ഉത്തര്‍പ്രദേശിലെ പ്ലസ്ടു സംസ്‌കൃതം പരീക്ഷയില്‍ ഒന്നാമനായി മുഹമ്മദ് ഇര്‍ഫാന്‍. യു.പിയിലെ ചന്ദൗലി ജില്ലയിലെ കര്‍ഷകത്തൊഴിലാളിയായ സലാഹുദ്ദീന്റെ മകനാണ് ഇര്‍ഫാന്‍. 82.71 ശതമാനം മാര്‍ക്ക് മേടിയ ഇര്‍ഫാന്‍ 13,738 വിദ്യാര്‍ഥികളെ പിന്നിലാക്കിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
സംസ്‌കൃത ഭാഷയും സാഹിത്യവും യു.പിയില്‍ നിര്‍ബന്ധിത പാഠ്യവിഷയങ്ങളാണ്. സംസ്‌കൃത അധ്യാപകനാവുകയാണ് തന്നെ സ്വപ്‌നമെന്ന് ഇര്‍ഫാന്‍ പറഞ്ഞു. 10,12 ക്ലാസുകളില്‍ ഏറ്റഴും ഉയര്‍ന്ന മാര്‍ക്ക് നേടിയ 20 വിദ്യാര്‍ഥികളില്‍ ഏക മുസ്‌ലിമാണ് മുഹമ്മദ് ഇര്‍ഫാന്‍.
ഫീസ് താങ്ങാന്‍ കഴിയുന്ന ഏക സ്‌കൂളായതുകൊണ്ടാണ് സമ്പൂര്‍ണാന്ദ് സംസ്‌കൃത സ്‌കൂളില്‍ മകനെ ചേര്‍ത്തതെന്ന് പിതാവ് സലാഹുദ്ദീന്‍ പറഞ്ഞു.