Connect with us

local

കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന് തുടക്കമായി

കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ നാമധേയത്തില്‍ തുടക്കം കുറിക്കുന്ന ലൈബ്രറിയിലേക്ക് എംഎസ്എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുസ്തക ശേഖരണത്തിന് തുടക്കമായി

Published

on

മലപ്പുറം: കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ നാമധേയത്തില്‍ കൊളത്തൂരില്‍ തുടക്കം കുറിക്കുന്ന ലൈബ്രറിയിലേക്ക് എംഎസ്എഫ് ഹരിത മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍
പുസ്തക ശേഖരണത്തിന് തുടക്കമായി.

ഡൊണേറ്റ് എ ബുക്ക് ചലഞ്ചിന്റെ ഭാഗമായി കലാലയങ്ങളെ കേന്ദ്രീകരിച്ച് കൊണ്ട് നടക്കുന്ന പുസ്തക ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി നിര്‍വഹിച്ചു.

ഗവണ്‍മെന്റ് കോളേജ് യൂണിറ്റ് എംഎസ്എഫ് പ്രസിഡന്റ് റബീഹ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പിഎ ജവാദ്, സെക്രട്ടറി നവാഫ് കള്ളിയത്ത്, മലപ്പുറം മണ്ഡലം പ്രസിഡന്റ് അഖില്‍ കുമാര്‍ ആനക്കയം, ജില്ലാ കമ്മിറ്റി അംഗം ലത്തീഫ് പറമ്പന്‍, എംഎസ്എഫ് ഹരിത മലപ്പുറം ജില്ല പ്രസിഡന്റ് അഡ്വ. ഫാത്തിമ തൊഹാനി, ജനറല്‍ സെക്രട്ടറി സിഫ്‌വ, ഹരിത ജില്ലാ ഭാരവാഹികളായ ഷമീമ വിപി, ആഖില മമ്പാട്, ഷഫ്‌ല പാലോളി കോഡൂര്‍, കോളേജ് യൂണിറ്റ് ജനറല്‍ സെക്രട്ടറി ഹര്‍ഷദ് പ്രസംഗിച്ചു.

വരും ദിവസങ്ങളില്‍ മലപ്പുറം ജില്ലയിലെ കോളേജുകളില്‍ നിന്ന് യൂണിറ്റ് എംഎസ്എഫ്, ഹരിത കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുട്ടികളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് ലൈബ്രറിയിലേക്ക് കൈമാറും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മയുടെ പ്രഥമ സംഗമവും ലോഗോ പ്രകാശനവും നിർവഹിച്ചു

ലോഗോ ഡിസൈൻ ചെയ്ത കൂട്ടായ്മയിലെ അംഗം അജ്മലിന് ഉപഹാരവും സമർപ്പിച്ചു.

Published

on

മസ്കറ്റ് : ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ അംഗങ്ങളെ ഉൾപ്പെടുത്തി മൂന്നു മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമവും ലോഗോ പ്രകാശനവും റുസൈൽ പാർക്കിൽ വച്ച് നടന്നു.

റഹീം വറ്റല്ലൂർ, ബാലകൃഷ്ണൻ വലിയാട്ട്,ശിഹാബ് കോട്ടക്കൽ,അൻവർ സാദത്ത്, ഷറഫുള്ള നാലകത്ത്,
സി,വി,എം ബാവ വേങ്ങര, മുബഷിർ, അലവി തുടങ്ങിയവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. ലോഗോ ഡിസൈൻ ചെയ്ത കൂട്ടായ്മയിലെ അംഗം അജ്മലിന് ഉപഹാരവും സമർപ്പിച്ചു.

ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂട്ടായ്മയിലെ അംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബാലകൃഷ്ണൻ വലിയാട്ട് ശിഹാബ് കോട്ടക്കൽ ഹബീബ് എന്നിവർ സംസാരിച്ചു.

Continue Reading

kerala

നാരങ്ങ ചുള തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം.

Published

on

പരപ്പനങ്ങാടി: കൊടക്കാട് കൂട്ടുമൂച്ചി യിൽ രണ്ടര വയ സ്സുകാരി മധുരനാരങ്ങയുടെ ചുള (അല്ലി) തൊണ്ടയിൽ കുടുങ്ങി മരണപെട്ടു. കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്. മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. മാതാവ്: ഫൗസിയ.

Continue Reading

kerala

കാർ കൊക്കയിലേക്ക്‌ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്.

Published

on

പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.

കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങിയപ്പോൾ ഫൈസൽ കാറിൽ ഇരിക്കുകയായിരുന്നു. പിന്നാലെ, കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ ഗിയറിൽ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.

ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

Continue Reading

Trending