Culture
വാഹന നിയമലംഘന പിഴത്തുകയില്‍ അയവു വരുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക സംസ്ഥാന സര്‍ക്കാര്‍ കുറച്ചു. ജനങ്ങളുടെ എതിര്‍പ്പു കണക്കിലെടുത്താണ് കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമ ലംഘനങ്ങളുടെ കോമ്പൗണ്ടിങ് നിരക്ക് മന്ത്രിസഭായോഗം കുറച്ചത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന വിജ്ഞാപനത്തില്‍പെടാത്ത മറ്റു നിയമലംഘനങ്ങള്‍ക്ക് കേന്ദ്രം നിശ്ചയിച്ച ഉയര്‍ന്ന പിഴത്തുക നല്‍കണം. മദ്യപിച്ചും ലൈസന്‍സ് ഇല്ലാതെയും വാഹനം ഓടിച്ചാല്‍ കേന്ദ്രം നിശ്ചയിച്ച ഉയര്‍ന്ന പിഴ നല്‍കേണ്ടിവരും. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 6 മാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയും രണ്ടു വര്‍ഷം തടവും. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപയാണ് പിഴ.
പുതിയ പിഴത്തുക ഇങ്ങനെ:
സീറ്റ് ബെല്‍റ്റ്: സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപയായിരുന്നത് 500 രൂപയായി കുറച്ചു. ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ പിഴയായിരുന്നത് 500 രൂപയാക്കി.
അമിത വേഗം: പിടിക്കപ്പെടുന്നത് ആദ്യമായാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000 രൂപ മുതല്‍ 2000 രൂപ വരെയായിരുന്നു പിഴ. ഇത് 1500 രൂപയായും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 2000 മുതല്‍ 4000 രൂപ വരെയുള്ളത് 3000 രൂപയായും നിജപ്പെടുത്തി. ആംബുലന്‍സ്, ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000 രൂപ എന്നത് 5000 രൂപയായി കുറച്ചു.
അപകടകരമായ െ്രെഡവിങ്: (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000 രൂപ, കൂടിയത് 5000 രൂപ എന്നത് പൊതുവായി 2000 രൂപയും സാമുഹ്യസേവനവും എന്നാക്കി നിശ്ചയിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍ 10000 രൂപ പിഴ എന്നത് 5000 രൂപയും സാമൂഹ്യ സേവനവും എന്നാക്കി പുതുക്കി നിശ്ചയിച്ചു. മത്സര ഓട്ടം ആദ്യകുറ്റത്തിന് 10000 രൂപ എന്നത് 5000 രൂപയായി കുറച്ചു.
ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍: ആദ്യകുറ്റമാണെങ്കില്‍ നേരത്തെയുള്ള പിഴയില്‍ മാറ്റമില്ല. ആവര്‍ത്തിച്ചാല്‍ 4000 രൂപ എന്നത് 2000 രൂപയായി പുതുക്കി നിശ്ചയിച്ചു. അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും, തെറ്റായ വിവരമോ രേഖയോ നല്‍കുന്നതിനും 2000 രൂപ എന്നത് 1000 രൂപയാക്കി. കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000 രൂപ എന്നത് 1000 രൂപയാക്കി. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍, ശബ്ദ വായു മലിനീകരണം എന്നിവ സംബന്ധിച്ച ആദ്യകുറ്റത്തിന് 10000 രൂപ എന്നത് 2000 രൂപയായി കുറച്ചു.
പെര്‍മിറ്റ് ഇല്ലെങ്കില്‍: പെര്‍മിറ്റില്ലാതെ വാഹനം ഓടിച്ചാല്‍ ആദ്യ കുറ്റത്തിന് 2000 രൂപ മുതല്‍ 5000 രൂപ വരെ എന്നത് 3000 രൂപയായും ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ മുതല്‍ 10000 രൂപ എന്നുള്ളത് 7500 രൂപയായും നിജപ്പെടുത്തി.
അമിതഭാരം: (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 2000 രൂപ എന്ന നിരക്കില്‍) പരമാവധി 20000 രൂപ എന്നത് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500 രൂപ എന്ന നിരക്കില്‍) പരമാവധി 10000 രൂപയായി കുറച്ചു. അമിതഭാരം കയറ്റിയ വാഹനം പരിശോധയ്ക്കിടെ നിര്‍ത്താതെ പോയാല്‍ 40000 രൂപ എന്നത് 20000 രൂപയായി കുറച്ചു. അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200 രൂപ വീതം എന്നത് 100 രൂപയായി കുറച്ചു.
റജിസ്റ്റര്‍ ചെയ്യാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം ഉപയോഗിച്ചാല്‍ ആദ്യകുറ്റത്തിന് 2000 രൂപ എന്നത് 3000 രൂപയായി വര്‍ധിപ്പിച്ചു. പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിനു നിലവിലുള്ള നിരക്ക് 500 രൂപ എന്നത് 250 രൂപയായും ആവര്‍ത്തിച്ചാല്‍ 1500 രൂപ എന്നത് 500 രൂപയായും പുതുക്കി നിശ്ചയിച്ചു. ഇതില്‍പ്പെടാത്ത മറ്റു വകുപ്പുകളില്‍ കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍വന്ന നിരക്കുകള്‍ തുടരും.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്