കൂള്‍ മാന്‍ ധോനി ആരാധകര്‍ക്കും ഒപ്പം ക്രിക്കറ്റ് സ്‌നേഹികള്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി ക്രിക്കറ്റ് ഇന്ത്യന്‍ ടീം സെലക്ടേഴ്‌സ് ബോര്‍ഡ്. വരുന്ന 2019 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മഹേന്ദ്ര സിംഗ് ധോണിയുണ്ടാവുമെന്ന വാര്‍ത്തയാണ് ക്രിക്കറ്റ് ആരാധകരെ സന്തോഷത്തിലാക്കിയിരിക്കുന്നത്.
നിലവില്‍ വിക്കറ്റിനു പിന്നില്‍ ലോകത്തു തന്നെ ഒന്നാമനാണ് എംഎസ് ധോനിയെന്നും, ധോനിയേക്കാള്‍ മികച്ച ഒരു കളിക്കാരനെ കീപ്പിങ് സ്‌കില്ലില്‍ ഇന്ത്യക്ക് ഇതുവരെ കണ്ടെത്താനായില്ലെന്നുമുള്ള വിവരമാണ് ഇന്ത്യന്‍ ടീമിന്റെ ഉന്നത സെലക്ടേഴ്‌സ് അംഗങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
വിക്കറ്റ് കീപ്പിങില്‍ പല ബഹുമതികളും നേടിയ ആളാണ് ധോനിയെന്നും ഒരു കളിക്കാരനും പ്രകടിപ്പിക്കാന്‍ കഴിയാത്ത അപൂര്‍വ്വ കഴിവുകളാണ് ധോനി വിക്കറ്റിനു പിന്നില്‍ നടത്തുന്നതെന്നും പ്രസാദ് പറഞ്ഞു. നിലവിലെ പ്രകടനത്തില്‍ 2019 ലെ ലോകകപ്പ് വരെ ധോണി ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആയി തുടരുമെന്നും എം.കെ. പ്രസാദ് പറഞ്ഞു.
ധോനിക്ക് പകരക്കാരനെ കണ്ടെത്താനായി വളരെയധികം കളിക്കാരെ പരിശീലിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ധോണിയുടെ കഴിവിനൊത്തോ അല്ലെങ്കില്‍ അതിനടുത്തോ ആയി ആരേയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ സഞ്ജു സാംസണ്‍, ഋഷിപാന്ത് തുടങ്ങിയ വിക്കറ്റ് കീപ്പര്‍മാര്‍ വരുന്ന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിക്കില്ലെന്ന് ഏകദേശം ഉറപ്പായി.