Connect with us

kerala

മുകുന്ദൻ സി. മേനോൻ സുഹൃദ് സംഘത്തിന്റെ പ്രഥമ അവാർഡ് സിദ്ദിഖ് കാപ്പന്

കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ജൂറി കമ്മിറ്റി ഐക്യകണേ്ഠനയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്

Published

on

മുകുന്ദന്‍ സി.മേനോന്‍ സുഹൃദ് സംഘത്തിന്റെ അവാര്‍ഡിന് സിദ്ദിഖ് കാപ്പനെ തിരഞ്ഞെടുത്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുകുന്ദന്‍ സി. മേനോന്റെ സ്മരണാര്‍ത്ഥം സുഹൃത്തുക്കള്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ഹത്രാസിലെ ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍ നിന്ന് പോയ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ യു.എ.പി.എ. നിയമം ഉപയോഗിച്ച് രണ്ട് വര്‍ഷത്തോളം തടവറയിലിട്ടിരുന്നു. ഒടുവില്‍ സുപ്രിംകോടതി ഇടപെട്ടാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ജൂറി കമ്മിറ്റി ഐക്യകണേ്ഠനയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. മുകുന്ദന്‍ സി. മേനോന്റെ 17ാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 13ന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍ അവാര്‍ഡ് വിതരണം ചെയ്യും. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

kerala

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ആദ്യം അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കട്ടെ; എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പ്; രമേശ് ചെന്നിത്തല

കേരള സര്‍ക്കാരിനെതിരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Published

on

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ആദ്യം റാഗിംഗും അക്രമപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കട്ടെ എന്നും എന്നിട്ടാകട്ടെ സ്റ്റാര്‍ട്ടപ്പിലേക്ക് പോകുന്നതെന്നും രമേശ് ചെന്നിത്തല. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എതിരായ നിലപാടാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സ്വീകരിക്കുന്നത്. റാഗിങ് പ്രതികളെ സംരക്ഷിക്കുകയാണ്. ഇന്നലെ സിദ്ധാര്‍ത്ഥിന്റെ ഒന്നാം ചരമദിനമായിരുന്നു. സിദ്ധാര്‍ത്ഥിനെ കൊന്നവരെ മുഴുവന്‍ സംരക്ഷിക്കുകയാണ്.

ഭീകരെ സംഘടനകളെ പോലെയാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും പ്രവര്‍ത്തിക്കുന്നത്. ആദ്യം അവര് ചെയ്യേണ്ടത് കേരളത്തിലെ ക്യാംപസുകളിലെ റാഗിങ് അവസാനിപ്പിക്കുകയാണ്. റാഗ് ചെയ്യുന്ന എസ്എഫ്‌ഐക്കാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പും കാര്യങ്ങളും നടത്തുന്നത് – അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ തങ്ങളുടെ പോരാട്ടം സിപിഎമ്മിനെതിരായ പോരാട്ടമാണെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ ഒരു പരാജയം തന്നെയാണ്. ഒരു നല്ല വ്യവസായ അന്തരീക്ഷവും കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിനെതിരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എക്‌സൈസ് വകുപ്പ് മന്ത്രി ആളുകളെ മുഴുവന്‍ വെല്ലുവിളിക്കുകയാണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. മദ്യ കമ്പനികളുടെ വക്താവായി എക്‌സൈസ് വകുപ്പ് മന്ത്രി സംസാരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും മദ്യ കമ്പനി കൊണ്ടുവരണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രിക്ക് ഇത്ര നിര്‍ബന്ധം എന്താണെന്നും അദ്ദേഹം ചോദിച്ചു. തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടു. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ സംവാദത്തില്‍ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Continue Reading

kerala

മൂന്നാര്‍ ബസ് അപകടം; ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, മരണം മൂന്നായി

ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

Published

on

ഇടുക്കി മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

മൂന്നാറിനും എക്കോ പോയിന്റിനും ഇടയിലുള്ള കൊടും വളവില്‍ അമിതവേഗതയില്‍ ബസ് തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 37 വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 43 പേര്‍ ബസ്സില്‍ ഉണ്ടായിരുന്നു. ആദിക, വേണിക എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് സുധന്‍ മരിച്ചത്. 33 പേര്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്ക് ഗുരുതരമായി പരുക്കേറ്റ കെവിന്‍ എന്ന വിദ്യാര്‍ത്ഥിയെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും അപകടകാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തമിഴ്‌നാട് നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഇന്നലെ വൈകിട്ടാണ് മൂന്നാറിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം വിനോദസഞ്ചാരത്തിനായി യാത്രതിരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നാറിലെത്തിയ സംഘം കുണ്ടള ഡാം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Continue Reading

india

ഹജ്ജിന് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്ക് ഇമെയില്‍ അയച്ച് അബ്ദുസ്സമദ് സമദാനി എം.പി

ഇപ്പോഴത്തെ നിയമമനുസരിച്ച് ഹജ്ജിനു പോകുന്ന പ്രവാസികള്‍ അവരുടെ പാസ്‌പോര്‍ട്ട് ഫെബ്രുവരി 18 നകം സമര്‍പ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

ഹജ്ജ് യാത്രക്ക് വേണ്ടി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന് ഇമെയില്‍ സന്ദേശം അയച്ച് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. ഇപ്പോഴത്തെ നിയമമനുസരിച്ച് ഹജ്ജിനു പോകുന്ന പ്രവാസികള്‍ അവരുടെ പാസ്‌പോര്‍ട്ട് ഫെബ്രുവരി 18 നകം സമര്‍പ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാരണത്താല്‍ 90 ഓളം ദിവസം പ്രവാസികള്‍ക്ക് നാട്ടില്‍ നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പരിഹരിക്കുന്നതിന് വേണ്ടി പാസ്‌പോര്‍ട്ട് സബ്മിഷന്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്നും ഹജ്ജ് പാക്കേജ് 20 ദിവസമായി കുറക്കണമെന്നും പ്രവാസികള്‍ക്ക് അവസാനത്തെ ഹജ്ജ് ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു.

Continue Reading

Trending