എസ്.എഫ്.ഐയുടെ കോട്ടകള്‍ തകര്‍ത്ത് കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാമ്പസുകളില്‍ എം.എസ്.എഫ് തരംഗം. 43 വര്‍ഷത്തിന് ശേഷം വയനാട്ടിലെ പഴശ്ശി രാജ കോളേജ് എം.എസ്.എഫ് മുന്നണി നേടി. 22 വര്‍ഷത്തിന് ശേഷം കോടഞ്ചേരി കോളേജ് കോഴിക്കോട്, 20 വര്‍ഷത്തിന് പൊന്നാനി എം.ഇ.എസ്, 12 വര്‍ഷത്തെ എസ്.എഫ്.ഐയുടെ കോട്ട തകര്‍ത്ത് തൃശൂര്‍ മദര്‍ കോളേജ്, 10 വര്‍ഷത്തെ ചെങ്കോട്ട തകര്‍ത്ത് കോഴിക്കോട് പികെ കോളേജ്, 6 വര്‍ഷത്തിന് ശേഷം കല്‍പ്പറ്റ ഗവണ്മെന്റ് കോളേജ്, 8 വര്‍ഷങ്ങള്‍ക്ക് ശേഷം ആസ്പയര്‍ കോളജ്, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആസ്പയര്‍ പാലക്കാട്, 5 വര്‍ഷങ്ങള്‍ക്ക് ശേഷം കൊടുവള്ളി ഗവണ്‍മെന്റ് കോളേജ്, എസ്.എഫ്.ഐ കോട്ടയായ മാര്‍ത്തോമാ കോളേജ് ചുങ്കത്തറ, ചരിത്രത്തിലാദ്യമായി സെന്റ് ജോസഫ് പാവറട്ടി തൃശൂര്‍, ജയശ്രീ കോളേജ് വയനാട്, എസ്.എന്‍.ഇ.എസ് ചെത്ത്ക്കടവ് കുന്ദമംഗലം, ശ്രീ ഗോകുലം ബാലുശ്ശേരി, കൊടുങ്ങല്ലൂര്‍ ഗവ കോളേജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ് മുന്നണി വിജയിച്ചു.
സര്‍വകലാശാലയിലും കോളേജിലും എസ്.എഫ്.ഐ നടത്തുന്ന മാഫിയാവല്‍ക്കരണത്തിനെതിരെ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് അനുകൂലമായ വിജയമാണ് ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കോളജ് യൂണിയനിലൂടെ എം.എസ്.എഫ് നേടിയ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി സി.കെ നജാഫും പറഞ്ഞു. നാദാപുരം കോളജ്, എം.എച്ച്.എസ് കോളജ് തുടങ്ങി പന്ത്രണ്ടിലധികം കോളജുകള്‍ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്.എഫ്.ഐക്ക് അനുകൂലമായി സര്‍വകലാശാലയും ഇടത് അനുകൂല സിന്റിക്കേറ്റ് അംഗങ്ങളും വിവിധ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും ഉള്‍പ്പെടെ എം.എസ്.എഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളാന്‍ ശ്രമിച്ചപ്പോള്‍ കോടതിയില്‍ നിന്ന് പ്രത്യേക അനുമതി സമ്പാദിച്ചാണ് മത്സരിച്ചത്. ക്യാമ്പസുകളിലെ ഫഷിസത്തിനെതിരെ എം.എസ്.എഫ് നടത്തിയ ചെറുത്തുനില്‍പ്പിന്റേത് കൂടിയാണ് ഈ വിജയം. കോഴിക്കോടും വയനാടും മലപ്പുറത്തും ഏറ്റവും വലിയ ഒറ്റകക്ഷിയായി എം.എസ്.എഫിന് മാറാനായി. മറ്റ് സ്ഥലങ്ങളില്‍ എം.എസ്.എഫ് കൂടി ചേര്‍ന്ന് യു.ഡി.എസ്.എഫിനെ വലിയ മുന്നേറ്റത്തിലേക്കെത്തിക്കാന്‍ സാധിച്ചു.