Connect with us

kerala

മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി

നിലവില്‍ ജലനിരപ്പ് 137.5 അടിയിലെത്തി. 142 അടിയാണ് പരമാവധി സംഭരണ ശേഷി.

Published

on

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. നാളെ രാവിലെ പത്ത് മണിക്കാണ് ഡാം തുറക്കുക. നിലവില്‍ ജലനിരപ്പ് 137.5 അടിയിലെത്തി. 142 അടിയാണ് പരമാവധി സംഭരണ ശേഷി.

ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്- കേരള വനാതിര്‍ത്തി മേഖലയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അതി ശക്തമായ മഴയാണ് ഉണ്ടായിരുന്നത്. ഇതാണ് ജലനിരപ്പുയരാന്‍ കാരണം.

വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനാലും ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്നുമാണ് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തുറന്ന് പതിനായിരം ഘനയടി വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പഞ്ചായത്ത് പ്രസിഡന്റടക്കം നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

കണ്ണൂര്‍ പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കണ്ണൂര്‍: സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പഞ്ചായത്ത് പ്രസിഡന്റ് അടക്കം നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂര്‍ സ്വദേശി അഭയ് (20) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വയനാട്ടിലെ പടിഞ്ഞാതെത്തറയില്‍ നിന്നാണ് അഭിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ നേരത്തെയും കേസുകള്‍ നിലവിലുണ്ട്. തീവെയ്പ്പ് കേസ്, സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അഭി. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പൊലീസ് ഡിലീറ്റ് ചെയ്തു. അതേസമയം ഇയാള്‍ക്ക് മറ്റുള്ളവരില്‍ നിന്നും സഹായം ലഭിച്ചെന്ന സംശയവും പൊലീസിനുണ്ട്. ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തന്നെയാണ് പൊലീസ് തീരുമാനം.

Continue Reading

kerala

പാറശ്ശാല ഷാരോണ്‍ വധക്കേസ്: ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

11 മണിക്ക് ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനും പ്രതിഭാഗവും വാദം അവതരിപ്പിക്കും.

Published

on

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഇന്ന് വിധി പറയല്‍ ഉണ്ടാകില്ല. 11 മണിക്ക് ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനും പ്രതിഭാഗവും വാദം അവതരിപ്പിക്കും. അടുത്ത ദിവസം വിധി പറയും എന്നാണ് സൂചന.

ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ഷാരോണിന്റെ സഹോദരന്‍ പറഞ്ഞു. അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരെ നിലവില്‍ നിയമനടപടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടതില്‍ വിഷമമുണ്ടെന്നും കുറ്റവിമുക്ത ആക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍ക്കര അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതേസമയം തെളിവുകളുടെ അഭാവത്തില്‍ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു.

Continue Reading

kerala

‘പുഷ്പ’ സിനിമയെ അനുകരിച്ച് സഹപാഠികള്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി; ഏഴ് പേര്‍ക്കെതിരെ പരാതി

‘പുഷ്പ’ സിനിമയില്‍ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അനുകരിച്ചതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Published

on

പാലായില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്ലാസ്മുറിയില്‍ നഗ്നനാക്കി ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാവ് പാലാ പോലീസില്‍ പരാതി നല്‍കി. പാലായിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ‘പുഷ്പ’ സിനിമയില്‍ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അനുകരിച്ചതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

ജനുവരി 10-നാണ് ആദ്യമായി കുട്ടിയെ നഗ്നനാക്കി സഹപാഠികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വ്യാഴാഴ്ച വീണ്ടും ചെയ്തതോടെ കുട്ടി അധ്യാപികയോട് പരാതിപ്പെടുകയായിരുന്നു. സഹപാഠികളായ ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

ക്ലാസ്മുറിയില്‍ അധ്യാപകരില്ലാത്ത സമയത്താണ് സംഭവമുണ്ടായതെന്ന് രക്ഷിതാവ് പറയുന്നു. സ്റ്റാഫ് മീറ്റിങ് വിളിച്ചുചേര്‍ത്ത് പീഡനത്തിനിരയായ കുട്ടിയുടെയും ഉപദ്രവിച്ച ഏഴുകുട്ടികളുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അറിയിച്ചു. കുട്ടികളെ ക്ലാസില്‍നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടിയെടുക്കുകയും ചെയ്യുമെന്ന് രക്ഷിതാക്കളെ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ മാനേജരും നഗരസഭാ കൗണ്‍സിലറുമടങ്ങുന്ന എത്തിക്‌സ് കമ്മിറ്റി വിളിച്ചുചേര്‍ക്കുകയും കര്‍ശനനടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരെയും വിദ്യാഭ്യാസ അധികൃതരെയും വിവരമറിയിക്കുകയുംചെയ്തു. പരാതി പോലീസിനും നല്‍കി.

Continue Reading

Trending