Connect with us

kerala

എം.എസ്.എഫ് സ്റ്റുഡൻസ് വാർ ഫെബ്രുവരി 26ന് കോഴിക്കോട്

Published

on

മലപ്പുറം: “വീഴ്ചകളുടെ വിദ്യാഭ്യാസവകുപ്പ് പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം” എന്ന പ്രമേയം മുൻ നിർത്തി കൊണ്ട് ഇടതു പക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ സമര പോരാട്ടങ്ങൾക്ക്‌ നേതൃത്വം കൊടുക്കുകയെന്ന അജണ്ട മുൻനിർത്തി എം.എസ്.എഫ്‌ സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 26 ന് കോഴിക്കോട് വെച്ച് വിദ്യാർത്ഥി റാലിയോട് കൂടി നടത്തുന്ന “സ്റ്റുഡൻസ് വാർ” ന്റെ പ്രഖ്യാപനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെയും കെ.പി.എ മജീദ് സാഹിബിന്റെയും സാനിധ്യത്തിൽ നിർവഹിച്ചു.

ഇടത് പക്ഷ സർക്കാറിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ, മേഖലാ തലത്തിൽ ജനുവരി 31 ന് സമരച്ചുമര്, ഫെബ്രുവരി 6 ന് പ്രോട്ടസ്റ്റിംഗ് പ്ലോട്ട്, ഫെബ്രുവരി 13ന് സ്റ്റുഡന്റസ് ഓടിറ്റ് എന്നീ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി. പി.എസ്.സിയുടെ കെടുകാര്യസ്ഥത, സർവകലാശാല മാർക്ക്ദാനം, പരാജയപ്പെട്ട പൊതു വിദ്യാഭ്യാസ സംവിധാനം, കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളിലെ അപര്യാപ്തത, പാലത്തായി വിദ്യാർത്ഥിനിക്ക് നീതി ലഭ്യമാക്കുക, വാളയാറിലെ ദളിത് വിദ്യാർത്ഥിനികളോടുള്ള അനീതി, കലാലയങ്ങളെ വിഴുങ്ങുന്ന ലഹരി മാഫിയയും വിതരണക്കാരായി പാർട്ടി ബന്ധുക്കളും, ആയുധപുരകളായി മാറുന്ന ഏകാധിപത്യ പാർട്ടി കലാലയങ്ങൾ, പുത്തൻ സർവകലാശാലകളില്ലാതെ പോയ 5വർഷങ്ങൾ, അശാസ്ത്രീയമായ ഓൺലൈൻ ക്ലാസുകൾ, കൊറോണ കാലത്തെ ഫീസിളവ്, നെയ്യാറ്റിൻകര സർക്കാർ നടപടിയിൽ അനാധമായ വിദ്യാർത്ഥിത്വം, മാനേജ്മെന്റ് പ്രീണനം മുഖമുദ്രയാക്കിയ സർക്കാർ എന്നീ വിഷയങ്ങളാണ് സ്റ്റുഡൻസ് വാറിൽ പ്രധാനമായും ഉയർത്തി കൊണ്ട് വരിക.

സമരച്ചുമര്

സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ഉത്തരവാദിത്വത്തിലും ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്
പരിപാടി സംഘടിപ്പികണ്ടത്. കഴിഞ്ഞ അഞ്ചുവർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങളുടെ ( ഓൺലൈൻ ക്ലാസിന്റെ പേരിൽ വളാഞ്ചേരിയിലെ സഹോദരിയെ കൊലക്ക് കൊടുത്തത് , ഹൈടെക് ക്ലാസ്സുകളുടെ മേനി പറയുന്ന കാലത്ത് ക്ലാസ് റൂമിൽ നിന്ന് പ്രിയപ്പെട്ടവൾ പാമ്പുകടിയേറ്റ് മരിച്ചത്, ടീച്ചറമ്മയുടെ നാട്ടിൽ നാലാം ക്ലാസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്, ഫീസ് വർദ്ധനവ്, അവകാശ നിഷേധം മെറിറ്റ്,അട്ടിമറി ചരിത്രത്തിലാദ്യമായി എസ്എസ്എൽസി പരീക്ഷ രണ്ടുതവണ എഴുതിയത് തുടങ്ങിയ നിരുത്തരവാദ സമീപനങ്ങളുടെ) രേഖകൾ തയ്യാറാക്കി എല്ലാ ശാഖകളിലും പോസ്റ്റർ, ചുമരെഴുത്ത് രൂപത്തിൽ പതിക്കുക

പ്രൊട്ടസ്റ്റിങ്‌ പ്ലോട്ട്
എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 26ന്ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന് ഉത്തരവാദിത്വത്തിലും പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പരിപാടി നടക്കേണ്ടത്. ഇടതുപക്ഷ സർക്കാരിന്റെ
കഴിഞ്ഞ അഞ്ചുവർഷത്തെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളുടെ രൂപങ്ങൾ തയ്യാറാക്കി പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്ഥാപിക്കുക.

സ്റ്റുഡൻസ് ഓഡിറ്റ്

എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന്ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥവും ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ഉത്തരവാദിത്വത്തിലും നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പരിപാടി നടക്കേണ്ടത്. ഇടതുപക്ഷ സർക്കാരിന്റെ
കഴിഞ്ഞ അഞ്ചുവർഷത്തെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കൃത്യമായ ഓഡിറ്റ് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ വിദ്യാർത്ഥി സാന്നിധ്യത്തിൽ നടത്തുക. പൊതുപരിപാടി രൂപത്തിൽ നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്നത്

സ്റ്റുഡൻസ് വാർ ന്റെ പ്രചാരണാർത്ഥം എം.എസ്‌.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസിന്റെ അധ്യക്ഷതയിൽ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ചേർന്നു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരവും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ് സാജുവും സന്നിഹിതരായി. യോഗത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ സ്വാഗതവും ട്രഷറർ സി.കെ നജാഫ് നന്ദിയും രേഖപ്പെടുത്തി.എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡണ്ട് എ.പി അബ്ദുസമദ് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ശറഫുദ്ധീൻ പിലാക്കൽ , പി പി ഷൈജൽ,റംഷാദ് പള്ളം, കെ.എം ഫവാസ്,ആബിദ് അറങ്ങാടി അഷർ പെരുമുക്ക്, കെ.എം ഷിബു, ബിലാൽ റഷീദ്, അൽത്താഫ് സുബൈർ,ഫിറോസ് പള്ളം, ഫാരിസ് പൂക്കോട്ടൂര്, കെ ടി റഹൂഫ് എന്നിവർ സംസാരിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാർ ജാമ്യം കിട്ടിയാലുടൻ കേക്കുമായി ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’: സന്ദീപ് വാര്യർ

കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

Published

on

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംഘ്പരിവാറിന്റെ ക്രൈസ്തവസ്നേഹത്തെ പരിഹസിച്ച് സന്ദീപ് വാര്യർ. കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

‘സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

പാലക്കാട് നല്ലേപ്പുള്ളി ഗവ. യു.പി സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ പേരിലാണ് സംഘപരിവാർ പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ വി.എച്ച്‌.പി പ്രവർത്തകർ, പ്രധാന അധ്യാപികയേയും അധ്യാപകരേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃത൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

Continue Reading

kerala

വയനാട് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍

വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും.

Published

on

വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും. വയനാട് പുനരധിവാസ പദ്ധതിയുടെ ചര്‍ച്ച്ക്കായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ചീഫ് സെക്രട്ടറി പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. ഒന്ന് കല്‍പ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ് നിര്‍മ്മിക്കുക. രണ്ട് ടൗണ്‍ഷിപ്പുകളും ഒറ്റഘട്ടമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 1000 സ്‌ക്വയര്‍ ഫീറ്റുളള ഒറ്റനില വീടുകളാകും നിര്‍മ്മിക്കുക. 750 കോടിരൂപയാണ് എല്ലാ സൗകര്യങ്ങളോടും കൂടിയുളള ടൗണ്‍ഷിപ്പുകള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ വിവരങ്ങലും കരട് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു.

സഹായ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. 50 വീടുകള്‍ മുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി കണക്കാക്കും. പുനരധിവാസ പദ്ധതി അടുത്ത വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Continue Reading

kerala

‘മേയര്‍ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Published

on

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമാണെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഈ സ്ഥിതിയിലാണെങ്കില്‍ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

സമ്മേളനത്തില്‍ എസ്എഫ്ഐക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

 

Continue Reading

Trending