Connect with us

india

ഇ-റീട്ടെയിലര്‍ ബ്രാന്റുകള്‍ അംബാനി വാങ്ങുന്നു ;ചെറുകിട കച്ചവടത്തിന്റെ നട്ടെല്ലൊടിയും

ആമസോണ്‍ പോലുള്ള ആഗോള ഭീമന്മാര്‍ക്കും നിരവധിയുള്ള പ്രാദേശിക കമ്പനികള്‍ക്കും ഇതൊരു കനത്ത വെല്ലുവിളിയാകും

Published

on

മുംബൈ: ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി പ്രാദേശിക ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു.തന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വിപുലീകരിച്ച് ആമസോണ്‍ പോലുള്ള ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ കമ്പനികളോട് മത്സരിക്കാനാണ് അദ്ദേഹം ശ്രമം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ അര്‍ബന്‍ ലാഡര്‍, സിവാമെ, നെറ്റ്‌മെഡ്‌സ് എന്നിവയുടെ ഓഹരികള്‍ വാങ്ങുന്നതിനുള്ള പ്രാരംഭഘട്ടം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ആമസോണ്‍ പോലുള്ള ആഗോള ഭീമന്മാര്‍ക്കും നിരവധിയുള്ള പ്രാദേശിക കമ്പനികള്‍ക്കും ഇതൊരു കനത്ത വെല്ലുവിളിയാകും. ഫെയ്‌സ്ബുക്കും ഗൂഗിളും ആഴ്ച്ചകള്‍ക്ക് മുമ്പ് റിലയന്‍സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിലയന്‍സ് ലിമിറ്റഡ് ഓണ്‍ലൈന്‍ രംഗത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ക്കൊരുങ്ങുന്നത്.

india

രാമാനവമിക്ക് മുന്നോടിയായി നടന്ന റാലിയിൽ ആയുധം വീശി തീവ്ര ഹിന്ദുത്വ സംഘടന; സംഭവം ബംഗാളില്‍

റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ സംഘാടകർക്ക് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു.

Published

on

പശ്ചിമ ബംഗാളിൽ രാമാനവമിക്ക് മുന്നോടിയായി നടന്ന റാലിയിൽ ആയുധം വീശി തീവ്ര ഹിന്ദുത്വ സംഘടന. രാമനവമിക്ക് ഒരു ദിവസം മുമ്പ് ഹൗറയിൽ നടന്ന റാലിയിലാണ് സംഭവം. റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ സംഘാടകർക്ക് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു.

മുൻകാലങ്ങളിൽ രാമനവമിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഞാറാഴ്ച (ഏപ്രിൽ 6 ) നടക്കുന്ന രാമാനവമി ആഘോഷങ്ങളിൽ അക്രമ സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഭരണകൂടം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി അഞ്ജനി പുത്ര സേന എന്ന ഹിന്ദുത്വ സംഘടനയ്ക്ക് രാമനവമി ഘോഷയാത്ര നടത്താൻ അനുമതി നൽകിയിരുന്നു. പിന്നാലെ ഇവർ നടത്തിയ റാലിയിലാണ് ആയുധങ്ങൾ വീശിയത്. എന്നാൽ റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു.

പൊലീസ് ഇക്കാര്യം അന്വേഷിച്ച് വരികയാണെന്നും നടപടിയെടുക്കുമെന്നും ഹൗറയിലെ സൗത്ത് ഡി.സി.പി സുരീന്ദർ സിങ് പറഞ്ഞു. ‘പൊലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണ്. ശനിയാഴ്ച വൈകുന്നേരം ഹൗറയിലെ സംക്രയിൽ നടന്ന രാമനവമി റാലിയിൽ ആയുധങ്ങൾ വീശിയതിന് സംഘാടകർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നാലെ പൊലീസ് കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ പൊലീസ്, 29 മുതിർന്ന ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിന്യസിച്ചു. ഹൗറ, ബാരക്പൂർ, ചന്ദനഗർ, മാൾഡ, ഇസ്‌ലാംപൂർ, അസൻസോൾ-ദുർഗാപൂർ, സിലിഗുരി, ഹൗറ റൂറൽ, മുർഷിദാബാദ്, കൂച്ച് ബെഹാർ എന്നിവിടങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

കൊൽക്കത്തയിൽ, സമാധാനം നിലനിർത്താൻ കർശനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൊൽക്കത്തയിൽ മാത്രം ഏകദേശം 4,000 പൊലീസുകാരെ വിന്യസിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

രാമനവമി ആഘോഷങ്ങൾ സംസ്ഥാനത്തുടനീളം സമാധാനപരമായി ആഘോഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ സേനയെ വിന്യസിക്കാനും സുരക്ഷാ സംവിധാനം സജീവമാക്കാനും രാജ്ഭവൻ പശ്ചിമ ബംഗാൾ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ടെന്ന് ഗവർണർ സി.വി. ആനന്ദ ബോസ് പറഞ്ഞു.

Continue Reading

india

ജമ്മുവില്‍ ഹിന്ദുത്വ നേതാവിന്റെ വര്‍ഗീയ പോസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു

ദോഡ ജില്ലയിലെ ഭാദേര്‍വായിലാണ് ഇന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തിവച്ചത്

Published

on

ഹിന്ദുത്വ നേതാവിന്റെ വര്‍ഗീയ പോസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ജമ്മുവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. ദോഡ ജില്ലയിലെ ഭാദേര്‍വായിലാണ് ഇന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തിവച്ചത്. മുസ്ലിംകളെ ആക്ഷേപിക്കുന്നതരത്തില്‍ ശ്രീ സനാതന്‍ ധരം സഭ ഭാദേര്‍വ എന്ന ഹിന്ദുത്വ സംഘടനയുടെ തലവനായ വരീന്ദര്‍ റസ്ദാനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

’72 കി ജഗാ 36 ഹൂറൂണ്‍ സേ കാം ചലലേംഗെ (72 കന്യകമാര്‍ക്ക് പകരം 36 കന്യകമാരുമായി ഞാന്‍ പൊരുത്തപ്പെടും)’ എന്ന തലക്കെട്ടോടുകൂടിയുള്ള റീല്‍സ് ആണ് റസ്ദാന്‍ പങ്കുവെച്ചത്. പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയ്ക്കിടെ സുജൂദ് ചെയ്യാന്‍ പാടുപെടുന്ന വൃദ്ധനും ദുര്‍ബലനുമായ ഒരു മുസ്ലിം പുരുഷനെ റീലില്‍ കാണിക്കുന്നുണ്ട്?.

പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഐബി (അഞ്ജുമാന്‍-ഇ-ഇസ്ലാമിയ ഭാദേര്‍വ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ റസ്ദാനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഭാദേര്‍വയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധം നടന്നത്. റസ്ദാനെ അറസ്റ്റ് ചെയ്യാന്‍ പ്രതിഷേധക്കാര്‍ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു.

ഭാദേര്‍വയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് എഐബി പ്രസിഡന്റ് റിയാസ് അഹമ്മദ് പറഞ്ഞു. ‘ഞങ്ങളുടെ ഹിന്ദു സഹോദരന്മാര്‍ക്കെതിരെ ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. ഞങ്ങള്‍ സാമുദായിക ഐക്യത്തിലാണ് ജീവിക്കുന്നത്. പക്ഷെ ചിലര്‍ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്?’ -റിയാസ് ചൂണ്ടാക്കാട്ടി. റസ്ദാനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

വഖഫ് ഭേദഗത് ബില്ലിനെതിരെ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധം

രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്

Published

on

ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ വന്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ഇന്ത്യന്‍ ഭരണഘടനയെയും രാജ്യത്തിന്റെ മതേതര സങ്കല്പത്തെയും അട്ടിമറിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ആയുധങ്ങളിലെ ഏറ്റവും പുതിയത് മാത്രമാണ് വഖഫ് ബില്ലെന്ന് പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ച എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു.

വഖഫ് ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളാണ് രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.
ഡല്‍ഹി സര്‍വ്വകലാശാലയില്‍ എം.എസ്.എഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ആര്‍ട്‌സ് ഫാക്കല്‍റ്റി ബ്ലോക്കിന്റെ മെയിന്‍ കവാടത്തിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ എ എസ് എ, ഐസ, ഡി എസ് യു, ഫ്രാറ്റെര്‍ണിറ്റി, ബി.എസ്.എം എന്നീ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുത്തു.

Continue Reading

Trending