞ്ഞ 94 മൃതദേഹങ്ങളിൽ നടപടി പൂർത്തിയാക്കിയ 66 എണ്ണം ബന്ധുക്കൾക്ക് വിട്ടുനൽകി. 126 മ‍ൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കയത്. 112 പേർ ദുരിതാശ്വാസ ക്യാമ്പിൽ തുടരുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 11 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ദുരന്തത്തിൽ നിന്ന് രക്ഷിച്ച 195 പേരെയാണ് ഇതുവരെ ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിൽ തുടരുന്നുണ്ട്. വയനാട്ടിൽ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. 112 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നു.

ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയുമുള്ള പ്രദേശത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ബുധനാഴ്ച പുലർച്ചെയോടെ തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്ന് നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതിബന്ധം പുനസ്ഥാപിച്ചിരുന്നു.

ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കും. ഇവിടെ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും മുതിർന്ന ഉദ്യോഗസ്ഥനെയും കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയമിക്കും. ഇന്ന് വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, വി. അബ്ദുറഹ്മാൻ, കെ. കൃഷ്ണൻകുട്ടി, ജി.ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ. കേളു തുടങ്ങിയവർ പങ്കെടുത്തു.

വയനാട് വിഷയത്തിൽ ലോക്സഭയിൽ ശ്രദ്ധക്ഷണിക്കൽ നോട്ടീസ്‍ അവതരിപ്പിച്ച കെ.സി വേണു​ഗോപാൽ എം.പി കനത്ത നാശമാണ് വായനാട് സംഭവിച്ചതെന്ന് പറഞ്ഞു. മൃതദേഹങ്ങൾ നദിയിൽ ഒഴുകി, ഗ്രാമം അപ്പാടെ ഒലിച്ചു പോയി, നൂറിലധികം പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്, കേന്ദ്ര -സംസ്ഥാന സർക്കാരിന്റെ ഒപ്പം കൈകോർത്ത ജനങ്ങൾ കേരളത്തിന്റെ പ്രത്യേകതയാണ്- അദ്ദേഹം വ്യക്തമാക്കി. ദുരന്തിൽ 200 പേരെ കാണ്മാണില്ലെന്നും സൈന്യം കൂടി ഇറങ്ങിയതോടെ നല്ല രീതിയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പിയും വിശദീകരിച്ചു.

അതേസമയം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ അമിത് ഷാ പ്രതികരിച്ചില്ല. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നൽകിയതാണെന്ന് വ്യക്തമാക്കിയ അമിത് ഷാ മുന്നറിപ്പ് ലഭിച്ച ഉടൻ ജനങ്ങളെ കുടിയൊഴിപ്പിച്ച നിരവധി അനുഭവങ്ങൾ മുന്നിലുണ്ടെന്നും പറഞ്ഞു. ഇപ്പോൾ വേണ്ടത് ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണെന്നും അത് പൂർത്തിയായ ശേഷം രാഷ്ട്രീയം പറയാമെന്നും വ്യക്തമാക്കി.

kerala

പഹല്‍ഗാം ഭീകരാക്രമണം: മുസ്ലിം യൂത്ത് ലീഗ് ഭീകര വിരുദ്ധ സായാഹ്നം ഇന്ന്

Published

on

കോഴിക്കോട് : രാജ്യത്തെ നടുക്കിയ പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ രൂപത്തിലാണ് ഭീകര വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിക്കുക. രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളാകും.

പെഹല്‍ഗാമില്‍ നടന്നത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കേണ്ടതുണ്ട്. രാജ്യം ഞെട്ടി വിറച്ച ഈ ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു.

ശ്രദ്ധേയമായ രീതിയില്‍ ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

 

Continue Reading

kerala

സിഎംആർഎൽ – എക്സാലോജിക് ഇടപാട്: സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ

Published

on

തിരുവനന്തപുരം: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് ടി.വീണയുടെ മൊഴി.

സേവനം കിട്ടിയിട്ടില്ലെന്ന് സിഎംആർഎൽ ഐടി മേധാവിയും മൊഴി നൽകി. ഇതോടെ സേവനം നൽകിയെന്ന സിപിഎം വാദം പൊളിഞ്ഞു. എസ്എഫ്ഐഒ കുറ്റപത്രത്തിലാണ് നിര്‍ണായക മൊഴിയുടെ വിശദാംശങ്ങള്‍.

എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ്, കൂടുതൽ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

Continue Reading

GULF

വിവാഹത്തിനായി നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

Published

on

മനാമ: തിരൂര്‍ ആലത്തിയൂര്‍ പൂക്കൈത സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്‌റൈനില്‍ നിര്യാതനായി. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഒരാഴ്ച സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം. ബഹ്‌റൈനില്‍ സെയില്‍സ് മാനായി ജോലിചെയ്യുകയായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയുമായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: നദീറ, സഹോദരന്‍: മുഹമ്മദ് നിഷാദ്.

Continue Reading

Trending