Connect with us

Film

‘അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം’; പൃഥ്വിരാജ്

ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികളും ഉണ്ടാകണം.

Published

on

സിനിമാ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണമെന്ന് പൃഥ്വിരാജ് പറഞ്ഞു. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷയുണ്ടാകണം. ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികളും ഉണ്ടാകണം.

നിയമമനുസരിച്ച്, ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിപ്പെടേണ്ടത്, ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടേണ്ടത് അധികാരികളാണ്. അതു പുറത്തുവിടാൻ നിയമവ്യവസ്ഥയിൽ വിലക്കില്ല. ഹേമ കമ്മിഷൻ റിപ്പോർട്ട് ഗൗരവമായി അന്വേഷിക്കണം. തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബായ ഫോഴ്സ കൊച്ചി എഫ്സിയുടെ ലോഞ്ചിനോട് അനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘‘ഹേമ കമ്മിഷനുമായി ആദ്യം സംസാരിച്ചത് ഞാനാണ്. സ്ത്രീസൗഹാർദപരമായ അന്തരീക്ഷം മലയാള സിനിമയിൽ വേണമെന്ന ആവശ്യമടക്കം മുന്നോട്ടു വച്ചിരുന്നു. ഹേമ കമ്മിഷൻ റിപ്പോർട്ടിലെ കാര്യങ്ങളിൽ എനിക്ക് അദ്ഭുതമില്ല, തുടർ നടപടികള്‍ എന്താകുമെന്ന് ആകാംക്ഷയുണ്ട്. ‘അമ്മ’യുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടുണ്ട്. ശക്തമായ ഇടപെടലുകൾ ‘അമ്മ’യുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. പദവികളിൽ ഇരിക്കുന്നവർക്കെതിരെ ആരോപണങ്ങളുണ്ടായാൽ അവർ ആ സ്ഥാനങ്ങളിൽനിന്നു മാറി നിൽക്കണം. അത്തരം സ്ഥാനങ്ങളിൽ തുടർന്നുകൊണ്ട് അന്വേഷണത്തെ നേരിടാൻ പാടില്ല, ആരെയും പേരെടുത്ത് പറയുന്നില്ല.’’– പൃഥ്വിരാജ് പറഞ്ഞു.

‘‘പവർ ഗ്രൂപ്പ് ഇല്ല എന്നു പറയാൻ കഴിയില്ല. ഞാൻ അത്തരമൊരു ഗ്രൂപ്പിലില്ല. അതിലില്ല എന്നു സ്ഥാപിക്കുന്നതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. അങ്ങനെയൊരു പവർ ഗ്രൂപ്പ് മൂലം ബാധിക്കപ്പെട്ടവരുണ്ടെങ്കിൽ അവരുടെ പ്രശ്നങ്ങൾ കേൾക്കണം. അത്തരം പവർ ഗ്രൂപ്പുകൾ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കണം. എനിക്കു നേരെ പവർ ഗ്രൂപ്പിൽനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്റെ നിയന്ത്രണത്തിലുള്ളത് എനിക്ക് ചുറ്റുമുള്ള വർക്ക് സ്പേസ് മാത്രമാണ്.പലരും പൊലീസിൽ നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും രണ്ടാണെന്ന് മാധ്യമങ്ങളിൽ കണ്ടു. അതിൽ എനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ല.’’

അക്രമിക്കപ്പെട്ട നടി ‘അമ്മ’യിൽ എത്തുമോയെന്ന ചോദ്യത്തിന്, എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കേണ്ട സംഘടനകളാണ് സിനിമയിൽ ആവശ്യമെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഒരു സിനിമാ സെറ്റ് പ്രവർത്തിക്കുന്നത് സങ്കീർണമായ പ്രവൃത്തിയാണ്. അത് സിസ്റ്റമാറ്റിക് ആയി പ്രവർത്തിക്കേണ്ട മേഖലയാണ്. ആഭ്യന്തര പരാതി പരിഹാര സെൽ (ഐസിസി) എന്റെ സെറ്റിൽ നടപ്പാക്കുന്നുണ്ട്. പക്ഷേ അതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. ഐസിസി എല്ലാ സെറ്റിലും ഉണ്ടെന്ന് ഉറപ്പിക്കാൻ മറ്റൊരു സംവിധാനം വേണം.

വിലക്ക് യാഥാർഥ്യമാണോ എന്ന ചോദ്യത്തിന്, താൻ തന്നെ അതിന് ഉദാഹരണമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ബഹിഷ്കരണം പലപ്പോഴും നിരോധനമാകുന്നു. പാർവതിക്കു മുൻപ് മാറ്റി നിർത്തൽ നേരിട്ടത് താനാണ്. വ്യക്തിപരമായി ആരെയെങ്കിലും ബഹിഷ്കരിക്കാൻ വ്യക്തികൾക്ക് സാധിക്കും. എന്നാൽ പദവികളിലിരിക്കുന്നവർ അത് ചെയ്താൽ അത് നിരോധനത്തിന്റെ ഫലം ചെയ്യും. അങ്ങനെ ചെയ്യാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാൻ പാടില്ല. അത്തരത്തിൽ സംഘടിതമായി ആരുടെയെങ്കിലും തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അതിൽ നടപടികളുണ്ടാവണം.

‘അമ്മ’യുെട പ്രധാന പദവിയിൽ വനിത വേണം, അത് ‘അമ്മ’യിൽ മാത്രമല്ല, എല്ലായിടത്തും വേണം. സിനിമാ കോൺക്ലേവ് പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രയോജനപ്പെടുത്തണം. പ്രശ്നത്തിനു പരിഹാരം കാണാൻ തന്നാലാവുന്നത് എല്ലാം താൻ ചെയ്യും. കോൺക്ലേവ് പ്രശ്നപരിഹാരത്തിലേക്ക് നയിക്കട്ടെ. ഹേമ കമ്മിഷൻ റിപ്പോർട്ട് ഗൗരവമായി അന്വേഷിക്കണം. തിരുത്തൽ മലയാള സിനിമയിലാണ് നടന്നത് എന്ന് ഒരിക്കൽ ഇന്ത്യൻ സിനിമാ ചരിത്രം വാഴ്ത്തുമെന്നും പൃഥ്വിരാജ് പറഞ്ഞു.

 

Film

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല; പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചു

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നില്‍ തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ ദുരനുഭവങ്ങള്‍ പറഞ്ഞ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ എസ്ഐടിയുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയ ഭൂരിഭാഗം പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

പ്രത്യേക അന്വേഷണസംഘം നേരിട്ടും ഓണ്‍ലൈനായുമാണ് മൊഴിയെടുക്കുന്നത്. തുടര്‍ നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് പലരും അന്വേഷണസംഘത്തെ അറിയിച്ചു. ഹേമ കമ്മറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ മിക്കവരും ഉറച്ചുനില്‍ക്കുന്നുണ്ട്. പക്ഷേ നടപടികളിലേക്ക് കടക്കാനില്ലെന്നാണ് വിശദീകരണം. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് മൊഴിയെടുപ്പ് നടത്തുന്നത്.

ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് ഇടപെടാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരുടെയും മൊഴി പ്രത്യേകം രേഖപ്പെടുത്താനുള്ള നീക്കത്തിലേക്ക് അന്വേഷണസംഘം കടന്നത്. മലയാള ചലച്ചിത്ര മേഖലയിലെ 50 പേരാണ് കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് റിപ്പോര്‍ട്ട് പരിശോധിച്ചു 50 പേരുടെയും മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തുടര്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ കൂടി വേണ്ടിയായിരുന്നു ഈ നീക്കം. അതേസമയം മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.ഹൈക്കോടതി നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് ഈ നിലപാട്.

Continue Reading

Art

ടൊവിനോ നായകനായി എത്തുന്ന ‘ഐഡന്റിറ്റി’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഐഡന്റിറ്റി’.

Published

on

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘ഐഡന്റിറ്റി’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഐഡന്റിറ്റി’.

‘സെവണ്‍ത് ഡേ’, ‘ഫോറന്‍സിക്’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അഖില്‍ പോള്‍-അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’, ‘ശ്രീകൃഷ്ണപ്പരുന്ത്’, ‘ഭ്രമരം’ തുടങ്ങി പതിനാലോളം സിനിമകള്‍ നിര്‍മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിര്‍മിച്ചിരിക്കുന്നത്.

Continue Reading

Film

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍; മലയാള സിനിമാ മേഖലയില്‍ പുതിയ സംഘടനയ്ക്ക് നീക്കം

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് പുതിയ സംഘടനയെന്നും പുത്തന്‍ സിനിമാ സംസ്‌കാരം രൂപീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Published

on

മലയാള സിനിമാ മേഖലയില്‍ പുതിയ സംഘടനയ്ക്ക് നീക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. ആഷിഖ് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് പുതിയ സംഘടനയെന്നും പുത്തന്‍ സിനിമാ സംസ്‌കാരം രൂപീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവര്‍ത്തിക്കും, പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നിട്ട് ഇറങ്ങണമെന്നും പറഞ്ഞു.

Continue Reading

Trending