Connect with us

kerala

ഉന്നത കലാലയങ്ങളിലെ ജാതി-മത -വംശീയ വിവേചനങ്ങൾക്കെതിരെ രോഹിത് വെമുല ആക്ട് നടപ്പിലാക്കുക: ഇഖ്‌റ-എം എസ് എഫ്

ആവർത്തിക്കപ്പെടുന്ന ജാതി-മത വിവേചനവും, വംശീയതയും അവസാനിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും, യുജിസി പോലുള്ള സ്ഥാപനങ്ങളും എത്രയും പെട്ടെന്ന് ഊർജ്ജിതമാക്കണ൦

Published

on

കോഴിക്കോട്: ഉന്നത കലാലയങ്ങളിലെ ജാതി-മത -വംശീയ വിവേചനങ്ങൾക്കെതിരെ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന് മുസ്ലിം ലീഗിന്റെ ഗവേഷക വിദ്യാർത്ഥി കൂട്ടായ്മ ഇഖ്‌റ-എം എസ് എഫ്. രാജ്യത്തെ ഉന്നത കലാലയങ്ങളിൽ അനുദിനം ആവർത്തിക്കപ്പെടുന്ന മരണങ്ങളും ആത്മഹത്യകളും ജാതി-മത വംശീയ വിവേചനങ്ങളുടെ ഭാഗമാണെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഐഐ ടി മദ്രാസിലെ ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പി വി യുടെ രാജി ഇതിന്റെ അവസാന ഉദാഹരണമാണ്. താനടക്കമുള്ള SC/ ST/ OBC വിദ്യാർത്ഥികളും അധ്യാപകരുമെല്ലാം ജാതീയമായ വിവേചനം നേരിടുന്നുവെന്നും, അതിനെതിരെ അധികൃതർ മൗനം നടിക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന സമൂഹം കൂടുതൽ ചർച്ച ചെയ്യേണ്ടതുണ്ട്. 2019-ൽ ഇതേ സ്ഥാപനത്തിൽ മറ്റൊരു മലയാളി കൂടിയായ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് (19) മതപരമായ വിവേചനത്തിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്തിരുന്നു. അന്ന് വിവിധ വിദ്യാർത്ഥി-പിന്നോക്ക-മത സംഘടനകളും, സർക്കാരുകളും പ്രതിഷേധിക്കുകയും, അന്വേഷണങ്ങൾ ഊർജ്ജിതമായി നടത്തിയെങ്കിലും, പിന്നീട് അവയെല്ലാം വൃഥാവിലായി. അന്ന് IIT മദ്രാസിലെ കുറ്റക്കാരായ ആളുകൾക്കെതിരെ വലിയ രീതിയിലുള്ള നടപടികൾ എടുക്കാത്തതും, UGC അടക്കമുള്ള സംവിധാങ്ങളുടെ നിഷ്ക്രിയത്വവുമെല്ലാം വീണ്ടും അതേ മനോഭാവമുള്ള ആളുകൾക്ക് തങ്ങളുടെ മനസ്ഥിതി തുടരാൻ വീണ്ടും ഇടയാക്കിയിരിക്കുന്നു. അതിന്റെ അവസാന ഉദാഹരണം കൂടിയാണ് അസിസ്റ്റന്റ് പ്രൊഫെസർ വിപിന്റെ രാജി.

കാലാകാലങ്ങളായി വിവിധ കലാലയങ്ങളിൽ ഇതേ കാര്യങ്ങൾ തുടർക്കഥയാകുമ്പോൾ, ഇനിയെങ്കിലും അധികൃതർ മൗനം നടിക്കുന്നത് ഒഴിവാക്കുകയും, അതാത് സർക്കാർ വകുപ്പുകളും, സർക്കാരിതര കോർപ്പറേഷനുകളും ഇതിനെതിരെ കൂടുതൽ ശബ്ദമുയർത്തേണ്ടതും, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സാമൂഹിക-നിയമ സഹായങ്ങൾ ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്. 2014 – 2019 കാലഘട്ടത്തിൽ വിവിധ ഐഐടികളിൽ മരണപ്പെട്ട ആളുകളിൽ ഭൂരിഭാഗവും ഐഐടി മദ്രാസിൽ നിന്നാണെന്നു MHRD പുറത്തു വിട്ട കണക്കുകളിൽ നിന്ന് വ്യക്തമാവുന്നു. ഐഐടികളിൽ നിന്ന് ഡ്രോപ്ഔട്ട് ആകുന്ന വിദ്യാർത്ഥികളിൽ 48 ശതമാനവും സംവരണ സമുദായങ്ങളിൽ നിന്നാണെന്നുള്ള ലോക്സഭയിലെ കേന്ദ്ര സർക്കാർ മറുപടിയും അതോടൊപ്പം തന്നെ ചേർത്തു വായിക്കേണ്ടതാണ്. 2016-ൽ ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ മരണം രാജ്യത്തെ ആകമാനം പിടിച്ചു കുലുക്കിയ സമര പരമ്പരകളിലേക്ക് നയിച്ചിട്ട് പോലും, വർഷങ്ങൾക്കിപ്പുറം ഉന്നത കലാലയങ്ങളിൽ ഉച്ച നീചത്വങ്ങളും, പിന്നാക്ക വിഭാഗങ്ങളോടുള്ള അലംഭാവ-ആക്രമണ ത്വരതയിലും മാറ്റങ്ങൾ വരാത്തത് പ്രതിഷേധാർഹമാണ്.

ആവർത്തിക്കപ്പെടുന്ന ജാതി-മത വിവേചനവും, വംശീയതയും അവസാനിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും, യുജിസി പോലുള്ള സ്ഥാപനങ്ങളും എത്രയും പെട്ടെന്ന് ഊർജ്ജിതമാക്കണ൦. മുൻകാലങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം, അക്കാദമിക തലങ്ങളിലെ തരംതാഴ്ത്തലുകളടക്കമുള്ള ശിക്ഷകൾക്ക് വിധേയരാക്കാനും സർക്കാർ നിലപാട് സ്വീകരിക്കണം. അതോടൊപ്പം, പിന്നോക്ക-അവശ വിഭാഗങ്ങൾക്ക് ഭീതിയില്ലാതെ പഠന-ഗവേഷണ കാര്യങ്ങളിൽ ഓരോ കലാലയങ്ങളിലും സ്വാതന്ത്രത്തോടെ പ്രവർത്തിക്കാനും, തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെയോ, കമ്മിറ്റികളെയോ നിയമിക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേർതിരിവുകൾ ഇല്ലായ്മ ചെയ്യുന്നതിനായി രോഹിത് വെമുല ആക്ട് നിർമ്മാണങ്ങളടക്കമുള്ള കാര്യങ്ങൾ ചെയ്യാനും ഭരണകർത്താക്കൾ മുൻകയ്യെടുക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

സന്തോഷ് ട്രോഫി കേരളം സെമിയില്‍; ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍

ഡിസംബര്‍ 29ന് മണിപ്പൂരിനെതിരെയാണ് കേരളത്തിന്റെ സെമി ഫൈനല്‍ പോരാട്ടം

Published

on

ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്.

72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല.

Continue Reading

kerala

CPM ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം., പരാതി നൽകി യൂത്ത് ലീഗ്

Published

on

കൊയിലാണ്ടി: തിക്കോടി കുറ്റിവയൽ പ്രദേശത്ത് പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗം നടത്തിയ സി.പി..എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ നിയോജകമണ്ഡലം യൂത്ത് ലീഗ് പരാതി നൽകി.

കഴിഞ്ഞ ഞായറാഴ്ച പാർട്ടിയുടെ കുറ്റിവയൽ ബ്രാഞ്ച് കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഉയർത്തിയ കൊടികൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് രക്തസാക്ഷി അരിയിൽ ഷുകൂറിന്റെ കൊലപാതകത്തെ ഓർമ്മപ്പെടുത്തി കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിച്ച് കളത്തിൽ ബിജു കൊലവിളി പ്രസംഗം നടത്തിയത്.

പ്രസ്ഥാനത്തിന്റെ നേരെ വന്നാൽ ഷുകൂറിന്റെ ഗതിയായിരിക്കുമെന്ന് ഭീഷണിയോടെയും സമാധാന അന്തരീക്ഷത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന തിക്കോടി പ്രദേശത്ത് ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം നൽകുന്ന തരത്തിലുമായിരുന്നു ബിജുവിന്റെ പ്രകോപനപരമായ പ്രസംഗം.
ഷുകൂർ വധത്തിൽ സിപിഐമ്മിന്റെ പങ്ക് വ്യക്തമാണ് എന്ന് തെളിയിക്കുന്നതാണ് ലോക്കൽ സെക്രട്ടറിയുടെ പ്രസംഗം.

ഷുകൂർ കേസിൽ തന്നെ കുറ്റവിമുക്തനാക്കാൻ കോടതിയെ സമീപിച്ച പി ജയരാജനും പാർട്ടിയും കൊലപാതകത്തിൽ പങ്കില്ല എന്ന നുണകൾ ആവർത്തിക്കുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തിലും അത് സമ്മതിക്കുന്ന തരത്തിലും ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം പുറത്തുവരുന്നത്.

മനുഷ്യ ജീവനുകളെ മൃഗങ്ങളെക്കാൾ ക്രൂരതയോടെ വേട്ടയാടി കൊലപ്പെടുത്തുന്ന കാടത്തത്തെ ഒരു പ്രത്യയശാസ്ത്രം കൊണ്ടും ന്യായീകരിക്കാൻ പറ്റുന്നതല്ല. പ്രത്യയശാസ്ത്രത്തിലെ മാനവിക ചോർന്നുപോയ വെറും ക്രിമിനൽ സംഘമായി സി പി ഐ എം മാറിയിരിക്കുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രക്തസാക്ഷി ഷുകൂറിനെ അവഹേളിച്ച് കൊണ്ടും അതിനെ ന്യായീകരിച്ചും തിക്കോടി ലോക്കൽ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം.

Continue Reading

kerala

സൈബർ ആക്രമണത്തിന് വിട്ടു കൊടുക്കില്ല; ഭർത്താവ് ശ്രീകുമാറുമായുള്ള ഫോട്ടോ പങ്കുവച്ച് സ്നേഹ

സംഭവത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല

Published

on

കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരങ്ങളായ ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ ലൈം​ഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. സീരിയിൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിലാണ് നടന്മാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, സോഷ്യൽമീഡിയയിൽ ഇതു സംബന്ധിച്ച ചർച്ചകൾ ഉയരുന്നുണ്ട്. കേസ് വിവാദമാകുമ്പോൾ ഭർത്താവിനെ ചേർത്തുപിടിച്ചുകൊണ്ട് എസ്.പി ശ്രീകുമാറിന്റെ ഭാര്യയും നടിയുമായി സ്നേഹ പങ്കുവച്ച പോസറ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെ ഇരുവരുടെയും പ്രണയാർദ്രമായ ചിത്രമാണ് സ്നേഹ പങ്കുവച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് സ്നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സൈബർ ആക്രമണത്തിന് ഭർത്താവിനെ വിട്ടുകൊടുക്കില്ല എന്നതിന്റെ സൂചനയാണ് ഈ ചിത്രമെന്ന രീതിയുലായിരുന്നു കൂടുതൽ കമന്റുകളും.

Continue Reading

Trending