Connect with us

kerala

മന്ത്രി പി. രാജീവിന്റെത് ഇടതുപക്ഷ നിലപാടല്ലെന്ന് സി.പി.ഐ

കയര്‍ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവ് സ്വീകരിക്കുന്നത് ഇടതുപക്ഷ നിലപാടല്ലെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി. ജെ.ആഞ്ചലോസ് പ്രസ്താവിച്ചു

Published

on

ആലപ്പുഴ: കയര്‍ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവ് സ്വീകരിക്കുന്നത് ഇടതുപക്ഷ നിലപാടല്ലെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി. ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. കേരളാ സ്റ്റേറ്റ് സ്മാള്‍ സ്‌കെയില്‍ കയര്‍ മാനുഫാക്ചറേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വയലാറില്‍ നിന്നും ആരംഭിച്ച കാല്‍ നട ജാഥ കയര്‍ കോര്‍പ്പറേഷന് മുന്നില്‍ എത്തിയതിന് ശേഷം ആരംഭിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറുകിട ഉല്‍പ്പാദകരുടെ സഹകരണ സംഘങ്ങളിലും ചെറുകിട ഫാക്ടറികളിലുമായി 30 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കെട്ടി കിടക്കുന്നു. ഇവരുടെ പക്കല്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഇനത്തില്‍ കയര്‍ കോര്‍പ്പറേഷന്‍ 20 കോടിയോളം രൂപ നല്‍കുവാനുമുണ്ടെന്ന് അദ്ദേ ഹം ചൂണ്ടികാണിച്ചു. കയര്‍ വ്യവസായ പുരോഗതിയെ ലക്ഷ്യമാക്കി ടി.വി.തോമസ് ആവിഷ്‌ക്കരിച്ച കയര്‍ വ്യവസായ പു:ന സംഘടനാ റിപ്പോര്‍ട്ടും, തച്ചടി പ്രഭാകരന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരുടെ റിപ്പോര്‍ട്ടും നടപ്പിലാക്കേണ്ടതിന് പകരം പുതിയ വിദഗ്ദ്ധ സമിതിയെ നിയമിച്ച നടപടി അംഗീകരിക്കുവാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറേഷന്‍ പ്രസിഡന്റ് എം.പി. പവിത്രന്‍ അദ്ധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റന്‍ ഡി.സനല്‍കുമാര്‍, വൈ ക്യാപ്റ്റന്‍ കെ.വി.സതീശന്‍, ഡയറക്ടര്‍ പി.പി.ബിനു, എന്‍.വി. തമ്പി, എം.ജി.സിദ്ധാര്‍ത്ഥന്‍, എന്‍.ആര്‍. മനോഹരന്‍, ഡി. ദിപു, പി.കെ.പ്രകാശന്‍, ഇ .ഡി.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു

Published

on

കോഴിക്കോട്: സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്.

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്

Published

on

: എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്.

എം.സി റോഡിലെ കുരമ്പാല ചിത്രോദയം വായനശാലക്ക് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം. അടൂരില്‍ നിന്ന് വെണ്മണിയിലേക്ക് വരികയായിരുന്ന ബൈക്ക് പന്തളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അര്‍ജുന്‍ വിജയന്‍ മരിച്ചിരുന്നു.

അപകടസമയം കൊട്ടാരക്കരയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Continue Reading

Trending