Connect with us

kerala

ബാർ കോഴയില്‍ പിണറായി സർക്കാരിന്‍റെ മുഖം രക്ഷിക്കാന്‍ നീക്കം; വെള്ള പൂശി റിപ്പോർട്ട് സമർപ്പിക്കാന്‍ ക്രൈം ബ്രാഞ്ച്

കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവാണ് നടന്നതെന്ന ബാറുടമകളുടെ മൊഴികളുടെ പിൻബലത്തിൽ കോഴ ഇടപാട് തള്ളി എക്സൈസ് വകുപ്പിന്‍റെയും സർക്കാരിന്‍റെയും മുഖം രക്ഷിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്.

Published

on

ബാർകോഴയിൽ കോഴയിടപാട് ഇല്ലെന്ന വിചിത്ര കണ്ടെത്തലിൽ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാൻ ക്രൈം ബ്രാഞ്ച് നീക്കം ശക്തമാക്കി. കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവാണ് നടന്നതെന്ന ബാറുടമകളുടെ മൊഴികളുടെ പിൻബലത്തിൽ കോഴ ഇടപാട് തള്ളി എക്സൈസ് വകുപ്പിന്‍റെയും സർക്കാരിന്‍റെയും മുഖം രക്ഷിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്.

സർക്കാരിന്‍റെ പുതിയ മദ്യനയത്തിൽ ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള അനുകൂല തീരുമാനങ്ങൾക്കായി കോഴ നൽകുന്നതിന് ഓരോ ബാറുടമകളും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്ന് വ്യക്തമാക്കിക്കൊണ്ട് ബാറുടമ സംഘം ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോൻ സംഘടനയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശമാണ് കോഴ ഇടപാടിലേക്ക് വിരൽ ചൂണ്ടിയത്. എന്നാൽ കോടികളുടെ ബാർകോഴ ഇടപാടിന്‍റെ വ്യക്തമായ സൂചന നൽകുന്ന ശബ്ദസന്ദേശം ഉൾപ്പെടെ തള്ളിക്കൊണ്ടാണ് ക്രൈം ബ്രാഞ്ച് വിചിത്ര അന്വേഷണ റിപ്പോർട്ട് നൽകാന്‍ ഒരുങ്ങുന്നത്.

കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് ലക്ഷ്യമാക്കിയായിരുന്നു ഈ ശബ്ദ സന്ദേശം എന്ന ബാറുമകളുടെ കപട മൊഴി അംഗീകരിച്ചുകൊണ്ട് അന്വേഷണ റിപ്പോർട്ട് നൽകാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിട്ടിരിക്കുന്നത്. സംഘടനയുടെയും അംഗങ്ങളുടെയും ബാങ്കിടപാടുകൾ ഉൾപ്പെടെ പരിശോധിച്ചിട്ടും കോഴയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന വാദമുയർത്തി അന്വേഷണം അവസാനിപ്പിക്കുവാനാണ് നീക്കം.

ബാറുടമകളുടെ സംഘടനയിൽ നിലനിന്ന ചേരിപ്പോരും ശബ്ദസന്ദേശത്തിന് പിന്നിലുണ്ടെന്ന വാദവും അന്വേഷണം അവസാനിപ്പിക്കുന്ന റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് എടുത്തു കാട്ടിയിട്ടുണ്ട്. അനിമോൻ മദ്യലഹരിയിലാണ് ഇത്തരം ഒരു സന്ദേശം അയച്ചതെന്ന കണ്ടെത്തലും ക്രൈം ബ്രാഞ്ച് നടത്തിയിട്ടുണ്ട്.

40 പേരടങ്ങുന്ന ഗ്രൂപ്പിൽ വന്ന സന്ദേശം ഡിലീറ്റ് ചെയ്തതോടെ ഇത് സംബന്ധിച്ച് തെളിവുകൾ കണ്ടെത്തണമെങ്കിൽ എല്ലാ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുമെന്നും ഇതിന് കാല താമസം വരുത്തുമെന്നതും ഉൾപ്പെടെയുള്ള മുടന്തൻ ന്യായങ്ങൾ നിരവധി നിരത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നത്.

കോഴ ആരോപണം ഉയർന്നതോടെ മന്ത്രി എം.ബി. രാജേഷ് നൽകിയ പരാതിയിലായിരുന്നു ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനന്‍റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴികൾ മാത്രം ആധാരമാക്കി കോഴ ആരോപണം ഇല്ലെന്ന വിചിത്ര കണ്ടെത്തലിൽ എക്സൈസ് വകുപ്പിനെയും സർക്കാരിനെയും പൂർണ്ണമായി സംരക്ഷിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് ഈ മാസം നൽകാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിട്ടിരിക്കുന്നത്.

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending