X
    Categories: MoreViews

കാലിക്കറ്റ് സര്‍വ്വകലശാല ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചിലെങ്കില്‍ ഫീസ് ബഹിഷ്‌കരണ സമരം നടത്തും: എം.എസ്.എഫ്

കോഴിക്കോട്: കാലികറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിച്ചില്ലെങ്കില്‍ ഫീസ് ബഹിഷ്‌കരണ സമരത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിണ്ടന്റ് മിസ്ഹബ് കീഴരിയൂര്‍ ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു. കോണ്‍ടാക്റ്റ് ക്ലാസിന്റെയും സ്റ്റഡി മെറ്റിരിയല്‍സിന്റെയും പേരു പറഞ്ഞ് ഒരോ വര്‍ഷവും ഭീമമായ തുകയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കാന്‍ സര്‍വ്കലാശാല തീരുമാനിച്ചിട്ടുള്ളത്. ഇതേ വിഷയത്തില്‍ നേരത്തെ എം.എസ്.എഫ് നടത്തിയ വാഴ്‌സിറ്റി മാര്‍ച്ചില്‍ ഈ ആവിശ്യം ഉന്നയിച്ചിരുന്നു. നാളിതുവരെയായിട്ടും സര്‍വ്വകലാശാല അധികൃതര്‍ ഫീസ് കുറയ്ക്കാത്തതിനാലാണ് ഫീസ് ബഹിഷ്‌കരണ സമരത്തിന് നേതൃത്വം നല്‍കാന്‍ എം.എസ്.എഫ് തീരുമാനിച്ചത് .കേരളത്തിലെ ഇതര സര്‍വ്വകലാശലകളെ അപേക്ഷിച്ച് ഉയര്‍ന്ന ഫീസ് ഈടാക്കുന്ന സര്‍വ്കലാശാലയുടെ നിലപാട് ധികാരപരവും വിദ്യാര്‍ത്ഥി വിരുദ്ധമെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു.

chandrika: