Connect with us

kerala

മലയോര സമരയാത്ര ഇന്ന് മലപ്പുറത്ത്; പി.വി അന്‍വര്‍ പങ്കെടുക്കും

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര പ്രചരണ ജാഥ ഇന്ന് പിവി അന്‍വറിന്റെ തട്ടകമായ നിലമ്പൂരില്‍ എത്തുമ്പോള്‍ അന്‍വറും ജാഥയുടെ ഭാഗമാകും.

Published

on

യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറം ജില്ലയില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര പ്രചരണ ജാഥ ഇന്ന് പിവി അന്‍വറിന്റെ തട്ടകമായ നിലമ്പൂരില്‍ എത്തുമ്പോള്‍ അന്‍വറും ജാഥയുടെ ഭാഗമാകും. എടക്കരയിലെയും കരുവാരക്കുണ്ടിലെയും യോഗങ്ങളില്‍ ആണ് അന്‍വര്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ ദിവസം പിവി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് ജാഥയില്‍ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. പിവി അന്‍വര്‍ യുഡിഎഫ് പ്രവേശനം കാത്തിരിക്കെയാണ് ജാഥയുടെ ഭാഗം ആകുന്നത് എന്നതാണ് ശ്രദ്ധേയം.

kerala

റഷ്യന്‍ ബിയര്‍ ക്യാനില്‍ ഗാന്ധിയുടെ ചിത്രവും ഒപ്പും; ഡല്‍ഹിയിലെ റഷ്യന്‍ എംബസിയിലേയ്ക്ക് പോസ്റ്റ് കാര്‍ഡുകളയച്ച് പ്രതിഷേധം

ന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാര്‍ഡുകളയച്ചത്

Published

on

റഷ്യയിലെ ബിയര്‍ ക്യാനില്‍ നിന്നും ഗാന്ധിജിയുടെ ചിത്രവും ഒപ്പും നീക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ റഷ്യന്‍ എംബസിയിലേയ്ക്ക് 1001 പോസ്റ്റ് കാര്‍ഡുകളയച്ച് പ്രതിഷേധം. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാര്‍ഡുകളയച്ചത്.

മദ്യത്തിനെതിരെ ജീവിതത്തിലുടനീളം നിലപാട് സ്വീകരിച്ച ഗാന്ധിജിയുടെ ചിത്രം ബിയര്‍ ക്യാനില്‍ അച്ചടിച്ചത് അനുചിതമാണെന്നും ഗാന്ധിജിയുടെ ചിത്രവും ഒപ്പും ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റ് കാര്‍ഡില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപിതാവിനോടുള്ള അധിക്ഷേപത്തില്‍ മൗനം പാലിക്കുന്ന സൗഹൃദ രാഷ്ട്രമായ റഷ്യയുടെ നടപടി അത്ഭുതപ്പെടുത്തുന്നതായി നാഷ്ണല്‍ ഫൗണ്ടേഷന്‍ പറഞ്ഞു.

റഷ്യന്‍ ഭരണാധികാരികള്‍ നടപടി സ്വീകരിക്കുംവരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങള്‍ വ്യാപകമായ പ്രതിഷേധിച്ചിട്ടും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ വിഷയത്തില്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. സമാനമായ സംഭവത്തില്‍ ഇസ്രായേലും ചെക്ക് റിപ്പബ്‌ളിക്കും പരാതികള്‍ ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നതായി എബി ജെ ജോസ് ചൂണ്ടിക്കാട്ടി.

Continue Reading

kerala

മഹാകുംഭമേള്ക്ക് സുഹൃത്തിനോടൊപ്പം പോയ മലയാളിയെ കാണാനില്ലെന്ന് പരാതി

ജോജുവിന്റെ സുഹൃത്ത് നാട്ടില്‍ തിരിച്ചെത്തിയിരുന്നു.

Published

on

ചെങ്ങന്നൂരില്‍ നിന്നും സുഹൃത്തിനോടൊപ്പം മഹാകുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പോയ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ വി എസ്. ജോജു (42) നെയാണ് കാണാതായത്. ജോജുവിന്റെ സുഹൃത്ത് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇയാളോട് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.

ഇക്കഴിഞ്ഞ ഒമ്പതിനാണ് അയല്‍ക്കാരനായ സുഹൃത്തിനൊപ്പം ജോജു ചെങ്ങന്നൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം പ്രയാഗ്‌രാജിലേക്ക് പോയത്. പിന്നീട് വിവരങ്ങള്‍ അന്വേഷിക്കാന്‍ ജോജുവിന്റെ മക്കളും സഹോദരിയും മാറിമാറി പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു

12ന് ജോജു ഒപ്പമുള്ള അയല്‍ക്കാരനായ കുടുംബ സുഹൃത്തിന്റെ ഫോണില്‍ നിന്ന് വിളിച്ചിരുന്നു. തങ്ങള്‍ കുംഭമേളയില്‍ എത്തി നദിയില്‍ സ്നാനം ചെയ്ത് ചടങ്ങുകള്‍ നിര്‍വഹിച്ചതായും 14ന് നാട്ടില്‍ മടങ്ങിയെത്തുമെന്നും തന്റെ ഫോണ്‍ തറയില്‍ വീണ് പൊട്ടിയതായും അന്ന് പറഞ്ഞിരുന്നു. ഈ ഫോണ്‍ സന്ദേശത്തിനു ശേഷം ജോജുവിനെക്കുറിച്ച് യാതൊരു വിവരവും വീട്ടുകാര്‍ക്കില്ല. എന്നാല്‍ ജോജുവിനെ കൂട്ടിക്കൊണ്ടു പോയ സൃഹൃത്ത് 14നു തന്നെ നാട്ടിലെത്തുകയും ചെയ്തു. ഇതറിഞ്ഞ ജോജുവിന്റെ കുടുംബം വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

ജോജുവും താനും ഒരുമിച്ചാണ് പ്രയാഗിലെത്തിയതെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത ശേഷം ഇറ്റാര്‍സിയിലെ താമസ സ്ഥലത്തു തിരിച്ചെത്തി. അതിനിടെ കുംഭമേളക്ക് തന്റെ ചില ബന്ധുക്കള്‍ നാട്ടില്‍ നിന്നും വന്നപ്പോള്‍ അവരെ കൂട്ടി പ്രയാഗില്‍ പോയതായും തിരിച്ചു വരുമ്പോള്‍ ജോജുവിനെ താമസ സ്ഥലത്തു കണ്ടില്ലെന്നും ഇയാള്‍ പറയുന്നു. കുംഭമേളയുടെ ഭാഗമായി ഇരുവരും നദിയില്‍ മുങ്ങിക്കളിക്കുന്ന ദൃശ്യം അയല്‍വാസിയുടെ ഫോണില്‍ നിന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോജുവിനെ കുംഭമേളയില്‍ പങ്കെടുത്ത ശേഷം കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്തതിനാല്‍ സംഭവം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു.

Continue Reading

kerala

തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

കുട്ടിയുടെ കഴുത്തിലും കാലിലും നീല നിറത്തില്‍ പാടുകളുണ്ട്

Published

on

തിരുവനന്തപുരം വെങ്ങാനൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ വില്ലേജ് ഓഫീസിന് സമീപത്ത് താമസിക്കുന്ന നരുവാമൂട് ചിന്‍മയ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അലോക് നാഥാണ് മരിച്ചത്. കുട്ടിയുടെ കഴുത്തിലും കാലിലും നീല നിറത്തില്‍ പാടുകളുണ്ട്. ഷോക്കേറ്റ് മരിച്ചതെന്നാണ് സംശയം. ആത്മഹത്യയാണെന്നും സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

കുട്ടിയുടെ മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. കുട്ടിയുടെ മുറി പൊലീസ് സീല്‍ ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരവനനന്തപുരം ശ്രീകാര്യത്ത് 11 വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിനകത്താണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending