kerala
മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം; കോടതി വരാന്തയില്‍ കയറി പൊലീസ്
പൊതുമുതല്‍ നശിപ്പിച്ചെന്ന മറ്റൊരു കേസ് കൂടി പുതിയതായി ഉണ്ടാക്കി ഷിയാസിനെ പ്രതിചേര്‍ത്തിരുന്നു, ഇതില്‍ ജാമ്യമെടുത്തിരുന്നില്ലെന്ന് പറഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്യാന്‍ കോടതിയിലെത്തിയത്

കൊച്ചി: നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനൊപ്പം കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ നീക്കം.
പൊതുമുതല്‍ നശിപ്പിച്ചെന്ന മറ്റൊരു കേസ് കൂടി പുതിയതായി ഉണ്ടാക്കി ഷിയാസിനെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ ജാമ്യമെടുത്തിരുന്നില്ലെന്ന് പറഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്യാന്‍ കോടതിയിലെത്തിയത്. ഇതോടെ ഷിയാസും മാത്യു കുഴല്‍നാടനും കോടതി മുറിയില്‍ കയറി. പുതിയ കേസില്‍ ഷിയാസ് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
മൃതദേഹവുമായി പ്രതിഷേധം നടത്തിയെന്ന കേസില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ആരോപിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവരെയും പ്രതിചേര്‍ത്തിരുന്നു.
kerala
പ്രസവാവധിയെടുത്ത പി ജി വിദ്യാര്‍ഥികള്‍ ആശങ്കയില്‍ ; പുതിയ തീരുമാനവുമായി കേരള സര്‍വകലാശാല
ആറുമാസത്തെ പ്രസവാവധിയെടുത്ത വിദ്യാര്‍ഥികള്‍ക്ക് എത്ര ക്ലാസില്‍ ഹാജരായാലും 80 ശതമാനം ഹാജര്‍ പൂര്‍ത്തികരിക്കാന്‍ കഴിയില്ല

കോഴിക്കോട്: അവസാന വര്‍ഷത്തില്‍ 80 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കി കേരള ആരോഗ്യ സര്‍വകലാശാല. 2021 ബാച്ചിലെ പി.ജി മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡത്തിന് വിരുദ്ധമായാണ് കേരള സര്‍വകലശാലയുടെ തീരുമാനം. ആറുമാസത്തെ പ്രസവാവധിയെടുത്ത വിദ്യാര്‍ഥികള്‍ക്ക് എത്ര ക്ലാസില്‍ ഹാജരായാലും 80 ശതമാനം ഹാജര്‍ പൂര്‍ത്തികരിക്കാന്‍ കഴിയില്ല.
മെഡിക്കല്‍ പി ജി പരീക്ഷയെഴുതാന്‍ അവസാന വര്‍ഷത്തില്‍ 80 ശതമാനം ഹാജര്‍ വേണമെന്ന കേരള ആരോഗ്യ സര്‍വകലാശാലയുടെ മാനണ്ഡം നടപ്പിലാക്കുന്നതോടെ നിരവധി വിദ്യാര്‍ഥികളാണ് ബുദ്ധിമുട്ടിലായത്. ഇത് പരിഹരിക്കാന്‍ സര്‍വകലാശാല തയ്യാറാവണമെന്നാണ് വിദ്യാര്‍ഥി യൂണിയനുകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമായത് കൊണ്ട് അനുകൂലമായ തീരുമാനത്തിന് നിരവധി പേരാണ് കാത്തിരിക്കുന്നത്.
kerala
ഫോട്ടോഗ്രഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രംഗത്ത് എത്തിയത്

ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രംഗത്ത് എത്തിയത്. ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
kerala
കൈക്കൂലിക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇ ഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി ഹൈക്കോടതിയില്‍. പരാതിക്കാരന്‍ ഇ ഡി കേസിലെ പ്രതിയെന്നും പിടിയിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു. അതേസമയം പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്‍സ് എസ് പി പി എസ് ശശിധരന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥനെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ അതിനിടെയാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തത്. പരാതിക്കാരന്റേത് ഗൂഢ ഉദ്ദേശമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. താന്‍ നിരപരാധിയാണെന്നും പരാതിക്കാരന്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇ ഡി ഉദ്യോഗസ്ഥന്‍ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ഒന്നാം പ്രതിയെ വിളിപ്പിക്കുമെന്ന് വിജിലന്‍സ് എസ് പി പറഞ്ഞു.
ഇതിനിടെ 30 ലക്ഷം രൂപ അഡ്വവാന്‍സായി നല്‍കിയാല്‍ കേസെടുക്കാം എന്ന് പരാതിക്കാരനും കേസിലെ രണ്ടാംപ്രതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.
ജാമ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കേസിലെ പ്രതികളായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവര്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഏഴുദിവസം തുടര്‍ച്ചയായി ഹാജരാവാനാണ് നിര്‍ദ്ദേശം.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്‍കി നഗരസഭ
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍