Connect with us

kerala

മലപ്പുറത്തിന്റെ അഭിമാന താരങ്ങൾക്ക് ഉജ്ജ്വല സ്വീകരണം നൽകി എം.എസ്.എഫ്

Published

on

തിരൂർ: സംസ്ഥാന കായികമേളയിൽ ആദ്യമായി ഒന്നാമതെത്തിയ മലപ്പുറത്തെ കായികതാരങ്ങളെ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂർ റെയിൽവേ സ്റ്റേഷനിൽ ബൊക്ക നൽകിയും പൊന്നാടയണിയിച്ച് മുദ്രവാക്യം അഭിവാദ്യ പ്രകടനത്തോടെ കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖയുടെയും എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പും സഹ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ അസൈനാർ നെല്ലിശ്ശേരി എം.എസ്.എഫ് ജില്ലാ ട്രഷറർ കെ.എൻ ഹക്കീം തങ്ങൾ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ഖമറുസ്സമാൻ മൂർഖത്ത്,അജ്മൽ തുവ്വക്കാട്, ആഷിക് മരക്കാർ, അജ്മൽ, പെരുവഴിയമ്പലം, നൗഫൻ മാവുംകുന്ന്, ഹിഷാം ആലിൻചുവട്,ആദിൽഷ എന്നിവർ ചേർന്ന് സ്വീകരിച്ചു.

kerala

നെന്മാറ ഇരട്ടകൊലക്കേസ്; പ്രതി ചെന്താമരക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

പ്രതി പോത്തുണ്ടിയിലെ മാട്ടായി മലയിലേക്ക് കടന്നതായുള്ള സംശയത്തെ തുടര്‍ന്ന് രാത്രിയിലും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു

Published

on

നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്കായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. പ്രതി പോത്തുണ്ടിയിലെ മാട്ടായി മലയിലേക്ക് കടന്നതായുള്ള സംശയത്തെ തുടര്‍ന്ന് രാത്രിയിലും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ചെന്താമരയെ പ്രദേശത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥനും പ്രതിയെ കണ്ടതായി സ്ഥിരീകരിച്ചു.
പിന്നീട് ചെന്താമരയുടെ രൂപസാദൃശ്യമുള്ളയാളെ പ്രദേശത്തെ സിസിടിവിയില്‍ കണ്ടത്തിയിരുന്നു.

2019ല്‍ കൊലപാതകം നടത്തിയ ശേഷവും ചെന്താമര ഒളിവില്‍ കഴിഞ്ഞത് കാട്ടിലായിരുന്നു. പിന്നീട് ഇയാളുടെ തറവാട്ടിലേക്ക് വന്നപ്പോഴാണ് പിടിയിലായത്. കൂമ്പാറയിലെ ക്വാറിയില്‍ ഒരു വര്‍ഷത്തോളം സുരക്ഷാ ജീവനക്കാരനായി ചെന്താമര ജോലി ചെയ്തിരുന്നു. അന്ന് കൂടെ ജോലി ചെയ്ത മണികണ്ഠന് ചെന്താമര തന്റെ ഫോണ്‍ കൈമാറിയിരുന്നു. ഇതിന്റെ സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവിടെ പരിശോധനക്ക് നടത്തിയിരുന്നു. താന്‍ ഒരാളെ കൊന്നെന്നും രണ്ടുപേരെ കൂടി കൊല്ലാനുണ്ടെന്നും ചെന്താമര പറഞ്ഞതായി മണികണ്ഠന്‍ വെളിപ്പെടുത്തിയിരുന്നു.

Continue Reading

kerala

വരുമാനമുണ്ടെങ്കിലും മുന്‍ ഭാര്യക്ക് ജീവനാംശം നിഷേധിക്കാനാവില്ല; ഹൈക്കോടതി

ഭര്‍ത്താവുനായി ജീവിച്ചപ്പോഴുള്ള ജീവിതനിലവാരം തുടരാന്‍ ഭാര്യക്ക് അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്

Published

on

വരുമാനമുണ്ടെങ്കിലും വിവാഹബന്ധം വേര്‍പിരിഞ്ഞ് ഭര്‍ത്താവുമായി അകന്ന് ജീവിക്കുന്ന ഭാര്യക്ക് ജീവനാംശം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. ഭര്‍ത്താവുനായി ജീവിച്ചപ്പോഴുള്ള ജീവിതനിലവാരം തുടരാന്‍ ഭാര്യക്ക് അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിലാണ് കേസില്‍ വിധി പറഞ്ഞത്.

ഭര്‍ത്താവില്‍നിന്നുള്ള ജീവനാംശം മാസവരുമാനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യക്ക് നിഷേധിച്ച പത്തനംതിട്ട കുടുംബ കോടതി ഉത്തരവ് റദ്ദാക്കി. അതോടൊപ്പം കോടതി ജീവനാംശം തീരുമാനിക്കാന്‍ നിര്‍ദേശിച്ച് കേസ് കുടുംബകോടതിയിലേക്ക് മടക്കുകയും ചെയ്തു. ഭര്‍ത്താവിന് ഒമ്പതുലക്ഷം മാസവരുമാനമുണ്ട്, എല്‍.ഐ.സി പെന്‍ഷന്‍ ഫണ്ടില്‍ വലിയ നിക്ഷേപവുമുണ്ടെന്ന് ഭാര്യ ചൂണ്ടിക്കാട്ടി. മകള്‍ക്കും തനിക്കുമായി 45,000 രൂപയാണ് മാസം ജീവനാംശമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഭാര്യ ജോലി ചെയ്യുന്നുണ്ടെന്നും മകള്‍ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം.

എന്നാല്‍, ഭാര്യയുടെ താല്‍ക്കാലിക ജോലിക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെന്ന് വിലയിരുത്തിയ കോടതി കുറഞ്ഞ വരുമാനം ജീവിക്കാന്‍ മതിയാവില്ലെന്ന് പറയുന്ന പക്ഷം ഭര്‍ത്താവില്‍നിന്നുള്ള ജീവനാംശത്തിനുള്ള അവകാശം ഭാര്യക്ക് നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി. തന്നെ ആശ്രയിക്കുന്ന കുട്ടി പ്രായപൂര്‍ത്തിയായ ആളാണ് എന്നത് കുട്ടിയുടെ ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവില്‍നിന്ന് ജീവനാംശം കിട്ടാന്‍ ഭാര്യക്ക് തടസ്സമല്ലെന്നും കോടതി പറഞ്ഞു.

കുടുംബം പോറ്റാന്‍ കഴിയില്ലെന്നും നിയമപരമായ ചുമതലകള്‍ നിറവേറ്റാനാവില്ലെന്നും തെളിയിക്കേണ്ടത് കേസില്‍ ഭര്‍ത്താവിന്റെ ബാധ്യതയാണെന്നും ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് നിയമപ്രകാരം വിവാഹം കഴിക്കുന്നതുവരെ മകള്‍ക്ക് ജീവനാംശം നല്‍കാന്‍ പിതാവിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി വിലയിരുത്തി. എന്നാല്‍, ഇക്കാര്യം കുടുംബ കോടതിയില്‍ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം; സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയിലെല്ലാം മാര്‍ച്ച് 31ന് മുന്‍പായി ക്യാമറ സ്ഥാപിക്കണം

Published

on

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് ഉത്തരവിറക്കി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയിലെല്ലാം മാര്‍ച്ച് 31ന് മുന്‍പായി ക്യാമറ സ്ഥാപിക്കണം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം ക്യാമറയും, ബസിന്റെ മുന്‍വശം, പിന്‍വശം, അകംഭാഗം കാണുന്ന രീതിയില്‍ മൂന്ന് ക്യാമറകളുമാണ് സ്ഥാപിക്കേണ്ടത്.

Continue Reading

Trending