Connect with us

kerala

അഞ്ച്‌വര്‍ഷത്തെ മുഴുവന്‍ ശമ്പളവും വാര്‍ഡിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എംപി സലീം

വയോജനങ്ങള്‍ക്കുള്ള പകല്‍വീടുകള്‍ പോലെ വ്യത്യസ്തമായ പരിപാടികളാണ് സലീം വാര്‍ഡില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

Published

on

കോഴിക്കോട്: അഞ്ച് വര്‍ഷക്കാലത്തെ തന്റെ മുഴുവന്‍ ശമ്പളവും വാര്‍ഡിലെ പാവപ്പെട്ടരുടെ ക്ഷേമത്തിന് വിനിയോഗിക്കുമെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് അംഗമായ എംപി സലീം. 15-ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപി സലീം കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹി കൂടിയാണ്.

കഠിനാധ്വാനവും സ്വപ്രയത്‌നവും കൊണ്ട് ഉന്നതവിദ്യാഭ്യാസം നേടിയ സലീം യുവാക്കള്‍ക്ക് മാതൃകയായ വ്യക്തിത്വമാണ്. 1999ല്‍ പത്താം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തിയ സലീം പാളയത്ത് ഫ്രൂട്ട്‌സ് കച്ചവടത്തിന് പോയി. 2007ല്‍ വിവാഹം കഴിഞ്ഞു. പിന്നീട് നാട്ടുകാരനും സുഹൃത്തുമായ ഡോ. മുഹമ്മദ് കോയയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പഠനവഴിയില്‍ തിരിച്ചെത്തിയത്. പത്താം ക്ലാസ് പരീക്ഷയെഴുതി. 600ല്‍ 410 മാര്‍ക്ക് നേടി വിജയിച്ചു. മികച്ച വിജയം നേടിയതോടെ കളഞ്ഞുപോയ ഊര്‍ജ്ജം തിരിച്ചുപിടിച്ച സലീം പഠനരംഗത്ത് നേട്ടങ്ങള്‍ ഓരോന്നായി വെട്ടിപ്പിടിക്കുകയായിരുന്നു.

പ്രൈവറ്റായി പഠിച്ച് പ്ലസ് ടു പാസായി. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദൂര വിദ്യാഭ്യാസം വഴി സോഷ്യോളജിയില്‍ ബിരുദം നേടി. പിജി എന്‍ട്രന്‍സ് എഴുതി എംഎസ്ഡബ്ലിയുവിന് സുല്‍ത്താന്‍ ബത്തേരിയിലെ യൂണിവേഴ്‌സിറ്റി സെന്ററില്‍ അഡ്മിഷന്‍ വാങ്ങിയ സലീം ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഇപ്പോള്‍ കൊണ്ടോട്ടി ഇഎംഇഎ ട്രെയ്‌നിങ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥി കൂടിയാണ്.

സാമൂഹ്യപ്രവര്‍ത്തനത്തില്‍ നേടിയ ബിരുദാനന്തര ബിരുദം പ്രവര്‍ത്തനരംഗത്തും കൊണ്ടുവരണമെന്നാണ് സലീമിന്റെ ആഗ്രഹം. വയോജനങ്ങള്‍ക്കുള്ള പകല്‍വീടുകള്‍ പോലെ വ്യത്യസ്തമായ പരിപാടികളാണ് സലീം വാര്‍ഡില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യ പടിയാണ് തന്റെ വേതനം കൂടി തന്നെ തെരഞ്ഞെടുത്തവരുടെ ക്ഷേമത്തിന് വിനിയോഗിക്കാനുള്ള സലീമിന്റെ തീരുമാനം.

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി; യുവതിക്കെതിരെ പരാതി

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

Published

on

കൊച്ചിയില്‍ ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് സ്‌കൂട്ടര്‍ യാത്രിക വഴിമുടക്കിയതായി പരാതി. നിരന്തരം ഹോണ്‍ മുഴക്കിയിട്ടും യുവതി വഴി നല്‍കിയില്ല. ഇന്നലെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.

കൈ അറ്റുപോയ രോഗിയുമായി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനാണ് സ്ത്രീ മാര്‍ഗതടസ്സം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് യുവതി ഓടിച്ചിരുന്നത്.

അതേസമയം, ആംബുലന്‍സ് ഡ്രൈവര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Trending