Connect with us

kerala

എം.ആര്‍. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം

എം.ആര്‍. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു.

Published

on

എം.ആര്‍. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ ചെയ്തത്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണമടക്കം നിരവധി അന്വേഷണങ്ങള്‍ നേരിടുന്നതിനിടര്രാണ് സ്ഥാനക്കയറ്റം.

എന്നാല്‍ അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന് ശിപാര്‍ശയില്‍ സൂചിപ്പിച്ചിരുന്നു. 2025 ജൂലൈ 1ന് ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദര്‍വേശ് സാഹിബ് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുന്നത്.

അതേസമയം എം.ആര്‍. അജിത് കുമാറിന് അന്വേഷണ റിപ്പോര്‍ട്ട് എതിരാവുകയാണെങ്കില്‍ സ്ഥാനക്കയറ്റത്തിന് തടസ്സമാവും. നിലവിലെ അന്വേഷണത്തില്‍ അജിത് കുമാറിന് ഒരു മെമ്മോ പോലും നല്‍കാത്ത സാഹചര്യത്തില്‍ സ്ഥാനക്കയറ്റം തടസ്സമില്ലെന്നായിരുന്നു സുപ്രീംകോടതി വിധി.

ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ എന്നീ വിവാദങ്ങളുമായി ബന്ധപ്പെട്ട് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അജിത് കുമാറിനെതിരായ പരാതികളില്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു.

kerala

അനധികൃത ഫ്‌ളക്‌സുകള്‍ക്കെതിരെ പിഴ ചുമത്തും; ഹൈക്കോടതി

പിഴ ചുമത്തിയാല്‍ 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

Published

on

എറണാകുളം: അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ക്കെതിരെ പിഴ ചുമത്തണമെന്ന് കര്‍ശന നിലപാട് പുറത്തിറക്കി ഹൈക്കോടതി. പിഴ ചുമത്തിയില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ക്കെതിരെ എന്തുകൊണ്ട് കൃത്യമായി പിഴ ചുമത്തുന്നില്ലെന്ന് കോടതി ചോദിച്ചു. എന്ത് ചോദിച്ചാലും സര്‍ക്കാര്‍ പണമില്ലെന്ന് പറയും. പിഴ ചുമത്തിയാല്‍ 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Continue Reading

kerala

ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ട് മരിച്ചു

ചുങ്കത്തറ കൈപ്പനി സ്വദേശി അര്‍ജുന്‍ (17) ആണ് മരിച്ചത്

Published

on

മലപ്പുറം: ചുങ്കത്തറയില്‍ ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചുങ്കത്തറ കൈപ്പനി സ്വദേശി അര്‍ജുന്‍ (17) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെട്ടാണ് അപകടം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ചുങ്കത്തറ എം.ബി.എം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു

ദുബൈയില്‍ നിന്നും നാട്ടിലെത്തിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കണ്ണൂരില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തലശ്ശേരിയില്‍ നിന്നും ചികിത്സക്കെത്തിയ രോഗികാകണ് എം പോക്‌സ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രണ്ടു കേസുകള്‍കളായി. ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതോടെ രോഗിയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്കു മാറ്റി. നേരത്തെ അബുദാബിയില്‍ നിന്നെത്തിയ വയനാടു സ്വദേശിയായ 26കാരനും രോഗം സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതിനിടെ, എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. യു.എ.ഇ.യില്‍ നിന്നും വന്ന വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. ചികിത്സയിലുള്ളവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും.

Continue Reading

Trending