Connect with us

kerala

രോഗിയുമായി പോയ ആംബുലന്‍സിന് മാ‍​ർ​ഗ തടസം സൃഷ്ടിച്ച് കാർ, ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

Published

on

രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ കാര്‍ ഉടമയുടെ പരാക്രമം. ഇടക്കിടയ്ക്കും ബ്രേക്കിട്ട് അഭ്യാസം കാണിച്ചുമാണ് കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചത്. കിലോമീറ്ററുകളോളം കാറിന് ആംബുലൻസിന് വഴി മാറി നൽകിയില്ല. കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്താണ് കാര്‍ തടസം സൃഷ്ടിച്ചത്. രോഗിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പൊലീസിലും നന്മണ്ട ആര്‍ടിഒയ്ക്കും പരാതി നല്‍കിയിരുന്നു. സംഭവത്തിൽ വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രക്ത സമ്മർദ്ദം കുറഞ്ഞ രോഗിയുമായി പോയ ആംബുലൻസിനാണ് കാർ മാർഗതടസമുണ്ടാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. വീതിയും സൌകര്യവുമുള്ള റോഡായിരുന്നിട്ടും കാര്‍ ഓടിച്ചിരുന്നയാള്‍ ഏറെദൂരം മാര്‍ഗ തടസം സൃഷ്ടിക്കുകയും അടുത്ത വൺവേയിലേക്ക് കയറും വരെ വഴി നൽകാതിരിക്കുകയുമായിരുന്നു. കേസില്‍ ആദ്യഘട്ടമായി വാഹന നമ്പർ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇനി വാഹനം ഓടിച്ചയാളെ കണ്ടെത്തി ലൈസൻസ് സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് മോട്ടോേർ വാഹന വകുപ്പ് അറിയിച്ചു.

kerala

‘പഹല്‍ഗാം ആക്രമണത്തില്‍ സുപ്രിം കോടതിക്കും പങ്ക്’: കോടതിക്കെതിരെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ. നന്ദകുമാര്‍

Published

on

തിരുവനന്തപുരം: പഹൽഗാം ആക്രമണത്തിലും ജമ്മു കാശ്മീരിലെ സ്ഥിതി വഷളാക്കിയതിലും ഒരു പങ്ക് സുപ്രിം കോടതിക്കുമുണ്ടെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ജെ. നന്ദകുമാർ. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പ്രഭാഷണത്തിലാണ് നന്ദകുമാർ വിവാദ പരാമർശം നടത്തിയത്. ആർഎസ്എസിന്റെ വൈജ്ഞാനിക, ബൗദ്ധിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനറാണ് ജെ. നന്ദകുമാർ.

തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രിം കോടതിയുടെ നിർദേശം കേന്ദ്രത്തിന് നടപ്പാക്കേണ്ടി വരികയായിരുന്നു. കശ്മീരിലെ സ്ഥിതി സാധാരണ നിലയിൽ എത്തുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു. അങ്ങനെ അവിടെ ഭീകരവാദികളെ പിന്തുണക്കുന്ന, അവർക്ക് ആക്സസ് ഉള്ള സർക്കാർ അധികാരത്തിൽ വന്നു. ‘കൊളീജിയം എംപുരാൻമാർ, കൊളീജിയം തിരുമേനിമാർ’ എന്നു പറഞ്ഞ് സുപ്രിം കോടതി ജഡ്ജിമാരെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് നന്ദകുമാർ. ‘അവര് ഇരുന്ന് അവരുടെ മക്കൾക്കും മരുമക്കൾക്കും കൂട്ടുകാർക്കും വീട്ടിൽ പണിയെടുക്കുന്നവർക്കും ജഡ്ജിയുദ്യോഗം കൊടുക്കാൻ വേണ്ടി ഒരു സ്ഥാപനം ഉണ്ടാക്കി’ – നന്ദകുമാർ പറയുന്നു.സുപ്രിം കോടതി തന്നെ ശിക്ഷിച്ചാലും പ്രശ്നമില്ല എന്ന ആമുഖത്തോടെയാണ് ആർഎസ്എസ് നേതാവ് സുപ്രിം കോടതിക്കെതിരായ ആക്രമണം തുടങ്ങുന്നത്.

ഹിന്ദു ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം. 2022ലെ ഈ സമ്മേളനത്തിൽ വെച്ചാണ് ഹിന്ദുക്കളെ വന്ധ്യംകരിച്ച് ജനസംഖ്യ കുറക്കാൻ വേണ്ടി മുസ്‍ലിം ഹോട്ടലുകൾ പാനീയത്തിൽ തുള്ളി മരുന്ന് ചേർക്കുന്നു എന്ന വിവാദ പ്രസ്താവന പി.സി ജോർജ് നടത്തിയത്. അതിന്റെ പേരിൽ പൊലീസ് ജോർജിനെതിരെ കേസ് എടുക്കുകയും ബിജെപി സംസ്ഥാന നേതൃത്വം ജോർജിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്‌

Published

on

കൊല്ലം: ഷവർമ കഴിക്കുന്നതിനെതിരെ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ. മധു. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഷവർമക്കെതിരെ ആർഎസ്എസ് നേതാവ് രം​ഗത്തെത്തിയത്. ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണമെന്നാണ് ചിന്താ​ഗതിയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് രാത്രി ഭക്ഷണത്തിന്റെ കാലമാണ്. ന​ഗരങ്ങളിൽ മാത്രമല്ല, ​ഗ്രാമങ്ങളിൽ പോലും രാത്രികാലത്താണ് ഭക്ഷണം കഴിക്കുന്നത്. ആ ഭക്ഷണങ്ങളുടെയൊക്കെ പേരുപോലും ഇപ്പോ ഓർത്തെടുക്കാൻ പറ്റില്ല. നമ്മുടെ തെരുവുകളിലൂടെ നടക്കുമ്പോൾ കരിഞ്ഞ മാംസത്തിന്റെ രൂക്ഷമായ ​ഗന്ധം നാസാദ്വാരങ്ങളെ തുളച്ചുകൊണ്ട് കടന്നുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ തെരുവുകളിലൂടെ സഞ്ചരിച്ചാൽ ശ്മശാനത്തിന്റെ പ്രതീതിയാണ് അനുഭവപ്പെടുക. അവിടെ നമ്മൾ ശവ വർമയാണ് കഴിക്കുന്നത്. ചിലർ അതിനെ ഷവർമ എന്നാണ് പറയുന്നത്. കഴിക്കുന്നത് വർമയാണ്, കഴിക്കുന്നത് ശവമാണ്. അതാണ് അങ്ങനെ പേര്. ഷവർമ്മ കഴിച്ച് മരിച്ചവരിൽ ആയിഷയും മുഹമ്മദും തോമസും ഇല്ല. പക്ഷേ അതിൽ വർമ്മയുണ്ട്. അതുകൊണ്ടാണ് പേര് ഷവർമ്മയെന്നായത്. ആക്രാന്തം മൂത്ത് ഇത് കഴിച്ച് പണ്ടാരമടങ്ങുന്നവന്റെ പേര് ഹിന്ദുവെന്നാണെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിലാണ് യെല്ലോ അലേർട്ട്

Published

on

മഴ മുന്നറിയിപ്പിൽ മാറ്റം, സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത്‌ നാളെ രാത്രി 11.30 വരെ 0.4 മുതല്‍ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത്‌ നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.

Continue Reading

Trending