ഹൃസ്വ സന്ദർശനാർത്ഥം മക്കയിലെത്തുന്ന യു.ഡി.എഫ് നേതാക്കളായ മുനവ്വറലി ശിഹാബ് തങ്ങൾക്കും ഷാഫി പറമ്പിൽ എം.പിക്കും യു.ഡി.എഫ് മക്ക കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 19ന് ബുധനാഴ്ച്ച സ്വീകരണം ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കാക്കിയയിലുള്ള ഖസറുദ്ദീറ ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ച് മണിക്കാണ് സ്വീകരണ പരിപാടി.
മക്കയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കലാപരിപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ചുണ്ടാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.