ഈ കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്‌ലിപ്കാര്‍ട്ട് എല്ലാ വര്‍ഷവും നടത്താറുള്ള മെഗാ സെയ്ല്‍ ആയ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ മോട്ടോറോള ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്. ലെനോവോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള കഴിഞ്ഞ മാസങ്ങളിലായി പുറത്തിറക്കിയ നിരവധി ഫോണുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുമായി ഈ കോമേഴ്സ് ഭീമന്‍ ഫ്‌ലിപ്കാര്‍ട്ട് എത്തിയിരിക്കുന്നത്.
https://www.flipkart.com/motorola-one-fusion-moonlight
പോപ്പ്-അപ്പ് ക്യാമറയുമായി മോട്ടോറോളയുടെ സ്‌റ്റൈലിഷ് മിഡ്-സെഗ്മെന്റ് സ്മാര്‍ട്ട്‌ഫോണായ വണ്‍ ഫ്യൂഷന്‍ പ്ലസ് ജൂണ്‍ 16-നാണ് വില്പനക്കെത്തിയത്. ട്വലൈറ്റ് ബ്ലൂ, മൂണ്‍ലൈറ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന മോട്ടറോള വണ്‍ ഫ്യൂഷന്‍ പ്ലസ്സിന് Rs 16,999 രൂപയായിരുന്നു ലോഞ്ച് വില. എന്നാല്‍ കുറുഞ്ഞ വിലയിലുള്ള ഉഗ്രന്‍ ഫോണിന് ആവശ്യക്കാര്‍ ഏറിയതോടെ അധികം താമസമില്ലാതെ ഹാന്‍ഡ്സെറ്റിന്റെ വില 500 രൂപ മോട്ടോറോള കൂട്ടി. എന്നാലിപ്പോള്‍ ബിഗ് ബില്യണ്‍ ഡേ സെയില്‍ 1,500 രൂപ കുറവില്‍ 15,999 രൂപയ്ക്ക് വണ്‍ ഫ്യൂഷന്‍ പ്ലസ് നിങ്ങള്‍ക്ക് സ്വന്തമാക്കാം.
https://www.flipkart.com/motorola-e7-plus-misty-blue
കഴിഞ്ഞ മാസം മോട്ടറോള ലോഞ്ച് ചെയ്ത മോട്ടോ ഈ സീരീസിലെ E7 പ്ലസ്സിനും ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9,499 രൂപയുമായി എത്തിയ മോട്ടോ E7 പ്ലസ്സിന് ബിഗ് ബില്യണ്‍ ഡേ സെയ്ലില്‍ 8,999 രൂപ മാത്രമാവും വില.
https://www.flipkart.com/motorola-g9
ആഗസ്റ്റില്‍ വില്പനക്കെത്തിയ മോട്ടോറോളയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആയ മോട്ടോ ജി ശ്രേണിയിലെ ജി9 1,500 രൂപ ഡിസ്‌കൗണ്ടിലാണ് ഫ്‌ലിപ്കാര്‍ട്ടിലെത്തുന്നത്. ഒരു കാലത്ത് ട്രെന്റായി മോട്ടോ ജി മോഡലിന്റെ പിന്‍ഗാമിയാണ് മോട്ടോ ജി9. 11,499 രൂപ ലോഞ്ചിങ് വിലയിലെത്തിയ ഇപ്പോള്‍ അഞ്ചക്കം കടത്താതെ സ്വന്തമാക്കാം.
https://www.flipkart.com/motorola-edge
ഈ വര്‍ഷം മെയില്‍ വില്പനക്കെത്തിയ മോട്ടോറോള എഡ്ജ് ശ്രേണിയിലെ പ്രീമിയം മോഡല്‍ എഡ്ജ് പ്ലസ്സിനെ ബിഗ് ബില്യണ്‍ ഡേ സെയ്ലില്‍ 10,000 രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. ലോഞ്ച് സമയം 74,999 രൂപ വിലയുണ്ടായിരുന്ന ഫോണിന് ഇപ്പോള്‍ 64,999 രൂപയാണ് വില. 6.7-ഇഞ്ച് ഫുള്‍ എച് ഡി + അമോലെഡ് HDR10 + ഡിസ്‌പ്ലേയാണ് എഡ്ജ് പ്ലസ്സിന്. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എഡ്ജ് പ്ലസ്സിന് ഒക്ട-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍, അഡ്രെനോ 650 GPU പ്രോസസ്സര്‍ ആണ്. 12 ജിബി റാമും 256 ജിബി UFS 3.0 സ്റ്റോറേജുമുള്ള ഹാന്‍ഡ്‌സെറ്റിന് 108-മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 16-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 8-മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ക്യാമെറായാണ്.
https://www.flipkart.com/motorola-razr
അതേസമയം, മറ്റു ഫോണ്‍കമ്പനികളെ വരെ ഞെട്ടിച്ച് കോവിഡ് കാലത്ത് പുറത്തിറങ്ങിയ ഫോണ്‍ഡബില്‍ മൊബൈല്‍ മോട്ടോ റേസര്‍ 5ജി എത്തിയതോടെ മുന്‍ തലമുറ ഫോണ്‍ ആയ മോട്ടോറോള റേസര്‍ (2019) ഇപ്പോള്‍ 40,000 രൂപ ഡിസ്‌കൗണ്ടിലാണ് വില്‍പനക്കെത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ Rs 1,24,999 രൂപ വിലയിലാണ് മോട്ടോറോള റേസര്‍ (2019) വില്‍പനക്കെത്തിയിരുന്നത്. എന്നാല്‍ ബിഗ് ബില്യണ്‍ ഡേയില്‍ 84,999 രൂപയാണ് ഫോണ്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മടക്കിവയ്ക്കാവുന്ന ഡിസ്പ്ലേയാണ് റേസറിന്റെ ഹൈലൈറ്റ്. പ്രധാന ഡിസ്പ്ലേയ്ക്ക് 6.2 ഇഞ്ചാണ് വലിപ്പം. ഫോണ്‍ മടക്കി വെച്ചിരിക്കുന്ന സമയത്ത് ഉപയോക്താവിന് 2.7 ഇഞ്ചുള്ള സെക്കണ്ടറി ഡിസ്പ്ലേ ഉപയോഗിക്കാം.
ഈ വര്‍ഷത്തെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്ല്‍ ഈ മാസം 16-ന് ആരംഭിക്കും എന്ന് ഫ്‌ലിപ്കാര്‍ട്ട് വ്യക്തമാക്കി. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ബില്യണ്‍ ഡേയ്‌സ് 21 സമാപിക്കും.