Connect with us

kerala

ആരോഗ്യമന്ത്രിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു: മുല്ലപ്പള്ളി

കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കരുതുന്നില്ല.

Published

on

തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ കുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നടത്തിയ ബിംബവല്‍ക്കരണത്തിന്റെ ദുരന്തമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കരുതുന്നില്ല. ലൈഫ് മിഷന്‍ കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുങ്ങും. ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നിലച്ചു. സിബിഐ അന്വേഷണത്തിന് തടയിടാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. കോടതിയില്‍ നിന്ന് കിട്ടിയത് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. കോടതിക്ക് സത്യം ബോധ്യപ്പെടും. അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറാന്‍ മുഖ്യമന്ത്രി മടിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

kerala

ഭീതി പടര്‍ത്തി കാട്ടാന; വയനാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുത്തു

ഇന്നലെ കാട്ടിക്കുളം- പനവല്ലി റോഡിലെ കപ്പിക്കണ്ടിയിലാണ് കാട്ടാനയിറങ്ങിയത്.

Published

on

വയനാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുത്തു. ഇന്നലെ കാട്ടിക്കുളം- പനവല്ലി റോഡിലെ കപ്പിക്കണ്ടിയിലാണ് കാട്ടാനയിറങ്ങിയത്. കാപ്പിത്തോട്ടത്തില്‍ കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയ റോഡിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാപ്പിത്തോട്ടത്തിലെ ഫെന്‍സിങ് തകര്‍ത്ത ആന റോഡിലേക്കിറങ്ങി നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മറിച്ചിടുകയായിരുന്നു.

എന്നാല്‍ സമീപത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ ആന റോഡിന്റെ താഴ്ചയിലുള്ള കാപ്പിത്തോട്ടത്തിലേക്ക് പോവുകയായിരുന്നു. അതേസമയം ഇതുവഴി വരികയായിരുന്ന പനവല്ലിയിലെ സജേഷ് ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ആന ഓടിവരുന്നതു കണ്ട് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ ഇയാള്‍ വീണെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയേഷ് ജോസഫിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ആര്‍ആര്‍ടി സംഘം ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ആനയെ റസല്‍കുന്നിലെ വനത്തിലേക്ക് തുരത്തി.

 

 

Continue Reading

kerala

എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന് ദേഹത്ത് മൂത്രമൊഴിച്ചു; നടപടി

ന്യൂഡല്‍ഹി ബാങ്കോക്ക് എയര്‍ ഇന്ത്യ 2336 വിമാനത്തില്‍വച്ചായിരുന്നു സംഭവം.

Published

on

എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യക്കാരന്‍ സഹയാത്രികനു നേരെ മൂത്രമൊഴിച്ച സംഭവത്തില്‍ നടപടി. ന്യൂഡല്‍ഹി ബാങ്കോക്ക് എയര്‍ ഇന്ത്യ 2336 വിമാനത്തില്‍വച്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ തുഷാര്‍ മസന്ദ് (24) ആണ് സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചത്.

അതേസമയം പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്തരം സംഭവങ്ങള്‍നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരനു പരാതിപ്പെടുന്നതിനുള്ള സഹായം എയര്‍ലൈന്‍ വാഗ്ദാനം ചെയ്തെങ്കിലും യാത്രക്കാരന്‍ നിരസിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ യാത്രക്കാരനെ 30 ദിവസത്തേക്ക് എയര്‍ ഇന്ത്യ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാന്‍ഡിങ് കമ്മിറ്റിയും എയര്‍ ഇന്ത്യ രൂപീകരിച്ചു. വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു.

Continue Reading

kerala

രണ്ട് മാസം പിന്നിട്ട് ആശാ സമരം; നിരാഹാര സമരം 22-ാം ദിവസത്തിലേക്ക്

സമരം 60 ദിവസം പിന്നിടുന്നതോടെ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ തീരുമാനം.

Published

on

ആശാവര്‍ക്കര്‍മാരുടെ സമരം രണ്ട് മാസം പിന്നിട്ടു. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയിട്ട് ഇന്നത്തേക്ക് രണ്ട് മാസം പൂര്‍ത്തിയായി. നിരാഹാര സമരം 22-ാം ദിവസവും തുടരുകയാണ്. അതേസമയം ആശാ വര്‍ക്കര്‍മാരുടെ സമരം തുടരുന്നത് പിടിവാശി മൂലമാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ വസ്തുതാപരമായി മനസിലാക്കാത്തതിനാല്‍ ആണെന്ന് ആശമാര്‍ പറയുന്നു.

21,000 രൂപ ഓണറേറിയവും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യവും കിട്ടിയേ പോകൂ എന്ന പിടിവാശി ഇതുവരെ സമരസംഘടന സ്വീകരിച്ചിട്ടില്ലന്നും ആശമാര്‍ക്ക് ആദ്യഘട്ടത്തില്‍ ഓണറേറിയമായി നല്‍കാന്‍ കഴിയുന്ന തുക എത്രയെന്ന് ഒരു ചര്‍ച്ചയിലും സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടില്ല എന്നും ആശമാര്‍ പറയുന്നു.

അതിനിടെ സമരം 60 ദിവസം പിന്നിടുന്നതോടെ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ തീരുമാനം.

 

Continue Reading

Trending