Connect with us

film

‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍

നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക.

Published

on

ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഉഷപൂജ വഴിപാടാണ് നടത്തിയത്. നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടന്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. ഗണപതി ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയത്. ദേവസ്വം അധികൃതര്‍ ചേര്‍ന്ന് മോഹന്‍ലാലിനെ സ്വീകരിച്ചു. ഗണപതി ക്ഷേത്രത്തില്‍നിന്ന് കെട്ടുനിറച്ച ശേഷമാണ് മോഹന്‍ലാല്‍ മല കയറുന്നത്.

മാര്‍ച്ച് 27ന് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തുകയാണ്. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മോഹന്‍ലാലിന്റെ ശബരിമല സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

film

വിന്‍സി നടന്റെ പേര് അറിയിച്ചാല്‍ നടപടിയുണ്ടാകും; മൗനംവെടിഞ്ഞ് ‘അമ്മ’

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’.

Published

on

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. വിന്‍സി പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് ‘അമ്മ’ പറഞ്ഞു. ‘വിന്‍സി ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയിട്ടും സിനിമാ സംഘടനകളുടെ നിഷേധാത്മക നിലപാടിനെതിരെ നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം ഏത് നടനില്‍നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് വിന്‍സി പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും പേര് വെളിപ്പെടുത്തിയാല്‍ നടപടിയെടുക്കുമെന്നും ‘അമ്മ’ അറിയിച്ചു. ‘അമ്മ’യ്ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ലെന്നും രഹസ്യമായി പേര് അറിയിച്ചാല്‍ ശിക്ഷാ നടപടികളുമായി മുന്നോട്ടുപോവുമെന്നും ‘അമ്മ’ പറഞ്ഞു.

അതേസമയം വിന്‍സി സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ‘അമ്മ’ നേരത്തെ എടുത്ത നിലപാട്. രേഖാമൂലം വിന്‍സി പരാതി നല്‍കിയിട്ടില്ലെന്ന് ഫെഫ്കയും വ്യക്തമാക്കിയിരുന്നു. അതേസമയം, വിന്‍സി നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്ന് ഡബ്യൂസിസി അറിയിച്ചിരുന്നു.

കൂടെ അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സിയുടെ വെളിപ്പെടുത്തല്‍. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറിയെന്നും സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞിരുന്നു.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും വിന്‍സി അറിയിച്ചിരുന്നു.

Continue Reading

film

ടോവിനോ – ജേക്‌സ് ബിജോയ് – കൈതപ്രം ടീം ഒന്നിക്കുന്ന നരിവേട്ടയിലെ ആദ്യഗാനം ‘മിന്നല്‍വള..’ പുറത്തിറക്കി പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. ‘

Published

on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. ‘മിന്നല്‍വള..’ എന്ന വരികളിലാരംഭിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. സൂപ്പര്‍ ഹിറ്റ് ട്രെന്‍ഡ് സെറ്ററുകള്‍ ഒരുക്കിയ ജേക്‌സ് ബിജോയാണ് നരിവേട്ടയുടെ സംഗീത സംവിധായകന്‍. റൊമാന്റിക് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് ടോവിനോ തോമസും പ്രിയംവദ കൃഷ്ണനുമാണ്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളുമാണ് ഇതിന് മുന്‍പ് പുറത്ത് വന്നിട്ടുള്ളത്.

ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന് അബിന്‍ ജോസഫാണ് തിരക്കഥ രചിക്കുന്നത്. പ്രശസ്ത തമിഴ് നടന്‍ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം പൊളിറ്റിക്കല്‍ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് – അമല്‍ സി ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്- യെല്ലോ ടൂത്ത്.

 

Continue Reading

film

തമിഴ് സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാന്‍ലി അന്തരിച്ചു

ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.

Published

on

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാന്‍ലി (57) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും. കഴിഞ്ഞ ഏതാനും നാളുകളായി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു.

1967ല്‍ മൂന്നാറിലാണ് എസ് എസ് സ്റ്റാന്‍ലി ജനിച്ചത്. 2002ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ മാതത്തില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സ്റ്റാന്‍ലിയുടെ സംവിധാന അരങ്ങേറ്റം. ആകെ നാല് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. പെരിയാര്‍ സിനിമയില്‍ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു.

2016 ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം ആണ്ടവന്‍ കട്ടലൈ എന്ന ചിത്രത്തിലെ കുമാര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവണന്‍, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മഹാരാജയാണ് അവസാന ചിത്രം.

 

 

 

Continue Reading

Trending